”സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നു, ഇതുവരെയുള്ള നിയമപോരാട്ടത്തില്‍ താനാണ് വിജയിച്ചത്”; ഹാദിയയുടെ പിതാവിന്‍റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി വിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. വഴിയേ പോകുന്നവരെ സന്ദര്‍ശകരെന്ന് പറയാനാവില്ലെന്നും അത്തരക്കാര്‍ക്ക് ഹാദിയയെ കാണാന്‍ സാധിക്കില്ലെന്നും അശോകന്‍ വ്യക്തമാക്കി.

ഭര്‍ത്താവിന്‍റെ സ്ഥാനം കോടതി കൊടുക്കാത്തത് കൊണ്ട് ഷഫിന്‍ ജഹാന് ഹാദിയയെ സേലത്ത് പോയി കാണാനാവില്ല.  ഹാദിയക്ക് വേണ്ടപ്പെട്ടവരായ സന്ദര്‍ശകര്‍ക്ക് കാണാമെന്നാണ് സുപ്രീംകോടതി അര്‍ഥമാക്കിയിട്ടുള്ളതെന്നും അശോകന്‍ പറഞ്ഞു.

ഷഫിനെ രക്ഷിതാവാക്കണമെന്ന ഹാദിയയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. പിതാവിനെ രക്ഷിതാവാക്കേണ്ടെന്ന ഹാദിയയുടെ നിലപാടില്‍ വിഷമമില്ല. മകളുടെ പഠനം മുടങ്ങിയെന്ന ദുഃഖത്തിലായിരുന്നു താന്‍. ഇതുവരെയുള്ള നിയമപോരാട്ടത്തില്‍ താനാണ് വിജയിച്ചത്. മകള്‍ക്ക് ഇരുമ്പു കവചമാണ് താന്‍ തീര്‍ത്തു നല്‍കിയതെന്നും അശോകന്‍ പറഞ്ഞു.

സുപ്രീംകോടതി നല്ലതു മാത്രമാണ് ചെയ്തത്. ആ വിധിയെ അംഗീകരിക്കുന്നു. എന്‍.ഐ.എ അന്വേഷണം തുടരാമെന്നുള്ള കോടതി നിര്‍ദേശം കുടുംബത്തിന്‍റെ നിലപാടിലുള്ള വിജയമാണ്. ഹാദിയ വീട്ടുതടങ്കലിലായിരുന്നില്ല. നാലു പൊലീസുകാര്‍ മുറിക്കുള്ളിലും ബാക്കിയുള്ളവര്‍ വീട്ടുവളപ്പിലും ഉണ്ടായിരുന്നു. അതിനാല്‍ വീടിന് പുറത്തിറങ്ങി നടക്കാമെന്ന് പറഞ്ഞാല്‍ മകള്‍ തയാറായിരുന്നില്ലെന്നും അശോകന്‍ പറഞ്ഞു.

prp

Related posts

Leave a Reply

*