ഇഷ അംബാനിയുടെ രാജകീയ വിവാഹം ഇന്ന്; ചെലവ് 720 കോടി!

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹം ഇന്ന് നടക്കും. പിരമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരമലിന്‍റെ മകന്‍ ആനന്ദാണ് വരന്‍. വിവാഹത്തിന്‍റെ ചെലവ് 100 മില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. രാജകീയ വിവാഹങ്ങളുടെ പട്ടികയിലാണ് ഇഷ അംബാനിയുടെ വിവാഹം സ്ഥാനം പിടിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയതെന്നു കരുതപ്പെടുന്ന വിവാഹം അക്കാര്യത്തില്‍ ബ്രിട്ടിഷ് രാജകുമാരന്‍ ചാള്‍സിന്‍റെയും ഡയാനയുടെയും 37 വര്‍ഷം മുമ്പ് നടന്ന വിവാഹത്തോട് കിടപിടിക്കും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവാഹ ആഘോഷങ്ങള്‍ക്കാണ് […]

അംബാനിയുടെ മകളുടെ വിവാഹത്തിന് 200 ചാര്‍ടേര്‍ഡ് വിമാനങ്ങള്‍

മുംബൈ: മുകേഷ് അംബാനിയുടെ മകളുടെ വിവാഹത്തിന് 200 ചാര്‍ടേര്‍ഡ് വിമാനങ്ങള്‍ ഇറങ്ങും. രാജസ്ഥാനിലെ ഉദയ്‌പുര്‍ മഹാറാണാ പ്രതാപ് വിമാനത്താവളത്തിലാണ് 200 ചാര്‍ടേര്‍ഡ് വിമാനങ്ങള്‍ ഇറങ്ങുക. ഡിസംബര്‍ 12നാണ് അംബാനിയുടെ മകള്‍ ഇഷയും ആനന്ദ് പിരമലും മുംബൈയില്‍ വച്ച്‌ വിവാഹിതരാകുന്നത്. സാധാരണ ദിവസങ്ങളില്‍ ഉദയ്‌പുര്‍ വിമാനത്താവളത്തില്‍ 19 സര്‍വീസുകളാണുള്ളത്. എന്നാല്‍, അടുത്ത പത്തു ദിവസങ്ങളില്‍ 30 മുതല്‍ 50 വിമാന സര്‍വീസുകള്‍ നടത്തുമെന്നാണ് സൂചന. വിവാഹത്തിനെത്തുന്ന അതിഥികള്‍ക്കായാണ് അംബാനി കുടുംബം ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ ഏഴിന് നിയമസഭാ […]

വൈറലായി മാറി മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹ ക്ഷണക്കത്ത്-VIDEO

ഇന്ത്യയിലെ സമ്പന്ന ബിസിനസുകാരനായ മുകേഷ് അംബാനിയുടെ മൂത്ത മകനായ ആകാശ് അംബാനി വിവാഹത്തിന് തയ്യാറെടുത്ത് നില്‍ക്കുകയാണ്. വിവാഹത്തിന് മുമ്പ് തന്നെ ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത് വൈറലായി കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വിലയേറിയ ക്ഷണക്കത്താണ് ഇത്. ഒന്നര ലക്ഷം രൂപ വില വരുന്ന കത്തിന്‍റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ക്ഷണക്കത്ത് മനോഹരമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ക്ഷണക്കത്ത് ഇത്ര ഗംഭീരമാണെങ്കില്‍ വിവാഹത്തിന്‍റെ കാര്യം പിന്നെ പറയേണ്ടി കാര്യമുണ്ടോ. ആ ആര്‍ഭാട കല്യാണം […]