വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷം: ഹാദിയ

സേലം: വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. വിധിയില്‍ സന്തോഷമുണ്ടെന്നും കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ഹാദിയ പ്രതികരിച്ചു.

ഉടനെ നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുമെന്നും ഹാദിയ പറഞ്ഞു.

ഹാദിയ-ഷെ​​ഫി​​ന്‍ ജ​​ഹാ​​ന്‍ വിവാഹത്തിനെതിരായ കേരളാ ഹൈകോടതി വിധി സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയിരുന്നു. വിധിയെ തുടര്‍ന്ന് ഷെ​​ഫി​​ന്‍ ജഹാന്‍ ഇന്ന് തന്നെ സേലത്തെ കോളജിലെത്തി ഹാദിയയെ കാണുമെന്നാണ് സൂചന.

 

 

 

prp

Related posts

Leave a Reply

*