രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച്‌ മുസ്ലിം യുവാവിനെ തീയിട്ടു കൊന്നു- VIDEO

രാജസ്ഥാന്‍:  ലൗജിഹാദ് ആരോപിച്ച്‌ രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ തീയിട്ടു കൊന്നു. രാജസ്ഥാനിലെ രജ്സമന്ദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പശ്ചിമബംഗാളിലെ മാല്‍ദ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് അഫ്റാസുല്‍ എന്ന യുവാവിനെ ശംഭുലാല്‍ രെഗാര്‍ എന്നയാള്‍ മര്‍ദ്ദിക്കുകയും പിന്നീട് തീ കൊളുത്തി കത്തിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ജോലിയുണ്ടെന്ന് പറഞ്ഞാണ് ശംഭുലാല്‍ അഫ്റാസിനെ കൊണ്ടു പോയത്. പിന്നീട് ശംഭുലാല്‍ ഇയാളെ മഴുകൊണ്ട് മര്‍ദ്ദിക്കുകയും പിന്നീട് തീയിടുകയുമായിരുന്നു. സംഭവത്തിന്‍റെ ഓരോ വിശദാംശങ്ങളും ചിത്രീകരിക്കാനായി പ്രതിക്ക് ഒരു സുഹൃത്തിന്‍റെ സഹായവും ലഭിച്ചിരുന്നു. തന്നെ ഒന്നും ചെയ്യല്ലേ എന്ന് അഫ്റാസ് കേണപേക്ഷിക്കുന്നതും സഹായത്തിനായി കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വിഡിയോയില്‍ കാണുന്ന ഒരു യുവതിയുടെ സാന്നിധ്യമാണ് സംഭവത്തിന് പിന്നില്‍ ലവ് ജിഹാദാകാമെന്ന സംശയം ബലപ്പെടുത്തിയത്. അക്രമിയുടെ സഹോദരിയുമായി അഫ്രസുളിനുണ്ടായിരുന്ന ബന്ധമാണ് ക്രൂരമായ കൊലയിലേക്ക് നയിച്ചതെന്നാണ് സംശയം.

 

 

 

Related posts

Leave a Reply

*