ചുണ്ടുകള്‍ നോക്കി സ്വഭാവം തിരിച്ചറിയാം

ഒരാളെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പ്രത്യേക വഴികള്‍ നാം ഉപയോഗിയ്ക്കാറുണ്ട്. ജാതക പരിശോധന, കൈരേഖ, ശരീര ഭാഗങ്ങളുടെ പ്രത്യേകതകള്‍ നോക്കി ഇങ്ങനെ പോകുന്നു, ഇത്.

ശരീര ഭാഗങ്ങള്‍ നോക്കി ഒരാളെക്കുറിച്ചു പറയുന്ന ഒരു ശാസ്ത്ര ശാഖ തന്നെയുണ്ട്. സാമുദ്രിക ശാസ്ത്രം എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. മുടി മുതല്‍ കാല്‍വിരല്‍ വരെയുള്ള ഭാഗങ്ങള്‍ നോക്കി ഫലം പറയുന്ന രീതിയാണിത്. ശരീരത്തിന്റെ പല ഭാഗങ്ങള്‍ നോക്കിയും ഫലം പറയാം. ഇതിലൊന്നാണ് മുഖം. മുഖത്തെ തന്നെ പല അവയവങ്ങളും നോക്കി ഫലം പറയുന്നത് സാധാരണയാണ്.

ശരീരത്തില്‍ ചുണ്ടുകള്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. സ്ത്രീ സൗന്ദര്യത്തില്‍ വിവരിയ്ക്കപ്പെടുന്ന ഒന്നാണ് തൊണ്ടിപ്പഴം പോലുള്ള ചുണ്ടുകള്‍ എന്ന രീതിയിലെ വര്‍ണനകള്‍. ചുണ്ടിന്‍റെ ആകൃതി ആളുകളെക്കുറിച്ചു പല കാര്യങ്ങളും വിവരിയ്ക്കുന്നുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ, സ്ത്രീയ്ക്കും പുരുഷനും പൊതുവായി ബാധകമാണ്, താഴെപ്പറയുന്ന ഈ വിവരണങ്ങള്‍.

വില്ലു പോലെ വളഞ്ഞ ആകൃതിയിലുള്ള ചുണ്ടുകള്‍

വില്ലു പോലെ വളഞ്ഞ ആകൃതിയിലുള്ള ചുണ്ടുകള്‍ പലര്‍ക്കുമുണ്ടാകും. ഇത്തരക്കാര്‍ കൂര്‍മ ബുദ്ധിയുള്ളവരാണെന്നു വേണം, പറയാന്‍. ഒരു കാര്യത്തില്‍ ശ്രദ്ധയുറപ്പിച്ച്‌ ഇതിലേയ്ക്കായി മുന്നേറുന്നവര്‍. സ്വന്തം സ്വപ്‌നങ്ങളെ ഏകാഗ്രതയോടെ പിന്‍തുടരുന്ന പ്രകൃതക്കാരും. സ്വന്തം കഴിവില്‍ അടിയുറച്ചു വിശ്വസിയ്ക്കുന്ന ഇവര്‍ പങ്കാളികളില്‍ നിന്നും തങ്ങള്‍ പ്രതീക്ഷിയ്ക്കുന്ന സെക്‌സ് സംബന്ധമായ സമീപനം ലഭിച്ചില്ലെങ്കില്‍ തങ്ങളുടെ വികാരങ്ങളും പുറത്തു കാണിയ്ക്കാത്ത പ്രകൃതവുമാകും.

Related image

താഴേയ്ക്കു മലര്‍ന്ന ചുണ്ടുകളും

താഴേയ്ക്കു മലര്‍ന്ന ചുണ്ടുകളും പലര്‍ക്കുമുണ്ടാകും. ഇത് നീരീക്ഷണ ബുദ്ധിയുള്ളവരാണ് ഇവരെന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്. ഇവര്‍ അല്‍പം റിസേര്‍വ്ഡ് സ്വഭാവക്കാരാകും. ആവശ്യമില്ലാതെ സംസാരിയ്ക്കുന്ന പ്രകൃതവുമാകില്ല. ശാരീരികമായും ബൗദ്ധികമായും തങ്ങളുടെ പങ്കാളികളെ മനസിലാക്കാന്‍ ശ്രമിയ്ക്കുന്ന പ്രകൃതക്കാരുമാകും, ഇക്കൂട്ടര്‍. അവരുടെ ആവശ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാത്ത പ്രകൃതക്കാര്‍.

Image result for ഫുള്‍ ലിപ്‌സ്

ഫുള്‍ ലിപ്‌സ്

ഫുള്‍ ലിപ്‌സ് അഥവാ നിറഞ്ഞ ചുണ്ടുകള്‍ എന്നു പറയുന്ന ഗണത്തില്‍ പെടുന്നവരുമുണ്ട്. മുകള്‍, കീഴ്ച്ചുണ്ടുകള്‍ നല്ല വീതിയിലും വലിപ്പത്തിലുമുള്ളവര്‍. ചുണ്ട് എടുത്തു കാണാന്‍ സാധിയ്ക്കുന്നവര്‍. ഇവര്‍ വളരെ പെട്ടെന്നു തന്നെ മറ്റുള്ളവരെ ആകര്‍ഷിയ്ക്കുന്ന തരമാകും. സെക്‌സി പ്രകൃതത്തില്‍ പെട്ടവരെന്നു വേണം, പറയാന്‍. തങ്ങളുടെ മോശം വശം എളുപ്പം മററുള്ളവരെ കാണിയ്ക്കാന്‍ ശ്രമിയ്ക്കാത്ത പ്രകൃതക്കാരുമാകും, ഇവര്‍.

ഹൃദയാകൃതിയില്‍

ഹൃദയാകൃതിയില്‍ ചുണ്ടുള്ളവരുണ്ട്. ഇവര്‍ ക്യൂട്ട് പ്രകൃതമാകും, ദയയുള്ളവരുമാകും. എന്നാല്‍ പെട്ടെന്നു തന്നെ സെക്‌സ് സംബന്ധമായ ആകര്‍ഷങ്ങളിലേയ്ക്കു വീഴുന്നവരും വീഴ്ത്തുന്നവരുമാകും, ഹൃദയാകൃതിയില്‍ ചുണ്ടുള്ളവര്‍.

റൗണ്ട് ഷേപ്പില്‍

റൗണ്ട് ഷേപ്പില്‍ ചുണ്ടുള്ളവരുണ്ട്. ഇവര്‍ ശാരീരികമായും ബൗദ്ധിക തലത്തിലും ഏറെ സജീവമായിരിയ്ക്കും . കഠിനാധ്വാനം ചെയ്യുന്നവരാകും, ഇക്കൂട്ടര്‍. സര്‍ഗാത്മകത കൂടുതലുള്ള പ്രകൃതക്കാര്‍. നല്ല കഴിവുകളുള്ളവരും. പങ്കാളികളുമായി ഏറെ ആഴത്തിലുള്ള അടുപ്പം കാത്തു സൂക്ഷിയ്ക്കുന്ന ഇവരെ വീഴ്ത്താന്‍ അത്ര എളുപ്പവുമല്ല.

Image result for thin lips

വീതി കുറഞ്ഞ ചുണ്ടുകള്‍

വീതി കുറഞ്ഞ ചുണ്ടുകളാണ് മറ്റൊന്ന്. മറ്റുള്ളവര്‍ക്ക് സന്തോഷം പകരാന്‍ മുന്നിലായിരിക്കും ഇവര്‍. മാത്രമല്ല ഏത് കാര്യത്തിലും സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിയുന്നവരായിരിക്കും ഇത്തരക്കാര്‍.

തുടുത്ത ചുണ്ടുകള്‍

തുടുത്ത ചുണ്ടുകള്‍ തന്നെയായിരിക്കും എല്ലാവരുടേയും ആഗ്രഹം. ജീവിതം ആഘോമാക്കുന്നവരായിരിക്കും ഇത്തരം ചുണ്ടുകള്‍ ഉള്ളവര്‍.

Related image

വീതിയുള്ള ചുണ്ടുകള്‍

വീതിയുള്ള ചുണ്ടുകളോട് കൂടിയവരും കുറവല്ല. ഇത്തരക്കാര്‍ ജീവിതത്തെ ബാലന്‍സ് ചെയ്യുന്നതില്‍ മുന്നിലായിരിക്കും. ഏത് കാര്യത്തിലും പെര്‍ഫക്ഷന്‍ ആഗ്രഹിക്കുന്നവരും ആയിരിക്കും.

പരന്ന ചുണ്ടുകള്‍

പരന്ന ചുണ്ടുകള്‍ ഉള്ളവരും കുറവല്ല. ഇവര്‍ ആത്മവിശ്വാസം കൂടുതല്‍ ഉള്ളവരായിരിക്കും. പങ്കാളികളേക്കാള്‍ കൂടുതല്‍ പല കാര്യങ്ങളിലും ആത്മവിശ്വാസത്തോടു കൂടി മുന്നേറാന്‍ ഇവര്‍ക്ക് കഴിയും

prp

Related posts

Leave a Reply

*