കാവേരി നദീജല തര്‍ക്ക കേസ്; കര്‍ണാടകത്തിന് അധിക ജലം നല്‍കാന്‍ സുപ്രീം കോടതി വിധി

ദില്ലി: കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അധിക ജലം നല്‍കാന്‍ സുപ്രിം കോടതിയുടെ വിധി.കര്‍ണാടകത്തിന് 14.75 ഘനയടി ജലം അധികമായി ലഭിക്കും. 2007ലെ കാവേരി നദീജല ട്രിബ്യൂണലിന്‍റെ വിധിയ്ക്കെതിരെയാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 192 ടിഎംസി ജലമാണ് ട്രൈബ്യൂണല്‍ വിധി പ്രകാരം കര്‍ണാടകം തമിഴ്നാടിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ട്രൈബ്യൂണലിന്‍റെ ഈ ഉത്തരവ് സുപ്രീകോടതി ഭേദഗതി ചെയ്യുകയും തമിഴ്നാടിന് 177.25 ടി എംസി ജലം കര്‍ണാടക നല്‍കിയാല്‍ മതിയെന്നും ഉത്തരവിടുകയായിരുന്നു. നദികളെല്ലാം തന്നെ ദേശീയ സ്വത്താണ്. […]

കാവേരി പ്രശ്നത്തില്‍ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഇരുപതു വര്‍ഷമായി നീണ്ടു നില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞേക്കും. നാലാഴ്ചയ്ക്കകം വിധി പറയുമെന്ന് കഴിഞ്ഞമാസം ജനുവരി ഒമ്പതിന് കോടതി വ്യക്തമാക്കിയിരുന്നു. കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്‍റെ  2007-ലെ വിധിക്കെതിരെ മൂന്നു സംസ്ഥാനങ്ങളും നല്‍കിയ അപ്പീലിലാണ് വിധി പറയുന്നത്. കര്‍ണാടകം, തമിഴ്നാട്, കേരളം എന്നിവരുടെ വാദങ്ങള്‍ കേട്ടശേഷമാണ് കേസ് വിധി പറയാന്‍ മാറ്റിയത്. ഇതു കണക്കിലെടുത്ത് കാവേരി നദീതട ജില്ലകളിലും തമിഴ്നാട് അതിര്‍ത്തി ജില്ലകളിലും കര്‍ണാടകം സുരക്ഷ ശക്തമാക്കി. വിധിവരുന്നതോടെ […]