കോളേജ് വിദ്യാര്‍ത്ഥികള്‍ ഇനിമുതല്‍ സാരിയോ ചുരിദാറോ ധരിക്കണമെന്ന്

ജയ്​പൂര്‍: കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് പരിഷ്കരിച്ച്‌ രാജസ്ഥാന്‍. സ്കിന്നി ജീന്‍സിനും ടോപ്പുകള്‍ക്കും പകരം പെണ്‍കുട്ടികള്‍ സാരിയോ ചുരിദാറോ ധരിക്കാനാണ് നിര്‍ദേശം. ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ട്, പാന്‍റ്, ജഴ്സി, ഷൂസ്, സോക്സ്, ബെല്‍റ്റ് എന്നിവയും ധരിക്കാം. അടുത്ത അധ്യയന വര്‍ഷം മുതലാണ് പരിഷ്കരണം പ്രാബല്യത്തില്‍ വരുന്നത്.

സംസ്​ഥാന സര്‍ക്കാറിനു കീഴിലുള്ള കോളജുകള്‍ക്ക്​ കോളജ്​ എജുക്കേഷന്‍ കമ്മീഷണറേറ്റ്​ നല്‍കിയ കത്തിലാണ്​ നിര്‍ദേശം. വിദ്യാര്‍ഥികളുടെ യൂണിഫോമി​​ന്‍റെ നിറമെന്താണെന്ന നിര്‍ദേശം​ മാര്‍ച്ച് 12 ന്​ കോളജ്​ പ്രിന്‍സിപ്പല്‍മാര്‍ സമര്‍പ്പിക്കണമെന്നും നിഷ്കര്‍ഷിത വേഷമുള്ള സ്​ഥാപനങ്ങളില്‍ യൂണിഫോം ഏ​താണെന്ന്​ വ്യക്​തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. അധ്യാപകര്‍ക്കും വസ്​ത്രധാരണത്തില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്​ അധികൃതര്‍.

എന്നാല്‍ പുതിയ നീക്കത്തെ വിദ്യാര്‍ഥികളും അധ്യാകരും സാമൂഹിക പ്രവര്‍ത്തകരും എതിര്‍ത്തു. വിദ്യാഭ്യാസത്തെ ബി.ജെ.പി കാവിവത്​കരിക്കാന്‍ ശ്രമിക്കുകയാണെന്ന്​ കോണ്‍ഗ്രസ്​ വിമര്‍ശിച്ചു. തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കാവി നിറത്തിലുള്ള സൈക്കിളുകളും സംസ്ഥാനത്ത് വിതരണം ചെയ്തിരുന്നു. സ്കൂള്‍ യുണിഫോമിന്‍റെ നിറം കാവിയാക്കിയതും വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

അതേസമയം ഡ്രസ് കോ‍ഡ് കൊണ്ടുവരാനുള്ളത് ഒരു നിര്‍ദേശം മാത്രമാണെന്നും യൂണിഫോമിന്റെ സ്റ്റൈലും നിറവും തീരുമാനിക്കാനുള്ള അധികാരം കോളേജുകളില്‍ അധിഷ്ഠിതമാണെന്നും വിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി ചൂണ്ടിക്കാണിക്കുന്നു.

 

prp

Related posts

Leave a Reply

*