ആധാര്‍-അക്കൗണ്ട്​ ബന്ധിപ്പിക്കല്‍: അവസാന തീയതി കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതമായി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ്​ ബാങ്ക്​ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതമായി നീട്ടി. നേരത്തെ ഡിസംബര്‍ 31ന്​ മുമ്പ് ബാങ്ക്​ അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്​. ഇൗ തീരുമാനത്തിലാണ്​ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്​.

കള്ളപ്പണം തടയുന്നതിനായുള്ള നിയമപ്രകാരമാണ്​ ആധാര്‍ ബന്ധനത്തിനുള്ള തീയതി സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിയത്​. ബാങ്ക്​ അക്കൗണ്ടിനൊപ്പം മ്യൂചല്‍ ഫണ്ട്​, ഇന്‍ഷൂറന്‍സ്​ സേവനങ്ങളുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും​ നീട്ടിയിട്ടുണ്ട്​​. നേരത്തെ ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. ആധാര്‍ സംബന്ധിച്ച്‌​ കേസ്​ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ്​ കേന്ദ്രത്തി​​​ന്‍റെ പുതിയ നടപടി.

അതേസമയം, ആധാറുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ​ബെഞ്ച്​ നാളെ പരിഗണിക്കും. ചീഫ്​ ജസ്​റ്റിസ്​ ദീപക്​  മിശ്ര, ജസ്​റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഢ്​, അശോക്​ ഭൂഷൻ എന്നിവരടങ്ങിയ ബെഞ്ചാണ് നാളെ  കേസ്​ പരിഗണിക്കുക.

ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടണമെന്നതുൾപ്പെടെയുള്ള ഹര്‍ജികളാണ്​ നാളെ പരിഗണിക്കുക. നിലവിൽ ആധാറുള്ളവർക്ക്​ അവരുടെ ബാങ്ക്​ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്ക​ണമോ എന്നു തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന ഹാര്‍ജിയിലും, 2018 ഫെബ്രുവരി ആറിനുള്ളിൽ മൊബൈൽ നമ്പറുമായി ആധാർ ബന്ധിപ്പിക്കണമെന്ന ഉത്തരവിനെതിരെ നൽകിയ ഹരജിയിലും നാളെ തീരുമാനമെടുക്കും. ​

 

prp

Related posts

Leave a Reply

*