തൂ​ത്തു​ക്കു​ടി​യി​ല്‍ വീ​ണ്ടും പ്ര​തി​ഷേ​ധം: 2 പോ​ലീ​സു​കാ​ര്‍​ക്ക് വെ​ട്ടേ​റ്റു

തൂ​ത്തു​ക്കു​ടി: വേ​ദാ​ന്ത സ്റ്റെ​ര്‍​ലൈ​റ്റ് ചെമ്പു​ ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്കു സമീപം ഇ​ന്ന് രാ​വി​ലെ ഉ​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് വെ​ട്ടേ​റ്റു. നി​ര​വ​ധി പേ​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്നും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സത്തെ പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ആ​ശു​പ​ത്രി​യു​ടെ മു​ന്‍​പി​ലും വ​ന്‍ പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. അ​തേ​സ​മ​യം വേ​ദാ​ന്ത സ്റ്റെ​ര്‍​ലൈ​റ്റി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാ​ന്‍ ത​മി​ഴ്നാ​ട് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ലാ ക​ള​ക്ട​ര്‍​ക്കാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ക​മ്പനി​യി​ല്‍​നി​ന്നു പു​റ​ന്ത​ള്ള​പ്പെ​ടു​ന്ന മാ​ലി​ന്യം ജ​ല​സ്രോ​ത​സു​ക​ള്‍ മ​ലി​ന​മാ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച്‌ നൂ​റു​ദിവ​സ​മാ​യി നാ​ട്ടു​കാ​ര്‍ സ​മ​ര​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ 11 പേ​രാ​ണ് മ​രി​ച്ച​ത്.

prp

Related posts

Leave a Reply

*