എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ നമ്പറിനും പിന്നാലെ എല്ലാത്തരം ഇൻഷുറൻസ് പോളിസികൾക്കും ആധാര്‍ നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ്​ പുറത്തുവന്നിരിക്കുന്നു. ഇൻഷുറൻസ്​ റെഗുലേറ്ററി ആൻഡ്​​ ഡെവലപ്​മെൻറ്​ അതോറിറ്റിയാണ്  ഉത്തരവ്​ പുറപ്പെടുവിച്ചിരിക്കുന്നത്‌.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ രണ്ടാം ഭേദഗതിപ്രകാരമാണ് ഇക്കാര്യം നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ ജൂണില്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.

സർക്കാർ സേവനങ്ങൾക്ക്​ നിർബന്ധമാക്കിയ നിയമത്തെ ആധാരമാക്കിയാണ് ലൈഫ്​, ആരോഗ്യ, അപകട ഇൻഷുറൻസ്​ അടക്കം പോളിസികൾക്ക്​ ആധാർ നിർബന്ധമാക്കിയിരിക്കുന്നത്.

 

prp

Related posts

Leave a Reply

*