തൂത്തുക്കുടി: വേദാന്ത സ്റ്റെര്‍ലൈറ്റ് ചെമ്പു ശുദ്ധീകരണശാലയ്ക്കു സമീപം ഇന്ന് രാവിലെ ഉണ്ടായ പ്രതിഷേധത്തിനിടെ രണ്ട് പോലീസുകാര്‍ക്ക് വെട്ടേറ്റു. നിരവധി പേരാണ് പ്രതിഷേധവുമായി ഇന്നും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ചൂണ്ടിക്കാട്ടി ആശുപത്രിയുടെ മുന്‍പിലും വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. അതേസമയം വേദാന്ത സ്റ്റെര്ലൈറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാന്‍ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശം നല്കി. ജില്ലാ കളക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കമ്പനിയില്‍നിന്നു പുറന്തള്ളപ്പെടുന്ന മാലിന്യം ജലസ്രോതസുകള്‍ മലിനമാക്കുന്നതായി ആരോപിച്ച് നൂറുദിവസമായി നാട്ടുകാര്‍ സമരത്തിലാണ്. […]
Tag: thoothukudi
തൂത്തുക്കുടി വെടിവെപ്പ് ; സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രജനീകാന്ത്
ചെന്നൈ: തൂത്തുക്കുടിയില്‍ കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെയ്പ്പിനെ വിമര്‍ശിച്ച് രജനീകാന്ത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര് കൊല്ലപ്പെടുകയും ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സ്റ്റെറിലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തെ അപലപിച്ച് സാമൂഹ്യരാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ജുഡീഷ്യല്‍ അന്വേഷണം […]
തൂത്തുക്കുടിയില്‍ പൊലീസ് വെടിവെപ്പ്; 8 മരണം- VIDEO
തൂത്തുക്കുടി: തമിഴ്നാട് തൂത്തുക്കുടിയില്‍ സ്റ്റൈര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ എട്ടുപേര്‍ മരിച്ചു. നിരവധി പരുക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. തൂത്തുക്കുടി പട്ടണത്തിൽ കനത്ത സുരക്ഷ ഒരുക്കി. നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സമരക്കാര്‍ ഒരു പോലീസ് വാഹനവും നിരവധി സ്വകാര്യ വാഹനങ്ങളും തകര്‍ത്തു. പോലീസിനു നേരെ കല്ലേറുണ്ടായതോടെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്. സംഘര്‍ഷത്തിനിടെ കളക്ട്രേറ്റിലേക്ക് അതിക്രമിച്ച് കയറിയ സമരക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ഓഫീസുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. പ്രക്ഷോഭം […]