വി​വാ​ഹ ഘോ​ഷ​യാ​ത്ര​യി​ലേ​ക്കു ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി; 13 മ​ര​ണം

രാജസ്ഥാന്‍: വിവാഹ ആഘോഷങ്ങള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി പതിമൂന്ന് മരണം. രാജസ്ഥാനിലെ പ്രതാപ്ഗഡ്-ജയ്പുര്‍ ഹൈവേക്ക് സമീപമാണ് അപകടം. അപകടത്തില്‍ വധുവിനടക്കം നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരുടെ ഇടയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഒമ്പതുപേര്‍ സംഭവസ്ഥലത്തുവച്ചും നാലുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയുമാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് അപലപിച്ചു. ക​ഴി​ഞ്ഞ ദി​വ​സം ബി​ഹാ​റി​ലും സ​മാ​ന​മാ​യ അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി അ​ശോ​ക്ന​ഗ​റി​ല്‍ അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ ട്രക്ക് ടാ​ക്സി​യി​ലി​ടി​ച്ച്‌ വി​വാ​ഹ​ച​ട​ങ്ങി​നു​ശേ​ഷം മ​ട​ങ്ങി​യ ആ​റു […]

നവജാത ശിശുക്കള്‍ക്ക് ഗ്രഹനില നോക്കി പേര് നല്‍കും; ആശുപത്രികളില്‍ ജ്യോതിഷികളെ നിയമിക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: ഇനി രാജസ്ഥാനില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശുപത്രിയില്‍ വച്ച്‌ തന്നെ ഗ്രഹനില നോക്കി പേര് നല്‍കും. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. നവജാത ശിശുക്കളുടെ ജനന സമയത്തെ ഗ്രഹനില കണക്കാക്കി അതിന് യോജിക്കുന്ന തരത്തിലുള്ള പേര് ആശുപത്രിയില്‍ വച്ച്‌ തന്നെ നല്‍കുന്നതാണ് പദ്ധതി. രാജീവ് ഗാന്ധി ജന്മപത്രി നാംകരണ്‍ യോജന എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ അശുപത്രികളിലും പദ്ധതി നടപ്പിലാക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ആദ്യ ഘട്ടത്തില്‍ […]

രാജസ്ഥാനില്‍ പശുവ്യാപാരിയെ തല്ലിക്കൊന്നു

കോട്ട : രാജസ്ഥാനില്‍ പശുവ്യാപാരിയെ തല്ലിക്കൊന്നു. രാജസ്ഥാനിലെ കോട്ട ജില്ലയില്‍ പശു വ്യാപാരിയായ ധനലാല്‍ ഗുജറാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ മകന്‍ വിറ്റ പശുക്കളില്‍നിന്ന് ആവശ്യത്തിന് പാല്‍ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടായിരുന്നു കൊല. സംഭവവുമായി ബന്ധപ്പെട്ട് പ്രകാശ് ഗുജറെ പൊലീസ് തിരയുകയാണ്. ഇയാള്‍ ഒളിവിലെന്നാണ് വിവരം. ബുധനാഴ്ച്ച വൈകിട്ട് മര്‍ദനമേറ്റ ധനലാല്‍ രാത്രി കോട്ട ആശുപത്രിയിലാണ് മരിച്ചത്. ധനലാലിന്‍റെ മകന്‍ വിറ്റ പശുക്കളില്‍ നിന്നും പാല്‍ ലഭിക്കാത്തതിന്‍റെ ദേഷ്യത്തിലാണ് ധനലാലിനെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു. പാല്‍ ലഭിക്കാത്തതിനെ ചൊല്ലി […]

പശുവിന്‍റെ പേരില്‍ രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം

രാജസ്ഥാന്‍: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. പശുവിനെ കടത്തിയെന്നാരോപിച്ച്‌ രാജസ്ഥാനിലെ ആല്‍വാറില്‍ ഗോ സംരക്ഷകര്‍ അക്ബര്‍ ഖാനെന്ന കര്‍ഷകനെ അടിച്ചുകൊന്നു. രാജസ്ഥാനിലെ ആല്‍വാറിലാണ് പശുവിനെ കടത്തിയെന്നാരോപിച്ച്‌ ഗോ സംരക്ഷകര്‍ അക്ബര്‍ ഖാനെന്ന കര്‍ഷകനെ അടിച്ചുകൊന്നത്. ഹരിയാന സ്വദേശിയായ അക്ബര്‍ ഖാന്‍ ഹരിയാനയിലെ കോന്‍ഗാവില്‍ നിന്ന് രണ്ട് പശുക്കളുമായി ആല്‍വറിലെത്തിയപ്പോ‍ഴാണ് പ്രദേശവാസികള്‍ പശുക്കടത്തെന്ന് ആരോപിച്ച്‌ അക്ബര്‍ഖാനെ ആക്രമിച്ചത്. മാരകമായി പരുക്കേറ്റ അക്ബര്‍ ഖാന്‍ ആശുപത്രിയിലെത്തുംമുന്‍പ് തന്നെ മരിച്ചു. അക്ബര്‍ഖാന്‍റെ മൃതദേഹം ആല്‍വാര്‍ ഗവ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സമാനമായ അക്രമസംഭവം ചൊവ്വാ‍ഴ്ചയും […]

ഏ‍ഴു വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളിലിട്ട് പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

രാജസ്ഥാന്‍:  കത്വയില്‍ കണ്ണീരുണങ്ങുന്നതിന് മുമ്പ് രാജസ്ഥാനിലും മറ്റൊരു പീഡന കഥ കൂടി.  എ‍ഴുവയസ്സുകാരിയെ ക്ഷേത്രത്തിന് ഉള്ളിലിട്ട് പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. സ്വാമി ശിവാനന്ദന്‍ എന്നയാളാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ അജ്മീര്‍ കാളിചന്ദ് ഹനുമാന്‍ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിന് സമീപമുള്ള കല്യാണപുര കുന്നിന് സമീപം കന്നുകാലികളെ മേയ്ക്കാന്‍ എത്തിയതായിരുന്നു ഏഴ് വയസുകാരി. ക്ഷേത്ര പൂജാരിയും നാല്‍പ്പതു വയസുകാരനുമായ സ്വാമി ശിവാനന്ദന്‍ പെണ്‍കുട്ടിയെ ക്ഷേത്രത്തിനകത്ത് കൊണ്ട് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവ് ക്ഷേത്രത്തിനകത്തെ മുറിയില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. […]

വിവാഹവേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു- VIDEO

രാജസ്ഥാന്‍: വിവാഹവേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഞ്ഞുവീണു മരിച്ചു. രാജസ്ഥാനിലാണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവ് നിലത്ത് വീണെങ്കിലും ആരും അത്ര കാര്യമായി എടുത്തില്ല. മാത്രമല്ല വീണത് കണ്ടിട്ടും ഡാന്‍സിന്‍റെ ഭാഗമായി കാണിച്ചതാണെന്ന് കരുതി കൂടെ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയും നൃത്തം തുടരുകയായിരുന്നു. എന്നാല്‍ അല്‍പം സമയം കഴിഞ്ഞിട്ടും യുവാവ് എഴുന്നേല്‍ക്കാത്തതിനാലാണ് എല്ലാവരും നോക്കിയത്. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ […]

കോളേജ് വിദ്യാര്‍ത്ഥികള്‍ ഇനിമുതല്‍ സാരിയോ ചുരിദാറോ ധരിക്കണമെന്ന്

ജയ്​പൂര്‍: കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് പരിഷ്കരിച്ച്‌ രാജസ്ഥാന്‍. സ്കിന്നി ജീന്‍സിനും ടോപ്പുകള്‍ക്കും പകരം പെണ്‍കുട്ടികള്‍ സാരിയോ ചുരിദാറോ ധരിക്കാനാണ് നിര്‍ദേശം. ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ട്, പാന്‍റ്, ജഴ്സി, ഷൂസ്, സോക്സ്, ബെല്‍റ്റ് എന്നിവയും ധരിക്കാം. അടുത്ത അധ്യയന വര്‍ഷം മുതലാണ് പരിഷ്കരണം പ്രാബല്യത്തില്‍ വരുന്നത്. സംസ്​ഥാന സര്‍ക്കാറിനു കീഴിലുള്ള കോളജുകള്‍ക്ക്​ കോളജ്​ എജുക്കേഷന്‍ കമ്മീഷണറേറ്റ്​ നല്‍കിയ കത്തിലാണ്​ നിര്‍ദേശം. വിദ്യാര്‍ഥികളുടെ യൂണിഫോമി​​ന്‍റെ നിറമെന്താണെന്ന നിര്‍ദേശം​ മാര്‍ച്ച് 12 ന്​ കോളജ്​ പ്രിന്‍സിപ്പല്‍മാര്‍ സമര്‍പ്പിക്കണമെന്നും നിഷ്കര്‍ഷിത വേഷമുള്ള സ്​ഥാപനങ്ങളില്‍ […]

രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച്‌ മുസ്ലിം യുവാവിനെ തീയിട്ടു കൊന്നു- VIDEO

രാജസ്ഥാന്‍:  ലൗജിഹാദ് ആരോപിച്ച്‌ രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ തീയിട്ടു കൊന്നു. രാജസ്ഥാനിലെ രജ്സമന്ദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പശ്ചിമബംഗാളിലെ മാല്‍ദ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് അഫ്റാസുല്‍ എന്ന യുവാവിനെ ശംഭുലാല്‍ രെഗാര്‍ എന്നയാള്‍ മര്‍ദ്ദിക്കുകയും പിന്നീട് തീ കൊളുത്തി കത്തിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ജോലിയുണ്ടെന്ന് പറഞ്ഞാണ് ശംഭുലാല്‍ അഫ്റാസിനെ കൊണ്ടു പോയത്. പിന്നീട് ശംഭുലാല്‍ ഇയാളെ മഴുകൊണ്ട് മര്‍ദ്ദിക്കുകയും പിന്നീട് തീയിടുകയുമായിരുന്നു. സംഭവത്തിന്‍റെ ഓരോ വിശദാംശങ്ങളും ചിത്രീകരിക്കാനായി പ്രതിക്ക് ഒരു സുഹൃത്തിന്‍റെ സഹായവും […]

ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ജയ്പൂര്‍: രാജസ്ഥാനിലെ ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ഭീഷണി. സംസ്ഥാനത്തെ എസ് സി/എസ്ടി, ഒബിസി ഹോസ്റ്റലുകളില്‍ രാവിലെയും വൈകിട്ടും ദേശീയ ഗാനം ആലപിക്കണമെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ഉത്തരവ്. ബിജെപി അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലെ സാമൂഹിക നീതി വകുപ്പിന് കീഴില്‍ വരുന്ന എല്ലാ ഹോസ്റ്റലുകള്‍ക്കുമാണ് കോര്‍പ്പറേഷന്‍റെ ഭീഷണി. രാവിലെ ഒമ്പതിനും വൈകിട്ട് അഞ്ചിനും  ദേശീയ ഗാനം പ്ലേ ചെയ്യാനാണ് നിര്‍ദേശം. തിങ്കളാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. ദേശീയ ഗാനം ആലപിക്കുന്നത് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്നതാണ് എന്നാണ് സംഭവത്തോട് സാമൂഹിക നീതി […]

കല്യാണ ചടങ്ങിനിടെ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ 11 മരണം

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ കല്യാണ ചടങ്ങിനിടെ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ 11 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു ഗര്‍ഭിണിയടക്കം 11 പേരുടെ നില ഗുരുതരമാണ്. ജയ്പൂരിന് സമിപം കട്ലോയി ഗ്രാമത്തിലായിരുന്നു സംഭവം. ഉയര്‍ന്ന വൈദ്യുതി പ്രവഹിക്കുന്ന കേബിള്‍ പൊട്ടി വീണതാണ് അപകടത്തിനു കാരണമായത്. വൈദ്യുതി നിര്‍ത്താന്‍ കഴിയാതെ പോയതും  അപകടത്തിന്‍റെ തീവ്രത വര്‍ധിക്കാനിടയായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ല‍ക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.