താജ്മഹലിന് സമീപം ബഹുനില പാര്‍ക്കിനുള്ള അനുമതി സുപ്രീംകോടതി നിഷേധിച്ചു

ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ താജ്മഹലിന് സമീപം ബഹുനില പാര്‍ക്കിനുള്ള അനുമതി സുപ്രീംകോടതി നിഷേധിച്ചു. സ്മാരകത്തിന്‍റെ കിഴക്കന്‍ കവാടത്തില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനാണ് കോടതി അനുമതി നിഷേധിച്ചത്. താജ്മഹലിന് സമീപം നിര്‍മാണം പുരോഗമിക്കുന്ന ബഹുനില പാര്‍ക്കിങ് സംവിധാനം പൊളിച്ചു നിക്കാന്‍ ഒക്ടോബര്‍ 24ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.സി മെഹ്ത സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് എം.ബി ലോകൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. […]

ജിഷ്ണു പ്രണോയ് കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ അന്തിമ വിധി ഇന്ന്‍

ന്യൂഡല്‍ഹി: പാമ്പാടി നെഹറു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയുടെ കേസ് സിബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‍ , ഇക്കാര്യം രേഖാമൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് കോടതി നിര്‍ദേശിച്ചു. കേസ് ഏറ്റെടുക്കുന്ന വിഷയത്തില്‍ മറുപടി നല്‍കാന്‍ കാലതാമസം വരുത്തിയ സി.ബി.ഐയെ രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞതവണ കോടതി വിമര്‍ശിച്ചത്.

ജെല്ലിക്കെട്ട് നിരോധനത്തില്‍ മറുപടി ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ജല്ലിക്കെട്ട് നിരോധിക്കണമെന്ന ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ  ഉത്തരവ്. ജല്ലിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് മൃഗക്ഷേമ സംഘടനയായ ‘പെറ്റ’ സുപ്രിംകോടതിയെ സമീപിച്ചത്. തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് നിരോധിച്ചെങ്കിലും പിന്നീട് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ഇത് മറികടക്കുകയായിരുന്നു. എന്നാല്‍ പുതിയ നിയമത്തിനെതിരെയുള്ള നടപടികളില്‍ വിശദീകരണം ആവശ്യപ്പെട്ട്  തമിഴ്നാട് സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് […]

ഫാദിയ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

കൊച്ചി: ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ എന്‍ ഐ എ അന്വേഷണം ആവശ്യമുണ്ടോ, ഹദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നീ വിഷയങ്ങളില്‍ കോടതി വാദം കേള്‍ക്കും. മെയ് 24 നാണ് ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി […]

ശബരിമല സ്ത്രീ പ്രവേശനം;സുപ്രീംകോടതി വിധി ഇന്ന്‍

ന്യൂഡല്‍ഹി: ശബരിമലയില്‍  സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായകമായ സുപ്രീംകോടതി  വിധി ഇന്ന്.  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി  പറയുക. ശബരിമലയില്‍  എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതി പരിഗണിക്കുക. എന്നാല്‍  സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ല എന്നു വ്യക്തമാക്കി മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു . ഇതും കോടതി പരിഗണിക്കും.    സര്‍ക്കാറുകള്‍  മാറുന്നതിനനുസരിച്ച്    ഇത്തരം കേസുകളില്‍ നിലപാട് മാറ്റാന്‍ […]