മൂന്നാഴ്ച പിന്നിട്ടു; ആധാര്‍ സേവനങ്ങള്‍ തകരാറില്‍ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ ആധാര്‍ സേവനങ്ങള്‍ തകരാറില്‍. ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്ട് വെയറായ എന്‍ റോള്‍മെന്‍റ് ക്ലയന്‍റ് മള്‍ട്ടി പ്ലാറ്റ്ഫോമിലെ തകരാറാണ് സേവനങ്ങള്‍ തടസപ്പെടാന്‍ കാരണം. പരീക്ഷകള്‍ കഴിഞ്ഞ് പുതിയ പ്രവേശേനങ്ങള്‍ നടക്കുന്ന കാലമായതിനാല്‍ ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ആശങ്കയിലാണ്. പുതുതായി ആധാര്‍ എടുക്കല്‍, ആധാറിലെ തെറ്റുകള്‍ തിരുത്തല്‍, ബയോമെട്രിക് അപ്ഡേറ്റ് തുടങ്ങിയ സേവനങ്ങളൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. സംസ്ഥാനത്തെ 80 ശതമാനം കേന്ദ്രങ്ങളിലും ഈ തകരാറുണ്ട്. കഴിഞ്ഞ മാസം 24 […]

മാര്‍ച്ച്‌ 31നകം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡ് റദ്ദാവാന്‍ സാധ്യത

ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി മാര്‍ച്ച്‌ 31ന് അവസാനിക്കും. അവസാന തീയതിക്കു ശേഷവും ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ റദ്ദാക്കിയേക്കും എന്നാണ് ലഭിക്കുന്ന വിവരം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍ ബന്ധിപ്പിക്കണം. അതിനുള്ള അവസാന തിയതി മാര്‍ച്ച്‌ 31ആണ്. മാര്‍ച്ച്‌ 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ നേരിട്ടേക്കാം. കഴിഞ്ഞ വര്‍ഷംതന്നെ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ജീവമാക്കി. മാര്‍ച്ച്‌ 31 എന്ന അവസാന ദിവസം […]

വ്യക്തികളുടെ ആധാര്‍ ഉപയോഗിക്കണമെങ്കില്‍ ഇനി സ്വകാര്യ സ്ഥാപനങ്ങള്‍ പണം നല്‍കണം

ന്യൂഡല്‍ഹി: സ്വകാര്യ സ്ഥാപനങ്ങള്‍ വ്യക്തികളുടെ ആധാര്‍ ഉപയോഗിക്കുമ്പോള്‍ ഇനി മുതല്‍ പണം നല്‍കണം. തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുമ്പോഴാണ് ഒരാള്‍ക്ക് 20 രൂപ വീതം നല്‍കേണ്ടത്. ആധാര്‍ ഉപയോഗിച്ചുള്ള ഓരോ വെരിഫിക്കേഷനും 50 പൈസ വീതം വേറെയും നല്‍കണം. സര്‍ക്കാരിന്‍റെ ആവശ്യങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി. ഉപയോഗിച്ചശേഷം 15 ദിവസത്തിനികം പണം നല്‍കണം. വൈകിയാല്‍ 1.5ശതമാനം നിരക്കില്‍ പലിശ ഈടാക്കും.

ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. 106-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇതിനെ തുടര്‍ന്ന് പുതുതായി ലൈസന്‍സെടുക്കുന്നവര്‍ക്കുപുറമേ നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ളവരും ആധാര്‍ കാര്‍ഡുമായി ബന്ധപ്പിക്കേണ്ടിവരും. പുതിയ നിയമെ വരുന്നതോടെ വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍ പൂര്‍ണമായും തടയാനാകുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. നിലവില്‍ അപടകത്തിലോ മറ്റ് കുറ്റകൃത്യങ്ങളിലോപ്പെട്ട് ഒരു സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍ലസ് റദ്ദാക്കപ്പെട്ടയാള്‍ മറ്റ് സംസ്ഥാനങ്ങളിലെത്തി […]

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഉടനെ തന്നെ നിര്‍ത്തിവക്കണമെന്ന് ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം നല്‍കിയത്. അതേസമയം ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പോ, ഇ ആധാര്‍ ലെറ്ററോ ഉപഭോക്താക്കള്‍ നല്‍കിയാല്‍ കമ്പനികള്‍ സ്വീകരിച്ചേക്കും. ഇതോടെ ആധാറില്‍ നിന്നുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് ഉപയോഗിച്ചുള്ള നടപടികളിലേക്ക് കമ്പനികള്‍ക്ക് തിരിച്ചുപോവേണ്ടി വരും. ആധാര്‍ തിരിച്ചറിയല്‍ പ്രക്രിയയ്ക്ക് പകരം പുതിയൊരു രീതി ഒക്ടോബര്‍ 15 ന് മുമ്പ് അവതരിപ്പിക്കാന്‍ […]

ആധാര്‍ കേസില്‍ നാളെ വിധി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. ആധാര്‍ പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 27 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്‌ജിമാര്‍. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം നിര്‍ണായകമാണ് വിധി. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കാന്‍ ആധാര്‍ […]

സിം കാര്‍ഡ് എടുക്കുമ്പോള്‍ ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധമില്ല

ന്യൂഡല്‍ഹി:  സിം കാര്‍ഡ് എടുക്കുമ്പോള്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. നേരത്തെ ആധാറുമായി ലിങ്ക് ചെയ്യാത്ത മൊബൈല്‍ കണക്ഷനുകളെല്ലാം റദ്ദാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. 2017 ജൂണിലാണ് മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ധാരണയിലെത്തിയത്. വിഷയത്തില്‍ വിശദമായ പരിശോധന നടത്തിയെന്നും അതിനു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ […]

രാജ്യത്തെ 1.3 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നു ചോര്‍ന്നു. ആന്ധ്രാപ്രദേശ് ഭവന നിര്‍മ്മാണ പദ്ധതിയുടെ വെബ്‌സൈറ്റില്‍ നിന്നാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത്. ഹുദ്ധുധ് എന്ന ഭവന നിര്‍മ്മാണ പദ്ധതിക്ക് അര്‍ഹരായ ആളുകളുടെ വിവരങ്ങളാണ് സൈറ്റില്‍ നിന്ന് ചോര്‍ന്നത്. ആളുകളുടെ ജാതി, മതം, വാസസ്ഥലം, എന്നിവ ആര്‍ക്കും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു സൈറ്റ് പ്രവര്‍ത്തിച്ചുവന്നത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി. സുരക്ഷാ ഗവേഷകനായ […]

വോട്ടര്‍ ഐ ഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് യോജിപ്പില്ല: രവിശങ്കര്‍ പ്രസാദ്

ബംഗളൂരു: വോട്ടര്‍ ഐ ഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. ഐടി മന്ത്രി എന്ന നിലയിലല്ല താനിക്കാര്യം പറയുന്നതെന്നും ബംഗളൂരുവിലെ ഒരു പൊതുപരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിലൂടെ നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും. ആധാറിന് ഇതുമായി ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ അദ്ദേഹം ശക്തമായി ന്യായീകരിച്ചു. […]

വാഹനങ്ങളും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ഹൈവേ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ എല്ലാ വാഹനങ്ങളും ഇനി ഉടമകളുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഹൈവേ സുരക്ഷാ സമിതി ഇതിനുള്ള നീക്കം ആരംഭിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ അതത് ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കേണ്ടി വരും. ഹൈവേകളില്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, മോഷണം, വാഹനാപകടങ്ങള്‍ എന്നിവ തടയുന്നതിനാണ് വാഹനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്. രജിസ്ട്രേഷന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നേരിട്ടുള്ള ഒരു ശുപാര്‍ശ സമിതി നല്‍കിയിട്ടില്ല. കേന്ദ്ര തലത്തില്‍ ഒരു പ്രത്യേക […]