ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നേതൃത്വം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. മുന്‍ കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതിനു പിന്നാലെ രാജസ്ഥാനിലുണ്ടായ ഒഴിവില്‍ കണ്ണന്താനത്തെ രാജ്യസഭയിലെത്തിക്കാനാണ് തീരുമാനം. രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും എന്നാണ് വിവരം. നവംബര്‍ ആറിനാണു നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇരുനൂറ് അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപിക്ക് 160 ഉം കോണ്‍ഗ്രസിന് 24 എംഎല്‍എമാരുമാണ് ഉള്ളത്.
Tag: rajasthan
പശു കടത്തെന്നാരോപിച്ച് ഗോരക്ഷാ സംഘടന പ്രവര്‍ത്തകര്‍ ഒരാളെ ആക്രമിച്ചു കൊന്നു
രാജസ്ഥാന്‍: പശു കടത്തെന്നാരോപിച്ച് ഗോരക്ഷാ സംഘടന പ്രവര്‍ത്തകര്‍


