കാവേരി നദീജല തര്‍ക്ക കേസ്; കര്‍ണാടകത്തിന് അധിക ജലം നല്‍കാന്‍ സുപ്രീം കോടതി വിധി

ദില്ലി: കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അധിക ജലം നല്‍കാന്‍ സുപ്രിം കോടതിയുടെ വിധി.കര്‍ണാടകത്തിന് 14.75 ഘനയടി ജലം അധികമായി ലഭിക്കും. 2007ലെ കാവേരി നദീജല ട്രിബ്യൂണലിന്‍റെ വിധിയ്ക്കെതിരെയാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

192 ടിഎംസി ജലമാണ് ട്രൈബ്യൂണല്‍ വിധി പ്രകാരം കര്‍ണാടകം തമിഴ്നാടിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ട്രൈബ്യൂണലിന്‍റെ ഈ ഉത്തരവ് സുപ്രീകോടതി ഭേദഗതി ചെയ്യുകയും തമിഴ്നാടിന് 177.25 ടി എംസി ജലം കര്‍ണാടക നല്‍കിയാല്‍ മതിയെന്നും ഉത്തരവിടുകയായിരുന്നു. നദികളെല്ലാം തന്നെ ദേശീയ സ്വത്താണ്. ഒരു സംസ്ഥാനത്തിനും തങ്ങളുടേതായ പ്രത്യേക സ്വത്തായി അതിനെ നിലനിര്‍ത്താന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

കേരളത്തിനും പുതുച്ചേരിയ്ക്കും കൂടുതല്‍ ജലവിഹിതമില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് ഉത്തരവ്. അധിക ജലം വേണമെന്ന കേരളത്തിന്‍റെയും പുതുച്ചേരിയുടെയും ആവശ്യം കോടതി തള്ളി. കാവേരി ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

prp

Related posts

Leave a Reply

*