വാഹനങ്ങളും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ഹൈവേ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ എല്ലാ വാഹനങ്ങളും ഇനി ഉടമകളുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഹൈവേ സുരക്ഷാ സമിതി ഇതിനുള്ള നീക്കം ആരംഭിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ അതത് ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കേണ്ടി വരും.

ഹൈവേകളില്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, മോഷണം, വാഹനാപകടങ്ങള്‍ എന്നിവ തടയുന്നതിനാണ് വാഹനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്. രജിസ്ട്രേഷന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നേരിട്ടുള്ള ഒരു ശുപാര്‍ശ സമിതി നല്‍കിയിട്ടില്ല.

കേന്ദ്ര തലത്തില്‍ ഒരു പ്രത്യേക സിആര്‍ബി ഗ്രൂപ്പ് രൂപികരിച്ച്‌ അതിന് കീഴില്‍ രാജ്യവ്യാപകമായി ആധാറുമായി ബന്ധിപ്പിച്ച വാഹന വിവരങ്ങള്‍ ശേഖരിച്ചവയ്ക്കാനാണ് സമിതി നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാറും സംസ്ഥാനങ്ങളും ഈ നിര്‍ദ്ദേശങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ചാല്‍ എല്ലാ വാഹന ഉടമകളും സ്വന്തം വാഹനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടി വരും.

prp

Related posts

Leave a Reply

*