‘പിഎം നരേന്ദ്ര മോദി’ തടയണം; ഹര്‍ജി തള്ളി സുപ്രീം കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മുമ്പ് തീരുമാനിച്ചിരുന്നത് പോലെ ചിത്രം ഏപ്രില്‍ 11ന് തന്നെ തീയറ്ററുകളിലെത്തു൦. സെന്‍സര്‍ ബോര്‍ഡ് ഇതുവരെ ചിത്രത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്നു തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് അഡ്വക്കേറ്റ് അഭിഷേക് മനു സിംഗ്വി വാദിച്ചു. എന്നാല്‍, ചീഫ് […]

രാജ്യത്തെ പത്തു ലക്ഷത്തിലധികം ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: രാജ്യത്തെ പത്തു ലക്ഷത്തില്‍പരം ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കേരളത്തില്‍നിന്നുള്ള 894 ആദിവാസി കുടുംബങ്ങളടക്കം, ഇവരെയൊന്നടങ്കം ജൂലൈ 27നകം വനത്തില്‍നിന്ന് പുറത്താക്കണമെന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റെ വിധി. വനാവകാശ സംരക്ഷണ നിയമത്തിന്‍റെ കാലാവധി ചോദ്യം ചെയ്ത് ഒരു വൈല്‍ഡ് ലൈഫ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ഒഴിപ്പിക്കാനാണ് നിര്‍ദേശം. കേസിന്‍റെ വാദം നടന്ന ഈ മാസം പതിമൂന്നിന് നിയമത്തെ ചോദ്യം ചെയ്യാന്‍ […]

ശബരിമല കേസ്;റിവ്യൂ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ ഇനിയും വൈകും

ന്യൂ​ഡ​ല്‍​ഹി: ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. അവധിയിലുളള ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തിരിച്ചെത്തിയതിന് ശേഷം മാത്രമെ തിയതി നല്‍കാന്‍ കഴിയൂ. പുനഃപരിശോധന ഹര്‍ജികള്‍ ഭരണഘടനാബെഞ്ച് എപ്പോള്‍ പരിഗണിക്കുമെന്ന് അഡ്വ. മാത്യൂസ് നെടുമ്പാറ ആരാഞ്ഞപ്പോളായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി 30 വരെ അവധിയിലാണ്. അവരുടെ സൗകര്യം അറിയാതെ തീയതി നല്‍കാന്‍ ആകില്ല. അവരുടെ സൗകര്യം നോക്കി കേസ് പരിഗണിക്കുന്ന തീയതി നിശ്ചയിക്കുമെന്നും ചീഫ് ജസ്റ്റിസ് […]

ബിന്ദുവിനും കനകദുര്‍ഗയ്‌ക്കും സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി; 51 യുവതികള്‍ക്ക് സുരക്ഷ നല്‍കിയെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി:  ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇവര്‍ക്ക് ഇപ്പോള്‍ തന്നെ സംരക്ഷണം നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അപ്പോള്‍ ഇത് തുടര്‍ന്നാല്‍ മതിയെന്ന് കോടതി പറഞ്ഞു. ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ഇക്കാര്യം ഓരോ പൗരനും ഭരണഘടന ഉറപ്പ് നല്‍കുന്നതുമാണ്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശബരിമല കയറിയ ശേഷം നിരന്തരം സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബിന്ദുവും കനകദുര്‍ഗയും പൂര്‍ണ്ണ […]

മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്യില്ല

ന്യൂഡല്‍ഹി: മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്തു നല്‍കരുതെന്ന് സുപ്രീം കോടതി. ഗതാഗത വകുപ്പ് രജിസ്റ്റര്‍ ചെയ്തു നല്‍കുന്ന വാഹനങ്ങള്‍ വാഹന നിര്‍മാതാവ് നിര്‍മിച്ചു നല്‍കുന്ന അതേ സ്‌പെസിഫിക്കേഷനുകള്‍ ഉള്ളതായിരിക്കണമെന്നും മോട്ടോര്‍ വാഹന നിയമ വകുപ്പ് പ്രകാരം അനുവദനീയമായ രീതിയിലുള്ളതായിരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെതാണ് ഉത്തരവ്. റോഡിലെ സുരക്ഷിതത്വത്തിനായി, എ ആര്‍ എ ഐ ടെസ്റ്റ് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ പറഞ്ഞിട്ടുള്ള എല്ലാ സ്‌പെസിഫിക്കേഷനുകളും വാഹന […]

ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 23 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: നടി പീഡിപ്പിക്കപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് 23ലേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ജനുവരി 23 ലേക്ക് മാറ്റിയത്. വാദം അവതരിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ദിലീപിന്‍റെ തന്നെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്‍റെ വാദം. വിചാരണ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെ […]

ദിലീപിന്‍റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്മാരായ എ എം ഖാന്‍വില്‍ക്കര്‍, അജയ് റസ്‌തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. നിരപരാധിത്വം തെളിയിക്കാന്‍ കാര്‍ഡ് ലഭ്യമാക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന വിചാരണക്കോടതിയിലേയും ഹൈക്കോടതിയിലേയും വാദങ്ങള്‍ ദിലീപ് സുപ്രീംകോടതിയിലും ഉന്നയിച്ചിട്ടുണ്ട്. കാര്‍ഡിന്‍റെ പകര്‍പ്പ് ദിലീപിന് നിയമപരമായി നല്‍കാനാകുമോയെന്നാണ് കോടതി പരിശോധിക്കുന്നത്. കഴിഞ്ഞ തവണ വാദം കേട്ട കോടതി ഐടി […]

കേസ് തുടങ്ങിയിട്ടേയുള്ളു; ഇങ്ങനെയൊരു തല്ലിപ്പൊളി നോട്ടീസ് ഇറക്കിയവന്‍ ആരെന്ന് അറിയണം: കെ.എം ഷാജി

കണ്ണൂര്‍: അഴിക്കോട് നിയമസഭ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയതുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവില്‍ പ്രതികരണവുമായി കെ.എം ഷാജി. കേസ് തുടങ്ങുന്നതേയുള്ളു. ഒരു നോട്ടീസിന്‍റെ ബലത്തിലാണ് കേസ് വന്നത്. ഞാനല്ല അടിച്ചതെന്ന് എനിക്കുറപ്പുണ്ട്. കേസ് സുപ്രീംകോടതിയില്‍ നിന്ന് തള്ളിപ്പോയിട്ട് മാത്രം കാര്യമില്ലല്ലോ. ഇങ്ങനെയൊരു വൃത്തികെട്ട, നാട്ടില്‍ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ വളര്‍ത്തുന്ന തനി തല്ലിപ്പൊള്ളിയായ ഒരു നോട്ടീസ് ഇറക്കിയവനാരാണ് എന്ന് അറിയണം. നോട്ടീസ് അടിച്ചത് ഞാനാണെങ്കില്‍ എന്നെ അയോഗ്യനാക്കട്ടെ. ഒരു സ്റ്റേയുടെ ബലത്തില്‍ എംഎല്‍എ […]

കെ.എം ഷാജിക്ക് നിയമസഭാ നടപടികളുമായി സഹകരിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനത്ത് നിന്ന് കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം ഷാജി എംഎല്‍എയ്ക്ക് നിയമസഭാ നടപടികളുമായി സഹകരിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഹൈക്കോടതി വിധിക്കെതിരെ കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിര്‍ദേശം. കെ എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെങ്കിലും ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും കൈപ്പറ്റാൻ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജി സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും ഇതിനായി തീയതി നിശ്ചയിച്ച് വാദം കേള്‍ക്കണമെന്നും കെ.എം.ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് കോടതി നിരസിച്ചു. ഒരു തിരഞ്ഞെടുപ്പ് […]

യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം വീണ്ടും സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: യുവതീ പ്രവേശ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. മണ്ഡലകാല തീര്‍ത്ഥാടനത്തിനായി നട തുറന്നതിനാല്‍ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജനുവരി 22 ന് പരിഗണിക്കാമെന്ന് പറഞ്ഞ പുനഃപരിശോധനാ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കമെന്ന ആവശ്യവും സുപ്രീം കോടതി നിരസിച്ചു. ഈ കേസില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ജനുവരി 22 ന് പറഞ്ഞാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഞ്ചംഗ […]