പൊതുസ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ തടയാന്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചു സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രതിഷേധത്തിനിടയില്‍ പൊതുസ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ തടയുന്നതിന് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. അറ്റോര്‍ണി ജനറലിന്‍റെയും ഹര്‍ജിക്കാരന്‍റെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്.

പത്മാവത് സിനിമക്കെതിരെ നടന്ന പ്രതിഷേധം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു വിധി. സമരങ്ങള്‍ക്കിടെയുണ്ടാകുന്ന പ്രതിഷേധ പ്രകടനത്തില്‍ പൊതു സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിന് എതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മാര്‍ഗ രേഖ പുറപ്പെടുവിച്ചത്.

ആക്രമണങ്ങള്‍ തടയുന്നതില്‍ കര്‍ശന നടപടി വേണമെന്ന് അറ്റോര്‍ണി ജനറലും ആവശ്യമുന്നയിച്ചിരുന്നു. വിരമിക്കുന്നതിന് മുന്‍പായുള്ള ചീഫ് ജസ്റ്റിസിന്‍റെ അവസാനത്തെ വിധിയായിരുന്നു ഇന്നത്തേത്.

prp

Related posts

Leave a Reply

*