ഹാദിയ ഇനി ഡോക്ടര്‍ ഹാദിയ; വൈറലായി ഷെഫിന്‍ ജഹാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

കൊച്ചി: ഹാദിയ ഇനി ഡോക്ടര്‍ ഹാദിയ. സേലത്തെ ശിവരാജ് ഹോമിയോ പതിക് മെഡിക്കല്‍ കോളേജില്‍ നിന്ന് ഹോമിയോപ്പതി വൈദ്യശാസ്ത്രവും ശസ്ത്രക്രിയയിലുമാണ് ഹാദിയ ഡോക്ടര്‍ ബിരുദം നേടിയത്. ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് ഹാദിയ ഡോക്ടറായ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. 2016ലാണ് വൈക്കം സ്വദേശിയായ ഹാദിയ വൈര്‍ത്തകളില്‍ നിറയുന്നത്. അശോകന്‍-പൊന്നമ്മ ദമ്പതികളുടെ മകളായ അഖില ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി മതം മാറി ഹാദിയ എന്ന പേര് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചു. വിവാഹം ലൗജിഹാദാണെന്ന് […]

ഹാദിയയ്ക്ക് വിവാഹ വാര്‍ഷിക സമ്മാനവുമായി ഷെഫിന്‍ എത്തി

കോയമ്പത്തൂര്‍ : സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തുടര്‍ പഠനത്തിനായി സേലത്തെ ക്യാമ്പസിലുള്ള ഹാദിയയെ കാണാന്‍ ഷെഫിന്‍ എത്തി. വിവാഹ വാര്‍ഷിക സമ്മാനം കൈമാറാനാണ് ഷെഫിന്‍ വീണ്ടും ഹാദിയയ്ക്കരുകില്‍ എത്തിയത്. ഇത് രണ്ടാം തവണയാണ് ഷെഫിന്‍ ഹാദിയയെ കാണാന്‍ എത്തിയത്. ഹാദിയയെ കണ്ട ഷെഫിന്‍ വിവാഹ സമ്മാനം കൈമാറുന്ന ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. ഡിസംബര്‍ 19 നായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം. സേലത്തെ ഹോമിയോ ശിവരാജ് കോളജില്‍ ഹോമിയോപ്പതി ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിയാണ് ഹാദിയ. പഠനം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് കോടതിയില്‍ […]