കല്യാണ ചടങ്ങിനിടെ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ 11 മരണം

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ കല്യാണ ചടങ്ങിനിടെ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച്‌ 11 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു ഗര്‍ഭിണിയടക്കം 11 പേരുടെ നില ഗുരുതരമാണ്.

ജയ്പൂരിന് സമിപം കട്ലോയി ഗ്രാമത്തിലായിരുന്നു സംഭവം. ഉയര്‍ന്ന വൈദ്യുതി പ്രവഹിക്കുന്ന കേബിള്‍ പൊട്ടി വീണതാണ് അപകടത്തിനു കാരണമായത്. വൈദ്യുതി നിര്‍ത്താന്‍ കഴിയാതെ പോയതും  അപകടത്തിന്‍റെ തീവ്രത വര്‍ധിക്കാനിടയായി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ല‍ക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*