ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് മാസം 12 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി:  ഐആര്‍സിടിസി അക്കൌണ്ടില്‍ ആധാര്‍ വിവരം നല്‍കിയവര്‍ക്ക് ഇനി മുതല്‍ 12 ട്രെയിന്‍ ടിക്കറ്റുകള്‍ മാസം ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഇതുവരെ മാസം ആറ് ടിക്കറ്റുകള്‍ മാത്രമേ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. പുതിയ തീരുമാനം ഒക്ടോബര്‍ 26 മുതല്‍ പ്രാബല്യത്തിലായതായാണ് റിപ്പോര്‍ട്ട്.

അതേസമയം ഐആര്‍സിടിസി അക്കൌണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് തുടര്‍ന്നും പ്രതിമാസം ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബുക്കു ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം ആറില്‍ കൂടിയാല്‍ തുടര്‍ന്നുള്ള ഓരോ ടിക്കറ്റിനും അക്കൌണ്ട് ഉടമയുടെയും യാത്ര ചെയ്യുന്ന മറ്റൊരാളുടെയും ആധാര്‍ നമ്പര്‍ കൂടി നല്‍കണം.

ഐആര്‍സിടിസി അക്കൌണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഓണ്‍ലൈനായി പ്രത്യേക സൌകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി അക്കൌണ്ടിലെ ‘മൈ പ്രൊഫൈല്‍’ തുറന്ന് ആധാര്‍ കെ വൈ സി എന്ന ഓപ്ഷനാണ് ഉപയോഗിക്കേണ്ടത്.

prp

Related posts

Leave a Reply

*