പൊലീസ് ആസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളെ കുടുംബത്തെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കേസ് അന്വേഷണം പൊലീസ് അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് ജിഷ്ണുവിന്‍റെ മാതാപിതാക്കളും ബന്ധുക്കളും ഡി.ജി.പി ഓഫിസിന് മുന്നില്‍ സമരത്തിനെത്തിയത്.


