വൈറലായി മാറി മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹ ക്ഷണക്കത്ത്-VIDEO

ഇന്ത്യയിലെ സമ്പന്ന ബിസിനസുകാരനായ മുകേഷ് അംബാനിയുടെ മൂത്ത മകനായ ആകാശ് അംബാനി വിവാഹത്തിന് തയ്യാറെടുത്ത് നില്‍ക്കുകയാണ്. വിവാഹത്തിന് മുമ്പ് തന്നെ ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത് വൈറലായി കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും വിലയേറിയ ക്ഷണക്കത്താണ് ഇത്. ഒന്നര ലക്ഷം രൂപ വില വരുന്ന കത്തിന്‍റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ക്ഷണക്കത്ത് മനോഹരമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ക്ഷണക്കത്ത് ഇത്ര ഗംഭീരമാണെങ്കില്‍ വിവാഹത്തിന്‍റെ കാര്യം പിന്നെ പറയേണ്ടി കാര്യമുണ്ടോ. ആ ആര്‍ഭാട കല്യാണം എങ്ങനെയായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആളുകള്‍.

ഇതിനിടെ ബോളിവുഡ് താരം കത്രീന കെയ്ഫ് ആകാശ് അംബാനിയുടെ കാമുകിയാണെന്ന പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. അമിതാഭ് ബച്ചന്‍ ഒരുക്കിയ ദീപാവലി പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചെത്തിയതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. പിന്നീട് അനില്‍ കപൂര്‍ ജുഹൂവിലെ വസതിയിലൊരുക്കിയ പാര്‍ട്ടിയിലും ഒരുമിച്ചു പങ്കെടുത്തു. ഇതും വലിയ വാര്‍ത്തയ്ക്കിടയാക്കിയിരുന്നു. അംബാനി കുടുംബത്തിന് സിനിമാക്കാരുമായുള്ള ബന്ധം ചെറുതൊന്നുമല്ല. എന്നാല്‍ വിവാദങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് ആകാശ അംബാനി വിവാഹം ചെയ്യാന്‍ പോകുന്നത് മറ്റൊരു ബിസിനസ് കുടുംബത്തിലെ അംഗത്തെയാണ്.

Related posts

Leave a Reply

*