ഹാദിയ കേസ്; ഷെഫിന്‍ ജഹാനെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ഷെഫിന്‍ ജഹാനെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി. എന്നാല്‍ വിവാഹകാര്യത്തില്‍ അന്വേഷണം പാടില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ തെളിവാണെന്നും കോടതി ചൂണ്ടികാട്ടി. എന്നാല്‍ വിവാഹകാര്യം ഒഴികെയുള്ളവയില്‍ എന്‍ ഐ എയ്ക്ക് അന്വേഷണമാകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കാവേരി നദീജല തര്‍ക്ക കേസ്; കര്‍ണാടകത്തിന് അധിക ജലം നല്‍കാന്‍ സുപ്രീം കോടതി വിധി

ദില്ലി: കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അധിക ജലം നല്‍കാന്‍ സുപ്രിം കോടതിയുടെ വിധി.കര്‍ണാടകത്തിന് 14.75 ഘനയടി ജലം അധികമായി ലഭിക്കും. 2007ലെ കാവേരി നദീജല ട്രിബ്യൂണലിന്‍റെ വിധിയ്ക്കെതിരെയാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 192 ടിഎംസി ജലമാണ് ട്രൈബ്യൂണല്‍ വിധി പ്രകാരം കര്‍ണാടകം തമിഴ്നാടിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ട്രൈബ്യൂണലിന്‍റെ ഈ ഉത്തരവ് സുപ്രീകോടതി ഭേദഗതി ചെയ്യുകയും തമിഴ്നാടിന് 177.25 ടി എംസി ജലം കര്‍ണാടക നല്‍കിയാല്‍ മതിയെന്നും ഉത്തരവിടുകയായിരുന്നു. നദികളെല്ലാം തന്നെ ദേശീയ സ്വത്താണ്. […]

കാവേരി പ്രശ്നത്തില്‍ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഇരുപതു വര്‍ഷമായി നീണ്ടു നില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞേക്കും. നാലാഴ്ചയ്ക്കകം വിധി പറയുമെന്ന് കഴിഞ്ഞമാസം ജനുവരി ഒമ്പതിന് കോടതി വ്യക്തമാക്കിയിരുന്നു. കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്‍റെ  2007-ലെ വിധിക്കെതിരെ മൂന്നു സംസ്ഥാനങ്ങളും നല്‍കിയ അപ്പീലിലാണ് വിധി പറയുന്നത്. കര്‍ണാടകം, തമിഴ്നാട്, കേരളം എന്നിവരുടെ വാദങ്ങള്‍ കേട്ടശേഷമാണ് കേസ് വിധി പറയാന്‍ മാറ്റിയത്. ഇതു കണക്കിലെടുത്ത് കാവേരി നദീതട ജില്ലകളിലും തമിഴ്നാട് അതിര്‍ത്തി ജില്ലകളിലും കര്‍ണാടകം സുരക്ഷ ശക്തമാക്കി. വിധിവരുന്നതോടെ […]

ചിലവന്നൂരിലെ ഡിഎല്‍എഫ് ഫ്ളാറ്റ് സമുച്ചയം പൊളിക്കേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊച്ചി ചിലവന്നൂരിലെ ഡിഎല്‍എഫ് ഫ്ളാറ്റ് സമുച്ചയം പൊളിക്കേണ്ടെന്ന് സുപ്രീം കോടതി. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതി വിധി കോടതി ശരിവെച്ചു. പരിസ്ഥിതി വകുപ്പിനാണ് പിഴ നല്‍കേണ്ടത്. ഫ്ലാറ്റ് പൊളിക്കുന്നത് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാരും തീരദേശപരിപാലന അതോറിറ്റിയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി. കായല്‍ കൈയേറി നിര്‍മിച്ചിരിക്കുന്ന മറ്റ് കെട്ടിടങ്ങള്‍ക്കും നിര്‍ണായകമാകുന്നതാണ് സുപ്രിം കോടതിയുടെ ഇന്നത്തെ വിധി.   കോടികളുടെ നിക്ഷേപവും ജനങ്ങളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഫ്ളാറ്റ് പൊളിച്ചുനീക്കേണ്ടതില്ല […]

ആധാര്‍-അക്കൗണ്ട്​ ബന്ധിപ്പിക്കല്‍: അവസാന തീയതി കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതമായി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ്​ ബാങ്ക്​ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതമായി നീട്ടി. നേരത്തെ ഡിസംബര്‍ 31ന്​ മുമ്പ് ബാങ്ക്​ അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്​. ഇൗ തീരുമാനത്തിലാണ്​ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്​. കള്ളപ്പണം തടയുന്നതിനായുള്ള നിയമപ്രകാരമാണ്​ ആധാര്‍ ബന്ധനത്തിനുള്ള തീയതി സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിയത്​. ബാങ്ക്​ അക്കൗണ്ടിനൊപ്പം മ്യൂചല്‍ ഫണ്ട്​, ഇന്‍ഷൂറന്‍സ്​ സേവനങ്ങളുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും​ നീട്ടിയിട്ടുണ്ട്​​. നേരത്തെ ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. ആധാര്‍ സംബന്ധിച്ച്‌​ […]

ബാബ്റി മസ്ജിദ് തര്‍ക്കം; അന്തിമ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 8ലേക്ക് മാറ്റി

ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് നിന്നിരുന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ അന്തിമ വാദം കേള്‍ക്കുന്നത് ഫെബ്രുവരി എട്ടിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍നാസര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലാല വിരാജ്മാന്‍ എന്നിവക്ക് 2.77 ഏക്കര്‍ വരുന്ന ഭൂമി തുല്യമായി പങ്കിട്ടു നല്‍കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നതിനൊപ്പമാണ് […]

ഹാദിയ എന്ന പേരുണ്ടാകില്ല; കോളജില്‍ അഖില അശോകന്‍

സേലം: ഹാദിയയെ സുപ്രീം കോടതി ഉത്തരവ് പ്രകാരം സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍ ഹാദിയ എന്ന പേരുണ്ടായിരിക്കില്ലെന്നും അഖില എന്ന പേരിലായിരിക്കും തുടര്‍പഠനമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഇസ്ലാമിലേക്ക് മതംമാറുന്നതിന് മുന്‍പാണ് അഖില കോളേജില്‍ ചേര്‍ന്നത്. അതുകൊണ്ടുതന്നെ അഖില അശോകന്‍ എന്ന പഴയ പേരില്‍ത്തന്നെയാകും ഇന്‍റേന്‍ഷിപ്പ് പൂര്‍ത്തിയാക്കുക. അതേസമയം ഹാദിയ ഹോമിയോ കോളജില്‍ എത്തി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഷെഫിന്‍ ജഹാനെ കാണുമെന്ന് ഹാദിയ പറഞ്ഞു. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നത്​ നിയമവിദഗ്​ധരുമായി ആലോചിച്ചശേഷമായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പിതാവ് അശോകന് […]

തന്‍റെ മാനസിക നില ഏത് ഡോക്ടര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം; തുറന്നടിച്ച് ഹാദിയ

സേലം: തന്‍റെ മാനസിക നില ഡോക്ടര്‍മാര്‍ക്കു പരിശോധിക്കാമെന്ന് ഹാദിയ. എനിക്കൊരു കുഴപ്പവുമില്ലെന്നു താന്‍ സ്വയം പറഞ്ഞാല്‍ അതിനു വിലയുണ്ടാകില്ലെന്നും, അതുകൊണ്ട് ഏത് ഡോക്ടര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും ഹാദിയ തുറന്നടിച്ചു. ഷെഫിന്‍ ജഹാന്‍ തന്‍റെ ഭര്‍ത്താവാണെന്നോ അല്ലെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും ഹാദിയ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ കാണാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഇന്നലെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടിയിട്ടില്ലെന്നും, ഇന്നു വീണ്ടും ശ്രമിക്കുമെന്നും, സേലത്തെത്തിയ ശേഷം അച്ഛനോടും അമ്മയോടും ഫോണില്‍ സംസാരിച്ചെന്നും ഹാദിയ പറഞ്ഞു. മാത്രമല്ല, തന്നെ ചിലര്‍ പഴയ വിശ്വാസത്തിലേക്ക് […]

”സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നു, ഇതുവരെയുള്ള നിയമപോരാട്ടത്തില്‍ താനാണ് വിജയിച്ചത്”; ഹാദിയയുടെ പിതാവിന്‍റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി വിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. വഴിയേ പോകുന്നവരെ സന്ദര്‍ശകരെന്ന് പറയാനാവില്ലെന്നും അത്തരക്കാര്‍ക്ക് ഹാദിയയെ കാണാന്‍ സാധിക്കില്ലെന്നും അശോകന്‍ വ്യക്തമാക്കി. ഭര്‍ത്താവിന്‍റെ സ്ഥാനം കോടതി കൊടുക്കാത്തത് കൊണ്ട് ഷഫിന്‍ ജഹാന് ഹാദിയയെ സേലത്ത് പോയി കാണാനാവില്ല.  ഹാദിയക്ക് വേണ്ടപ്പെട്ടവരായ സന്ദര്‍ശകര്‍ക്ക് കാണാമെന്നാണ് സുപ്രീംകോടതി അര്‍ഥമാക്കിയിട്ടുള്ളതെന്നും അശോകന്‍ പറഞ്ഞു. ഷഫിനെ രക്ഷിതാവാക്കണമെന്ന ഹാദിയയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. പിതാവിനെ രക്ഷിതാവാക്കേണ്ടെന്ന ഹാദിയയുടെ നിലപാടില്‍ വിഷമമില്ല. മകളുടെ പഠനം മുടങ്ങിയെന്ന ദുഃഖത്തിലായിരുന്നു താന്‍. ഇതുവരെയുള്ള നിയമപോരാട്ടത്തില്‍ താനാണ് […]

ഹാദിയ ഇന്ന്‍ സേലത്തേക്ക്; പഠനം തുടരാന്‍ കോടതി അനുമതി

ന്യൂഡല്‍ഹി:  ഹാദിയയെ ഇന്ന് ഡല്‍ഹിയില്‍ നിന്നും സേലത്തേക്ക് കൊണ്ട് പോകും. ഹാദിയയെ അച്ഛനൊപ്പവും ഭര്‍ത്താവിനൊപ്പവും വിടാതെ തത്കാലത്തേക്കു പഠനം പൂര്‍ത്തിയാക്കാനും ഡല്‍ഹിയില്‍നിന്നു നേരെ സേലത്തെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോകാനുമായിരുന്നു  കോടതിയുടെ ഉത്തരവ്. ഇതേതുടര്‍ന്നാണ് സേലത്തേക്ക് കൊണ്ടുപോകുന്നത്. യാത്ര കൊച്ചി വഴിയാണോ കോയമ്പത്തൂര്‍ വഴിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തമിഴ്നാട് പൊലീസിന്‍റെ കനത്ത സുരക്ഷയിലായിരിക്കും ഹാദിയയുടെ തുടര്‍പഠനം. അതിനാല്‍ ഭര്‍ത്താവ് അടക്കമുള്ളവര്‍ക്ക് ഹാദിയയെ കാണാനോ സംസാരിക്കുവാനോ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സര്‍വകലാശാല ഡീന്‍ ആയിരിക്കും ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയനെന്നും […]