കൊച്ചി: ഹാദിയ ഇനി ഡോക്ടര്‍ ഹാദിയ. സേലത്തെ ശിവരാജ് ഹോമിയോ പതിക് മെഡിക്കല്‍ കോളേജില്‍ നിന്ന് ഹോമിയോപ്പതി വൈദ്യശാസ്ത്രവും ശസ്ത്രക്രിയയിലുമാണ് ഹാദിയ ഡോക്ടര്‍ ബിരുദം നേടിയത്. ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് ഹാദിയ ഡോക്ടറായ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. 2016ലാണ് വൈക്കം സ്വദേശിയായ ഹാദിയ വൈര്‍ത്തകളില്‍ നിറയുന്നത്. അശോകന്‍-പൊന്നമ്മ ദമ്പതികളുടെ മകളായ അഖില ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി മതം മാറി ഹാദിയ എന്ന പേര് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചു. വിവാഹം ലൗജിഹാദാണെന്ന് […]
Tag: love jihad
രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ തീയിട്ടു കൊന്നു- VIDEO
രാജസ്ഥാന്‍: ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ തീയിട്ടു കൊന്നു. രാജസ്ഥാനിലെ രജ്സമന്ദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പശ്ചിമബംഗാളിലെ മാല്‍ദ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് അഫ്റാസുല്‍ എന്ന യുവാവിനെ ശംഭുലാല്‍ രെഗാര്‍ എന്നയാള്‍ മര്‍ദ്ദിക്കുകയും പിന്നീട് തീ കൊളുത്തി കത്തിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ജോലിയുണ്ടെന്ന് പറഞ്ഞാണ് ശംഭുലാല്‍ അഫ്റാസിനെ കൊണ്ടു പോയത്. പിന്നീട് ശംഭുലാല്‍ ഇയാളെ മഴുകൊണ്ട് മര്‍ദ്ദിക്കുകയും പിന്നീട് തീയിടുകയുമായിരുന്നു. സംഭവത്തിന്‍റെ ഓരോ വിശദാംശങ്ങളും ചിത്രീകരിക്കാനായി പ്രതിക്ക് ഒരു സുഹൃത്തിന്‍റെ സഹായവും […]
എനിക്ക് ഭര്‍ത്താവിന്‍റെ കൂടെ പോകണം; ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം; നിലപാട് വ്യക്തമാക്കി ഹാദിയ
കൊച്ചി: തനിക്ക് ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകണമെന്ന് ഹാദിയ. തനിക്ക് നീതി കിട്ടണം. ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. തന്നെ ആരും നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചതല്ലെന്നും ഹാദിയ പറഞ്ഞു . സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി വൈക്കത്തു നിന്നും പുറപ്പെട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഹാദിയ ഇക്കാര്യം മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്. ഇന്ന് രാത്രി പത്തരയോടെ ഡല്‍ഹിയിലെത്തുന്ന ഹാദിയയും കുടുംബവും കേരളാ ഹൗസിലാണ് താമസിക്കുക. കേരളാ ഹൗസിലെ നാല് മുറികള്‍ ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷയും കേരളാ ഹൗസിന് നല്‍കും. ഹാദിയയെ […]



