മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി സ്റ്റേ ചെയ്യില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്ന നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. പക്ഷേ നടപടി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും  ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. മൊബൈലും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി എസ് എം എസ് വഴി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നേരത്തെ ആധാറും മൊബൈല്‍ ഫോണ്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതു നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2018 ഫെബ്രുവരി ആറുവരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. പുതിയ ബാങ്ക് അക്കൗണ്ട് […]

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറിലേക്ക് മാറ്റി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

ന്യൂഡല്‍ഹി : മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. 2018 ഫെബ്രുവരി ആറിനകം എല്ലാ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണ്. നിലവില്‍ ഉള്ള ബാങ്ക് അക്കൗണ്ടുകള്‍ മാര്‍ച്ച്‌ 31 ന് മുമ്പ് ബന്ധിപ്പിക്കണം. ആധാര്‍ ഇല്ലാത്തതു കൊണ്ട് രാജ്യത്ത് ഒരിടത്തും പട്ടിണി മരണം സംഭവിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.  

പണിപറ്റിച്ച് ആധാര്‍ കാര്‍ഡ്

ഡെറാഡൂണ്‍:  ഹരിദ്വാറിനടുത്ത ഗൈന്ധി ഖട്ട ഗ്രാമ വാസികളെല്ലാം ജനിച്ചത് ജനുവരി ഒന്നിന്!. വല്യുമ്മയുടെ പ്രായം 22 ഉം ചെറുമകന് 60 ഉം!. സംഭവം മറ്റൊന്നുമല്ല, ആധാര്‍ കാര്‍ഡാണ് വമ്പന്‍ തെറ്റുകളുമായി പണിപറ്റിച്ചത്. ഇവിടുത്തെ  എണ്ണൂറു  കുടുംബങ്ങളുടെയും ആധാര്‍ കാര്‍ഡില്‍ ജനുവരി ഒന്ന് എന്നാണ് ജനന തീയതിയായി പ്രിന്‍റ് ചെയ്തിരിക്കുന്നത്.ആധാര്‍ എന്‍റോള്‍മെന്‍റ് സേവനം നല്‍കിയ സ്വകാര്യ ഏജന്‍സിക്ക് പറ്റിയ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചത്. ജനനതീയതിയില്‍ മാത്രമല്ല  പ്രായം രേഖപ്പെടുത്തിയ സംഭവവും പരാതിയില്‍ ലഭിച്ചിട്ടുണ്ട്. ആധാറിലെ തെറ്റുകള്‍ തങ്ങള്‍ക്ക് സാമൂഹിക […]

ആധാര്‍ എടുക്കാന്‍ മൂന്ന് മാസം കൂടി സമയം…

സ​ബ്​​സി​ഡി​യും മ​റ്റ്​ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​ന്​ ആ​ധാ​ർ എ​ടു​ക്കാ​നു​ള്ള കാ​ലാ​വ​ധി കേ​ന്ദ്ര സ​ർ​ക്കാ​ർ മൂ​ന്നു മാ​സം​കൂ​ടി നീ​ട്ടി.  സെ​പ്​​റ്റം​ബ​ർ 30ൽ​നി​ന്ന്​ 2017 ഡി​സം​ബ​ർ 31 വ​രെ​യാ​ണ്​ സ​മ​യ​പ​രി​ധി നീ​ട്ടി​ ന​ൽ​കി​യ​ത്. പാ​ച​ക വാ​ത​കം, മ​ണ്ണെ​ണ്ണ, വ​ളം, പൊ​തു​വി​ത​ര​ണ സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി 35 മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കു കീ​ഴി​ൽ വ​രു​ന്ന 135 പ​ദ്ധ​തി​ക​ളു​ടെ ആ​നുകൂ​ല്യ​ത്തി​ന്​ ആ​ധാ​ർ നിര്‍ബന്ധമാണ്‌ എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.  ഇൗ ​ആ​നു​കൂ​ല്യം എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ്​ തീ​യ​തി നീ​ട്ടു​ന്ന​തെ​ന്ന്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ് -വി​വ​ര സാങ്കേതിക  മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പറഞ്ഞു. ആ​നു​കൂ​ല്യ​ങ്ങ​ൾക്ക്​ […]

ജനിച്ച് 6 മിനിട്ടിനുള്ളില്‍ ആധാര്‍ കാര്‍ഡ്!!! കൊച്ചു കാവ്യയ്ക്ക് ഇത് ചരിത്ര നേട്ടം

മഹാരാഷ്ട്ര: ആധാര്‍ കാര്‍ഡ് എടുക്കണമെങ്കില്‍ എന്തെല്ലാം പൊല്ലാപ്പുകളാണ്. അക്ഷയ കേന്ദ്രത്തിലോ മറ്റോ പോവണം, ക്യൂ നില്‍ക്കണം ഫോം പൂരിപ്പിച്ച്‌ നല്‍കണം അങ്ങനെയങ്ങനെ നൂലാമാലകള്‍ ഒത്തിരി. എന്നാല്‍, ജനിച്ച്‌ ആറ് മിനിട്ടു കൊണ്ട് ആധാര്‍ കാര്‍ഡ് കിട്ടിയാലോ. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ ജനിച്ച ഭാവന സന്തോഷ് ജാധവ് എന്ന നവജാത ശിശുവിനാണ് ഇത്തരത്തിലൊരു അപൂര്‍വ ഭാഗ്യം ലഭിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.03നാണ് ഒസ്മാനാബാദ് ജില്ലയിലെ  ആശുപത്രിയില്‍ ഭാവന ജനിച്ചത്. ഉടന്‍ തന്നെ   ആധാറിനായി മാതാപിതാക്കള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. 12.09ആയപ്പോഴേക്കും […]