ഹാദിയ ഇനി ഡോക്ടര്‍ ഹാദിയ; വൈറലായി ഷെഫിന്‍ ജഹാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

കൊച്ചി: ഹാദിയ ഇനി ഡോക്ടര്‍ ഹാദിയ. സേലത്തെ ശിവരാജ് ഹോമിയോ പതിക് മെഡിക്കല്‍ കോളേജില്‍ നിന്ന് ഹോമിയോപ്പതി വൈദ്യശാസ്ത്രവും ശസ്ത്രക്രിയയിലുമാണ് ഹാദിയ ഡോക്ടര്‍ ബിരുദം നേടിയത്. ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് ഹാദിയ ഡോക്ടറായ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

2016ലാണ് വൈക്കം സ്വദേശിയായ ഹാദിയ വൈര്‍ത്തകളില്‍ നിറയുന്നത്. അശോകന്‍-പൊന്നമ്മ ദമ്പതികളുടെ മകളായ അഖില ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി മതം മാറി ഹാദിയ എന്ന പേര് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചു. വിവാഹം ലൗജിഹാദാണെന്ന് പറഞ്ഞ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. ഹാദിയയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദു ചെയ്ത് ഹാദിയയെ വീട്ടുകാരുടെ സംരക്ഷണത്തില്‍ വിടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇരുവരുടെയും വിവാഹത്തില്‍ ദുരൂഹതകളില്ലെന്നും പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഏതു മതം സ്വീകരിക്കാനും ആരെയും വിവാഹം കഴിക്കാനും അവകാശമുണ്ടെന്നും സുപ്രീംകോടതി വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഷെഫിന്‍ ജഹാനൊപ്പം ജീവിതം തുടങ്ങിയ ഹാദിയ പഠനം പൂര്‍ത്തിയാക്കാന്‍ തിരികെ കോളെജിലേക്ക് മടങ്ങിയിരുന്നു.R

prp

Related posts

Leave a Reply

*