ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സിബിഐ, നിലപാട് ഇന്നറിയാം

ന്യൂഡല്‍ഹി: ജിഷ്‍ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കും. തീരുമാനം ഇന്നറിയിക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വിജ്ഞാപനം കിട്ടിയില്ലെന്നും അതുകൊണ്ട് കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചത്.

എന്നാല്‍, കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് വിജ്ഞാപനമിറക്കിയെന്നും രേഖാമൂലം ഇത് കേന്ദ്രത്തിനും, സിബിഐ അഭിഭാഷകനും കൈമാറിയിരുന്നുവെന്നും സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു. ഇന്ന് തീരുമാനം അറിയിച്ചില്ലെങ്കില്‍ സിബിഐക്ക് അന്വേഷണം വിടണോ വേണ്ടയോ എന്ന കാര്യത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കും.

prp

Related posts

Leave a Reply

*