ഇനി ആധാര്‍ പുതുക്കുന്നതിനും ജിഎസ്ടി

ന്യൂഡല്‍ഹി:  ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനും ഇനിമുതല്‍ ജി.എസ്.ടി ഈടാക്കും. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെതാണ് തീരുമാനം. ഇതനുസരിച്ച്‌ പുതിയ സേവനങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തും. നിലവില്‍ ആധാറില്‍  ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവയില്‍ മാറ്റം വരുത്തുന്നതിനായി യു.ഐ.ഡി.എ.ഐ 25 രൂപയാണ് ഈടാക്കുന്നത്. അഞ്ചുരൂപകൂടി കൂടുമ്പോള്‍ അടുത്തയാഴ്ച മുതല്‍ 30 രൂപയാണ് നല്‍കേണ്ടിവരിക. അതേസമയം, ആധാര്‍ എന്‍ റോള്‍മെന്‍റിന് ഈതുക ബാധകമല്ലെന്ന് യുഐഡിഎഐ ട്വിറ്ററിലൂടെ വ്യക്തമാക്കി. അടുത്തയാഴ്ച  മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ […]

സമാര്‍ട്ട് ആധാര്‍ കാര്‍ഡ് ഉപയോഗശൂന്യം

ഡല്‍ഹി: ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് ആക്കുമ്പോള്‍ അറിയുക അത് ഉപയോഗ ശൂന്യമാകുകയാണ്. പി.വി.സി, പ്ലാസ്റ്റിക് കവറുകളിലാക്കി ആധാര്‍ കാര്‍ഡിനെ സ്മാര്‍ട്ടാക്കേണ്ടതില്ലെന്ന് ആധാര്‍ കാര്‍ഡ് നല്‍കുന്ന യുണീക്ക് ഐഡന്റിറ്റി അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ .ഐ) സി.ഇ.ഒ അജയ് ഭൂഷണ്‍ പാണ്ഡെ അറിയിച്ചു. ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് ആക്കുന്നത് വഴി അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ക്യൂ.ആര്‍ കോഡ് പ്രവര്‍ത്തനരഹിതമാകാന്‍ സാദ്ധ്യതയുണ്ട്. ഇതിലെ വിവരങ്ങള്‍ ചോരാനും സാദ്ധ്യതയുണ്ട്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെടുകയാണെങ്കില്‍ https://eaadhaar.uidai.gov.in എന്ന സൈറ്റില്‍ നിന്ന് […]

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കണമെന്ന് എഡ്വേഡ് സ്നോഡന്‍

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പിനു പിന്നാലെ കൂടുതല്‍ വിമര്‍ശനങ്ങളുയര്‍ത്തി സാങ്കേതിക വിദഗ്ധന്‍ എഡ്വേഡ് സ്നോഡന്‍. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് സ്നോഡന്‍ ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ക്രിമിനല്‍ നടപടിയായി കണക്കാക്കി നേരിടണമെന്നും സ്നോഡന്‍ വ്യക്തമാക്കുന്നു. ഇന്തയന്‍ ചാര സംഘടനയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്‍റെ (റോ) മുന്‍ തലവന്‍ കെ.സി. വര്‍മ എഴുതിയ ലേഖനത്തോടൊപ്പമാണ് സ്നോഡന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ആധാര്‍ തിരിച്ചറിയല്‍ രേഖയാണെന്നും, അല്ലാതെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കാനുള്ളതല്ലെന്നുമുള്ള യുഐഡിഎഐയുടെ ട്വീറ്റിനേയും […]

ആധാര്‍ വെരിഫിക്കേഷന് ഇനി മുഖവും!

ന്യൂഡല്‍ഹി: തിരിച്ചറിയിലിനായി മുഖം കൂടി പരിഗണിക്കുന്ന സംവിധാനം ജൂലൈ 1 മുതല്‍ നിലവില്‍ വരുമെന്ന് ആധാര്‍ അതോറിറ്റി. വിരലടയാളം യോജിക്കാത്തത് മൂലം പ്രശ്നങ്ങള്‍ നേരിടുന്ന വയോധികര്‍ക്ക് ഫേസ് ഡിറ്റക്ഷന്‍ സൗകര്യപ്രദമാകുമെന്ന് ആധാര്‍ അതോറിറ്റി ഇന്ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇക്കാര്യം സി.ഇ.ഒ  അജയ് പാണ്ഡേ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡിനായി വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ എടുക്കുന്ന വിരലടയാളവും ഐറിസിന്‍റെ വിവരങ്ങളും മാത്രമാണ് ഇതു വരെ തിരിച്ചറിയലിന് വേണ്ടി ഉപയോഗിച്ചിരുന്നത്. ഇനി മുതല്‍ മുഖവും തിരിച്ചറിയലിന് […]

ആധാറിനെ പരിഹസിച്ച്‌ നെറ്റ്ഫ്ലിക്സ് ഇന്ത്യ

ന്യൂഡല്‍ഹി: ആധാറിനെ പരിഹസിച്ച്‌ നെറ്റ്ഫ്ലിക്സ് ഇന്ത്യ. ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സംവിധാനമായ ആധാറിനെ ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസ് ആയ നെറ്റ്ഫ്ലിക്സ് ഇന്ത്യ പരിഹസിച്ചിരിക്കുന്നത്. Please provide #Aadhaar details for more information. pic.twitter.com/siuuLr1I06 — Netflix India (@NetflixIndia) January 4, 2018 ബ്ലാക്ക് മിറര്‍ എന്ന പരിപാടിയുടെ നാലാമത് സീസണിന്‍റെ ‘ഹാങ് ദി ഡിജെ’ എപ്പിസോഡിലെ ഒരു രംഗമാണ് നെറ്റ് ഫ്ലിക്സ് പോസ്റ്റ് ചെയ്തത്. സാങ്കേതിക വിദ്യകള്‍ […]

ഗോവയില്‍ അന്തിക്കൂട്ടിന് ആളെ കിട്ടാനും ആധാര്‍കാര്‍ഡ് വേണം!

പനാജി: ബാങ്ക് അക്കൗണ്ടുകളും ഗ്യാസ് കണക്ഷനും ഉള്‍പ്പെടെ ഒട്ടേറെ സേവനങ്ങള്‍ക്ക് മാത്രമല്ല ഇനി പെണ്ണു  അന്തിക്കൂട്ടിനായി ആവശ്യക്കാരെ വേണമെങ്കിലും ആധാര്‍ കാര്‍ഡ് വേണം. ലോകത്തുടനീളമായി ഒട്ടേറെ ടൂറിസ്റ്റുകള്‍ എത്തുന്ന ഗോവയിലാണ് ഈ സ്ഥിതി. ഇവിടെ ഇന്ത്യാക്കാരായ ഇടപാടുകാരുടെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ ചില അനുഭവസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാച്ച്‌ലര്‍ പാര്‍ട്ടിക്കായി ഗോവയില്‍ പോയ അഞ്ചംഗ ഡല്‍ഹി യുവാക്കളുടെ അനുഭവങ്ങളില്‍ നിന്നുമാണ് വാര്‍ത്ത. നോര്‍ത്ത് ഗോവ ബീച്ച്‌ ബെല്‍റ്റില്‍ ഒരു ഹോട്ടല്‍ ബുക്ക് ചെയ്ത ഇവര്‍ […]

ആധാര്‍-അക്കൗണ്ട്​ ബന്ധിപ്പിക്കല്‍: അവസാന തീയതി കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതമായി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ്​ ബാങ്ക്​ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്രസര്‍ക്കാര്‍ അനിശ്ചിതമായി നീട്ടി. നേരത്തെ ഡിസംബര്‍ 31ന്​ മുമ്പ് ബാങ്ക്​ അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്​. ഇൗ തീരുമാനത്തിലാണ്​ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്​. കള്ളപ്പണം തടയുന്നതിനായുള്ള നിയമപ്രകാരമാണ്​ ആധാര്‍ ബന്ധനത്തിനുള്ള തീയതി സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിയത്​. ബാങ്ക്​ അക്കൗണ്ടിനൊപ്പം മ്യൂചല്‍ ഫണ്ട്​, ഇന്‍ഷൂറന്‍സ്​ സേവനങ്ങളുമായും ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും​ നീട്ടിയിട്ടുണ്ട്​​. നേരത്തെ ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. ആധാര്‍ സംബന്ധിച്ച്‌​ […]

ഇനി പരീക്ഷയെഴുതാനും ആധാര്‍ നിര്‍ബന്ധം!

ഉത്തര്‍പ്രദേശ്:  സ്കൂളുകളില്‍ ബോര്‍ഡ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 2018 മുതല്‍ ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. പത്താം ക്ലാസിലേയും പ്ലസ്ടുവിന്‍റെയും പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡും നിര്‍ബന്ധമാണ്. കൂടാതെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോഴും ആധാര്‍ നിര്‍ബന്ധമാണ്. ഇതുമൂലം പരീക്ഷ എഴുതാന്‍ എത്തുന്ന വ്യാജ അപേക്ഷകരെ നിയന്ത്രിക്കാന്‍ കഴിയും എന്നാണ് സര്‍ക്കാരിന്‍റെ വാദം. ഇത് സംബന്ധിച്ച ഉത്തരവ് ഉത്തര്‍പ്രദേശിലെ എല്ലാ ജില്ല ഭരണകൂടങ്ങള്‍ക്കും അയച്ചതായി റിപ്പോര്‍ട്ടുണ്ട്.

എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ നമ്പറിനും പിന്നാലെ എല്ലാത്തരം ഇൻഷുറൻസ് പോളിസികൾക്കും ആധാര്‍ നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ്​ പുറത്തുവന്നിരിക്കുന്നു. ഇൻഷുറൻസ്​ റെഗുലേറ്ററി ആൻഡ്​​ ഡെവലപ്​മെൻറ്​ അതോറിറ്റിയാണ്  ഉത്തരവ്​ പുറപ്പെടുവിച്ചിരിക്കുന്നത്‌. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ രണ്ടാം ഭേദഗതിപ്രകാരമാണ് ഇക്കാര്യം നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ ജൂണില്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. സർക്കാർ സേവനങ്ങൾക്ക്​ നിർബന്ധമാക്കിയ നിയമത്തെ ആധാരമാക്കിയാണ് ലൈഫ്​, ആരോഗ്യ, അപകട ഇൻഷുറൻസ്​ അടക്കം പോളിസികൾക്ക്​ ആധാർ നിർബന്ധമാക്കിയിരിക്കുന്നത്.  

ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് മാസം 12 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി:  ഐആര്‍സിടിസി അക്കൌണ്ടില്‍ ആധാര്‍ വിവരം നല്‍കിയവര്‍ക്ക് ഇനി മുതല്‍ 12 ട്രെയിന്‍ ടിക്കറ്റുകള്‍ മാസം ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഇതുവരെ മാസം ആറ് ടിക്കറ്റുകള്‍ മാത്രമേ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. പുതിയ തീരുമാനം ഒക്ടോബര്‍ 26 മുതല്‍ പ്രാബല്യത്തിലായതായാണ് റിപ്പോര്‍ട്ട്. അതേസമയം ഐആര്‍സിടിസി അക്കൌണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് തുടര്‍ന്നും പ്രതിമാസം ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബുക്കു ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം ആറില്‍ കൂടിയാല്‍ തുടര്‍ന്നുള്ള ഓരോ […]