ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ വിധിക്കെതിരേ സമര്‍പ്പിക്കപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അറിയിച്ചു. സ്ത്രീപ്രവേശന വിധി ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട 49 പുനപരിശോധനാ ഹര്‍ജികള്‍ ചേംബറില്‍ പരിശോധിച്ച ശേഷമാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ണായക തീരുമാനമെടുത്തത്. ജനുവരി 22ന് പുനപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ഒരുമിച്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നിലപാട് […]
Tag: supreme court order
ശബരിമലയിലെ അനധികൃത നിര്‍മാണം പൊളിക്കണം: സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമലയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി അറിയിച്ചു. അതേസമയം, ശബരിമലയിലെ കെട്ടിടങ്ങൾക്ക് അറ്റകുറ്റപ്പണി നടത്താമെന്നും കോടതി വ്യക്തമാക്കി. ശബരിമലയിൽ മാസ്റ്റർ പ്ലാൻ അനുസരിച്ചു നിർമ്മാണം നടത്തണം. നിയമപരമായ കെട്ടിടങ്ങൾക്ക് അറ്റകുറ്റപ്പണി നടത്താം. ഇതിന് ഏതൊക്കെ കെട്ടിടങ്ങൾ നിയമപരമാണെന്ന് ആദ്യം കണ്ടെത്തണം. സർക്കാർ, ദേവസ്വം ബോർഡ്, കളക്ടർ എന്നിവർക്കായിരിക്കും ഇതിന്‍റെ ചുമതലയെന്നും സുപ്രീംകോടതി അറിയിച്ചു. എന്നാൽ കെട്ടിടങ്ങൾ പൊളിക്കുന്നതിന് തീർഥാടന കാലം കഴിയുന്നതുവരെ ഉത്തരവിടരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. നിർമ്മാണങ്ങൾ നിയമവിരുദ്ധമാണെന്നു കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ വിശദീകരണം നൽകി. […]
ശബരിമല: റിവ്യൂ ഹര്‍ജി ഉടന്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശമനുവദിച്ചുള്ള ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ഉടന്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. റിവ്യൂ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നവംബര്‍ അഞ്ചിന് ഒരു ദിവസം മാത്രമാണ് ശബരിമല നട തുറക്കുന്നതെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നവംബര്‍ 11നു ശേഷം വാദം എന്നതില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ശബരിമല വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 13-നു പരിഗണിക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ശബരിമല സ്ത്രീപ്രവേശനം: സുപ്രീം കോടതി വിധി പാലിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പാലിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീ പ്രവേശന വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം. അടിസ്ഥാന സൗകര്യമൊരുക്കാതെ സുപ്രീം കോടതി വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാരന് വേണമെങ്കില്‍ സുപ്രീംകോടതിയെ […]
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്ത് മെമ്പര്‍ ആയി തുടരാനാവില്ല : സുപ്രീം കോടതി
ന്യൂഡല്‍ഹി: രണ്ടില്‍ക്കൂടുതല്‍ കുട്ടികളുള്ള ഒരാള്‍ക്ക് പഞ്ചായത്ത് അംഗമായി തുടരാനാവില്ലെന്ന് സുപ്രീം കോടതി. പഞ്ചായത്തംഗമായിരിക്കെ, മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ അത് അയോഗ്യതയായി മാറുമെന്നും ബുധനാഴ്ച സുപ്രീം കോടതി ഉത്തരവിട്ടു. മൂന്നാമത്തെ കുട്ടിയെ ദത്തുനല്‍കിയാലും അയോഗ്യത നിലനില്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയയും ജസ്റ്റിസുമാരായ എസ്. കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചു. പഞ്ചായത്തീരാജ് നിയമത്തില്‍ രണ്ട് മക്കള്‍ മാത്രമെന്ന നിബന്ധന ഉള്‍പ്പെടുത്തിയിരിക്കുന്നത് കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനാണെന്നും ദത്തെടുക്കല്‍ നിയമം ഇതിന് ബാധകമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒഡിഷയിലെ […]
രാജ്യത്ത് പടക്ക വില്‍പ്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണം
ന്യൂഡല്‍ഹി: പടക്കങ്ങളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീംകോടതി. ഓണ്‍ലൈനിലൂടെ പടക്കങ്ങള്‍ വില്‍ക്കുന്നത് കോടതി പൂര്‍ണമായും നിരോധിച്ചു. വായു മലിനീകരണം കുറഞ്ഞ പടക്കങ്ങള്‍ക്ക് മാത്രമാണ് വില്പനാനുമതി. രാജ്യവ്യാപകമായി പടക്കങ്ങളുടെ വില്പന നിരോധിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയിലാണ് വിധി. ദീപാവലി നാളുകളില്‍ അനിയന്ത്രിതമായി പടക്കംപൊട്ടിക്കുന്നതിനും സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. ദീപാവലി ദിനത്തില്‍ രാവിലെ എട്ട് മുതല്‍ രാത്രി പത്തു വരെ മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാവുള്ളുവെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. […]
ശബരിമല സ്ത്രീ പ്രവേശനം; റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് സ്വീകരിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കും. റിട്ട് ഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളും കോടതി പരിഗണിക്കും. തുറന്ന കോടതിയില്‍ നവംബര്‍ 13 ഉച്ചയ്ക്ക് മൂന്നിനാണ് വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ബെഞ്ചാണ് ഇത് സംബന്ധിച്ചു കാര്യം അറിയിച്ചത്. ശബരിമലയിലെ വിധിക്കെതിരെ 19 ഹര്‍ജികളും, 2 റിട്ട് ഹര്‍ജികളും നിലവിലുണ്ട്.
പൊതുസ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ തടയാന്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചു സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രതിഷേധത്തിനിടയില്‍ പൊതുസ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ തടയുന്നതിന് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. അറ്റോര്‍ണി ജനറലിന്‍റെയും ഹര്‍ജിക്കാരന്‍റെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. പത്മാവത് സിനിമക്കെതിരെ നടന്ന പ്രതിഷേധം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു വിധി. സമരങ്ങള്‍ക്കിടെയുണ്ടാകുന്ന പ്രതിഷേധ പ്രകടനത്തില്‍ പൊതു സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിന് എതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മാര്‍ഗ രേഖ പുറപ്പെടുവിച്ചത്. ആക്രമണങ്ങള്‍ തടയുന്നതില്‍ കര്‍ശന നടപടി വേണമെന്ന് അറ്റോര്‍ണി ജനറലും ആവശ്യമുന്നയിച്ചിരുന്നു. വിരമിക്കുന്നതിന് മുന്‍പായുള്ള […]
ശബരിമല സ്ത്രീപ്രവേശനം വീണ്ടും കോടതിയിലേക്ക്; പന്തളം രാജകുടുംബം പുനഃപരിശോധന ഹര്‍ജി നല്‍കും
പത്തനംതിട്ട : ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് ഇന്നു രാവിലെ ചേര്‍ന്ന പന്തളം കൊട്ടാരം നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനം എടുത്തത്. ക്ഷേത്ര ഉപദേശ സമിതി, അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങള്‍, നിയമജ്ഞര്‍, വിവിധ ഭക്തജന സംഘങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനാണ് യോഗത്തിന്‍റെ തീരുമാനം. അതോടൊപ്പം തന്നെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി […]
ഇനി ആര്‍ത്തവകാലത്ത് ക്ഷേത്രദര്‍ശനം നടത്താം; ശാരീരികമായ അവസ്ഥകള്‍ അവകാശത്തെ ഹനിക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമ പിന്‍ബലമേകുന്ന നിയമം സുപ്രീംകോടതി റദ്ദാക്കി. 1965ലെ കേരള ഹിന്ദു പൊതു ആരാധാലയ പ്രവേശന ചട്ടത്തിലെ മൂന്നാം(ബി) വകുപ്പാണ് റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 25 എല്ലാവരെയും സംരക്ഷിക്കുന്നു. ശാരീരികമായ അവസ്ഥകള്‍ ആരാധനാ അവകാശത്തെ ഹനിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന ചരിത്ര വിധിയിലാണ് കാലങ്ങളായി നിലനിന്നിരുന്ന നിയമം സുപ്രീംകോടതി റദ്ദാക്കിയത്. ഭക്തിയില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ലിംഗ വിവേചനം സ്ത്രീകളുടെ അന്തസ്സ് […]









