അഞ്ച് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനായി അമിത് ഷാ എത്തുന്നു

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഗുജറാത്ത് സന്ദര്‍ശിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തുന്നു. ഈ മാസം 5 മുതല്‍ പത്തുവരെയാണ് അദ്ദേഹം ഗുജറാത്തിലെത്തുക.

ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പ്രകടനം മോശമായാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും തിരിച്ചടിയാകുമെന്നതിനാല്‍ നേതൃത്വം അതീവ ജാഗ്രതയിലാണ്. പാര്‍ട്ടി കേഡര്‍ വിഭാഗങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാകും അമിത് ഷാ പ്രാധാന്യം നല്‍കുക. സംസ്ഥാനത്തുടനീളം അദ്ദേഹം പര്യടനം നടത്തും.

അതേസമയം  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് ആളുകള്‍ കൂടുന്നതും പട്ടേല്‍, ദലിത് പ്രക്ഷോഭത്തിനു പിന്തുണയേറുന്നതും ബിജെപി നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

 

 

prp

Related posts

Leave a Reply

*