രാജസ്ഥാന്‍: പശു കടത്തെന്നാരോപിച്ച് ഗോരക്ഷാ സംഘടന പ്രവര്‍ത്തകര്‍ ഒരു യുവാവിനെ അടിച്ചു കൊന്നു. പെഹ്‌ലു ഖാൻ (35) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അൽവാർ ദേശീയ പാതയിൽ ആറ് വാഹനങ്ങളിലായി കന്ന് കാലികളെ കയറ്റി കൊണ്ട് പോയിരുന്ന ആളുകള്‍ക്ക് നേരെയാണ് അക്രമണം നടന്നത്. അക്രമത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരണമടഞ്ഞത്. സംഭവത്തിൽ ആറ് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട് . അതേസമയം ഇവർക്ക് പശു കടത്താൻ അനുമതിയുണ്ടോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.


