ഹാദിയ ഇനി ഡോക്ടര്‍ ഹാദിയ; വൈറലായി ഷെഫിന്‍ ജഹാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

കൊച്ചി: ഹാദിയ ഇനി ഡോക്ടര്‍ ഹാദിയ. സേലത്തെ ശിവരാജ് ഹോമിയോ പതിക് മെഡിക്കല്‍ കോളേജില്‍ നിന്ന് ഹോമിയോപ്പതി വൈദ്യശാസ്ത്രവും ശസ്ത്രക്രിയയിലുമാണ് ഹാദിയ ഡോക്ടര്‍ ബിരുദം നേടിയത്. ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് ഹാദിയ ഡോക്ടറായ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. 2016ലാണ് വൈക്കം സ്വദേശിയായ ഹാദിയ വൈര്‍ത്തകളില്‍ നിറയുന്നത്. അശോകന്‍-പൊന്നമ്മ ദമ്പതികളുടെ മകളായ അഖില ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി മതം മാറി ഹാദിയ എന്ന പേര് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചു. വിവാഹം ലൗജിഹാദാണെന്ന് […]

‘തനിക്ക് സ്വാതന്ത്ര്യം ലഭിച്ചു, പോപ്പുലര്‍ ഫ്രണ്ടിന് നന്ദി’: ഹാദിയ

കോഴിക്കോട്: സുപ്രീംകോടതി വിധിയിലൂടെ തനിക്ക് സ്വാതന്ത്ര്യം ലഭിച്ചെന്ന് ഹാദിയ. തന്‍റെ  വിവാഹം ചര്‍ച്ചയായത് മതംമാറിയത് കൊണ്ടാണെന്നും പോപ്പുലര്‍ ഫ്രണ്ടാണ് എല്ലാ സഹായങ്ങളും നല്‍കിയതെന്നും ഹാദിയ പറഞ്ഞു. കോഴിക്കോട്​ പോപ്പുലര്‍ ഫ്രണ്ട്​ നേതാവ്​ പി. അബ്ബൂബക്കറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു ഹാദിയയും ഷെഫിന്‍ ജഹാനും. പ്രായപൂര്‍ത്തിയായ തങ്ങള്‍ക്ക്​ സ്വന്തം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്​. മറ്റു സംഘടനകളും സഹായങ്ങള്‍ നല്‍കയിട്ടുണ്ടെങ്കിലും അവകാശ സംരക്ഷണത്തിനായി നിയമ പോരാട്ടത്തിന്​ കൂടെ നിന്നത്​ പോപ്പുലര്‍ ഫ്രണ്ടാണ് എന്ന്​ ഷെഫിന്‍ ജഹാന്‍ വ്യക്​തമാക്കി. രാത്രി വളരെ വൈകിയാണ്​ നാട്ടി​ലെത്തിയത്​. മൂന്നു ദിവ​സത്തെ […]

വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷം: ഹാദിയ

സേലം: വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. വിധിയില്‍ സന്തോഷമുണ്ടെന്നും കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ഹാദിയ പ്രതികരിച്ചു. ഉടനെ നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുമെന്നും ഹാദിയ പറഞ്ഞു. ഹാദിയ-ഷെ​​ഫി​​ന്‍ ജ​​ഹാ​​ന്‍ വിവാഹത്തിനെതിരായ കേരളാ ഹൈകോടതി വിധി സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയിരുന്നു. വിധിയെ തുടര്‍ന്ന് ഷെ​​ഫി​​ന്‍ ജഹാന്‍ ഇന്ന് തന്നെ സേലത്തെ കോളജിലെത്തി ഹാദിയയെ കാണുമെന്നാണ് സൂചന.      

ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി അസാധുവാക്കി

ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഷെഫിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. വിവാഹം നിയമപരമെന്ന് പരമോന്നത കോടതി അസന്നിഗ്ദമായി വ്യക്തമാക്കി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി നേരത്തെ തന്നെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. വീട്ടുതടങ്കലില്‍ പീഡനമേറ്റത് ഉള്‍പ്പെടെ ഹാദിയയുടെ ആരോപണങ്ങളില്‍ അച്ഛന്‍ അശോകന്‍ സമര്‍പ്പിച്ച മറുപടിയും കോടതി പരിശോധിച്ചിരുന്നു. ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച്‌ എന്‍ഐഎയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇസ്ലാം മതം ഉപേക്ഷിക്കാന്‍ സമ്മര്‍ദമുണ്ടായി, ഭക്ഷണത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കാന്‍ ശ്രമിച്ചു, […]

ഹാദിയ കേസ്; ഷെഫിന്‍ ജഹാനെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ഷെഫിന്‍ ജഹാനെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി. എന്നാല്‍ വിവാഹകാര്യത്തില്‍ അന്വേഷണം പാടില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ തെളിവാണെന്നും കോടതി ചൂണ്ടികാട്ടി. എന്നാല്‍ വിവാഹകാര്യം ഒഴികെയുള്ളവയില്‍ എന്‍ ഐ എയ്ക്ക് അന്വേഷണമാകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്ന് അച്ഛന്‍

കൊച്ചി: ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്നു അശോകന്‍ കോടതിയില്‍ സത്യവാങ് മൂലം നല്‍കി. ഹാദിയയുടെ സുരക്ഷയാണ് തനിക്ക് മുഖ്യമെന്നും എന്നാല്‍ മകളെ തീവ്രവാദിയാകാന്‍ അനുവദിക്കില്ല എന്നും അറിയിച്ച്‌ സുപ്രീം കോടതിയിലാണ് സത്യവാങ് മൂലം നല്‍കിയത്. വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് പുതിയ ആരോപണം. തനിക്ക് മുസ്ലീമായി ജീവിക്കണമെന്നാണ് ഹാദിയ കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. തനിക്ക് പൂര്‍ണ സ്വാതന്ത്രം ആവശ്യമെന്നും കോടതി ഇത് അനുവദിച്ചു തരണമെന്നും ഹാദിയ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തന്‍റെ ഭാര്യ ഒരു ഹിന്ദുമത വിശ്വാസിയാണ്. താനൊരു നിരീശ്വരവാദിയാണ്. മകള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നതില്‍ […]

ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും; മൊഴികളില്‍ വൈരുദ്ധ്യം

ന്യൂഡല്‍ഹി: വിവാദമായ ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചായിരിക്കും കേസ് പരിഗണിക്കുക. കേസില്‍ എന്‍ഐഎ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഭരണഘടനാ ബെഞ്ച് ഇരിക്കുന്നതിനു മുന്‍പായിരിക്കും ഹാദിയ കേസ് പരിഗണിക്കുക. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതും വിവാഹം കഴിച്ചതെന്നുമാണ് ഹാദിയയുടെ മൊഴി. ഇത് കണക്കിലെടുക്കരുതെന്ന് വ്യക്തമാക്കി എന്‍ഐഎ നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതി പരിശോധിക്കും. വിവാഹ വെബ് സൈറ്റിലൂടെയാണ് ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്ന ഹാദിയയുടെ മൊഴി തെറ്റാണെന്ന് സ്ഥാപിക്കുന്നതാണ് എന്‍ഐഎയുടെ […]

ഹാദിയയ്ക്ക് വിവാഹ വാര്‍ഷിക സമ്മാനവുമായി ഷെഫിന്‍ എത്തി

കോയമ്പത്തൂര്‍ : സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ പഠനത്തിനായി സേലത്തെ ക്യാമ്പസിലുള്ള ഹാദിയയെ കാണാന്‍ ഷെഫിന്‍ എത്തി. വിവാഹ വാര്‍ഷിക സമ്മാനം കൈമാറാനാണ് ഷെഫിന്‍ വീണ്ടും ഹാദിയയ്ക്കരുകില്‍ എത്തിയത്. ഇത് രണ്ടാം തവണയാണ് ഷെഫിന്‍ ഹാദിയയെ കാണാന്‍ എത്തിയത്. ഹാദിയയെ കണ്ട ഷെഫിന്‍ വിവാഹ സമ്മാനം കൈമാറുന്ന ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഡിസംബര്‍ 19 നായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം. സേലത്തെ ഹോമിയോ ശിവരാജ് കോളജില്‍ ഹോമിയോപ്പതി ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിയാണ് ഹാദിയ. പഠനം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് കോടതിയില്‍ […]

ഹാദിയ എന്ന പേരുണ്ടാകില്ല; കോളജില്‍ അഖില അശോകന്‍

സേലം: ഹാദിയയെ സുപ്രീം കോടതി ഉത്തരവ് പ്രകാരം സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍ ഹാദിയ എന്ന പേരുണ്ടായിരിക്കില്ലെന്നും അഖില എന്ന പേരിലായിരിക്കും തുടര്‍പഠനമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഇസ്ലാമിലേക്ക് മതംമാറുന്നതിന് മുന്‍പാണ് അഖില കോളേജില്‍ ചേര്‍ന്നത്. അതുകൊണ്ടുതന്നെ അഖില അശോകന്‍ എന്ന പഴയ പേരില്‍ത്തന്നെയാകും ഇന്‍റേന്‍ഷിപ്പ് പൂര്‍ത്തിയാക്കുക. അതേസമയം ഹാദിയ ഹോമിയോ കോളജില്‍ എത്തി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഷെഫിന്‍ ജഹാനെ കാണുമെന്ന് ഹാദിയ പറഞ്ഞു. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നത്​ നിയമവിദഗ്​ധരുമായി ആലോചിച്ചശേഷമായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പിതാവ് അശോകന് […]

തന്‍റെ മാനസിക നില ഏത് ഡോക്ടര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം; തുറന്നടിച്ച് ഹാദിയ

സേലം: തന്‍റെ മാനസിക നില ഡോക്ടര്‍മാര്‍ക്കു പരിശോധിക്കാമെന്ന് ഹാദിയ. എനിക്കൊരു കുഴപ്പവുമില്ലെന്നു താന്‍ സ്വയം പറഞ്ഞാല്‍ അതിനു വിലയുണ്ടാകില്ലെന്നും, അതുകൊണ്ട് ഏത് ഡോക്ടര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും ഹാദിയ തുറന്നടിച്ചു. ഷെഫിന്‍ ജഹാന്‍ തന്‍റെ ഭര്‍ത്താവാണെന്നോ അല്ലെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും ഹാദിയ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ കാണാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഇന്നലെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടിയിട്ടില്ലെന്നും, ഇന്നു വീണ്ടും ശ്രമിക്കുമെന്നും, സേലത്തെത്തിയ ശേഷം അച്ഛനോടും അമ്മയോടും ഫോണില്‍ സംസാരിച്ചെന്നും ഹാദിയ പറഞ്ഞു. മാത്രമല്ല, തന്നെ ചിലര്‍ പഴയ വിശ്വാസത്തിലേക്ക് […]