സുപ്രീംകോടതി വിധിയുടെ ഭാഗമായി കേരളത്തിലെ 1973 മദ്യശാലകള്‍ പൂട്ടി

പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 1973 മദ്യശാലകള്‍ പൂട്ടി. ദേശീയ-സംസ്ഥാന പാതയോരത്തിന്‍റെ 500 മീറ്റര്‍ ചുറ്റളവിലെ മദ്യശാലകളാണ് രണ്ട് ദിവസം കൊണ്ട് അടച്ചുപൂട്ടിയത്. ഇനി സംസ്ഥാനത്ത് ബാക്കിയുള്ളത് 11 ഫൈവ് സ്റ്റാര്‍ ബാറുകളും 16 ക്ലബുകളും 224 ബീര്‍-വൈന്‍ പാര്‍ലറുകളും 4053 കള്ള് ഷാപ്പുകളും 99 ബെവ്കോ -കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും മാത്രം. തുറന്നിരിക്കുന്ന ഔട്ട് ലെറ്റുകളില്‍ വന്‍ തിരക്ക് കാരണം കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങാന്‍ ബൈവ്കോ ആലോചിക്കുന്നുണ്ട്.

prp

Related posts

Leave a Reply

*