ന്യൂഡല്‍ഹി: സുപ്രീം കോടതി വിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. വഴിയേ പോകുന്നവരെ സന്ദര്‍ശകരെന്ന് പറയാനാവില്ലെന്നും അത്തരക്കാര്‍ക്ക് ഹാദിയയെ കാണാന്‍ സാധിക്കില്ലെന്നും അശോകന്‍ വ്യക്തമാക്കി. ഭര്‍ത്താവിന്‍റെ സ്ഥാനം കോടതി കൊടുക്കാത്തത് കൊണ്ട് ഷഫിന്‍ ജഹാന് ഹാദിയയെ സേലത്ത് പോയി കാണാനാവില്ല. ഹാദിയക്ക് വേണ്ടപ്പെട്ടവരായ സന്ദര്‍ശകര്‍ക്ക് കാണാമെന്നാണ് സുപ്രീംകോടതി അര്‍ഥമാക്കിയിട്ടുള്ളതെന്നും അശോകന്‍ പറഞ്ഞു. ഷഫിനെ രക്ഷിതാവാക്കണമെന്ന ഹാദിയയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. പിതാവിനെ രക്ഷിതാവാക്കേണ്ടെന്ന ഹാദിയയുടെ നിലപാടില്‍ വിഷമമില്ല. മകളുടെ പഠനം മുടങ്ങിയെന്ന ദുഃഖത്തിലായിരുന്നു താന്‍. ഇതുവരെയുള്ള നിയമപോരാട്ടത്തില്‍ താനാണ് […]
Tag: hadiya case
ഹാദിയ ഇന്ന്‍ സേലത്തേക്ക്; പഠനം തുടരാന്‍ കോടതി അനുമതി
ന്യൂഡല്‍ഹി: ഹാദിയയെ ഇന്ന് ഡല്‍ഹിയില്‍ നിന്നും സേലത്തേക്ക് കൊണ്ട് പോകും. ഹാദിയയെ അച്ഛനൊപ്പവും ഭര്‍ത്താവിനൊപ്പവും വിടാതെ തത്കാലത്തേക്കു പഠനം പൂര്‍ത്തിയാക്കാനും ഡല്‍ഹിയില്‍നിന്നു നേരെ സേലത്തെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോകാനുമായിരുന്നു കോടതിയുടെ ഉത്തരവ്. ഇതേതുടര്‍ന്നാണ് സേലത്തേക്ക് കൊണ്ടുപോകുന്നത്. യാത്ര കൊച്ചി വഴിയാണോ കോയമ്പത്തൂര്‍ വഴിയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തമിഴ്നാട് പൊലീസിന്‍റെ കനത്ത സുരക്ഷയിലായിരിക്കും ഹാദിയയുടെ തുടര്‍പഠനം. അതിനാല്‍ ഭര്‍ത്താവ് അടക്കമുള്ളവര്‍ക്ക് ഹാദിയയെ കാണാനോ സംസാരിക്കുവാനോ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സര്‍വകലാശാല ഡീന്‍ ആയിരിക്കും ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയനെന്നും […]
തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ; കേസില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ സുപ്രീംകോടതി നിലപാട് ആരാഞ്ഞപ്പോഴാണ് സുപ്രധാന ആവശ്യം ഹാദിയ ഉന്നയിച്ചത്. അടച്ചിട്ട കോടതിയില്‍ വാദം വേണമെന്ന ഹാദിയയുടെ അച്ഛന്‍ അശോകന്‍റെ ആവശ്യം കോടതി തള്ളി. അതേസമയം ഷെഫിന്‍ ജഹാന് ഐഎസ് ബന്ധമെന്ന് അശോകന്‍റെ ഗുരുതര ആരോപണം. അശോകന്‍റെ അഭിഭാഷകന്‍ ശ്യാം ദിവാനാണ് ഷെഫിന്‍ ജഹാന് തീവ്രാവാദ ബന്ധം തെളിയിക്കുന്ന വിഡിയോ തെളിവുണ്ടെന്ന് പറഞ്ഞത്. ഐസിസ് റിക്രൂട്ടര്‍ മന്‍സിയോട് ഷെഫിന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഒരാളെ ഐസിസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്ന് […]
എന്‍ഐഎ റിപ്പോര്‍ട്ട് എതിരാകുമോ?; ഹാദിയ ഇന്ന്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹാദിയ ഇന്നു നേരിട്ടു ഹാജരാകും. ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചിനുമുന്നില്‍ വൈകീട്ട് മൂന്നു മണിക്ക് നടപടി ക്രമങ്ങള്‍ ആരംഭിക്കും. ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ എത്തിയ ഹാദിയയെയും രക്ഷിതാക്കളെയും കനത്ത പൊലീസ് കാവലില്‍ കേരളാ ഹൗസിലാണു പാര്‍പ്പിച്ചിരിക്കുന്നത്. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചേക്കും. ഹാദിയയുടെ മനോനില ശരിയല്ലെന്ന് അച്ഛന്‍ […]
എനിക്ക് ഭര്‍ത്താവിന്‍റെ കൂടെ പോകണം; ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം; നിലപാട് വ്യക്തമാക്കി ഹാദിയ
കൊച്ചി: തനിക്ക് ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകണമെന്ന് ഹാദിയ. തനിക്ക് നീതി കിട്ടണം. ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. തന്നെ ആരും നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചതല്ലെന്നും ഹാദിയ പറഞ്ഞു . സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി വൈക്കത്തു നിന്നും പുറപ്പെട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഹാദിയ ഇക്കാര്യം മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്. ഇന്ന് രാത്രി പത്തരയോടെ ഡല്‍ഹിയിലെത്തുന്ന ഹാദിയയും കുടുംബവും കേരളാ ഹൗസിലാണ് താമസിക്കുക. കേരളാ ഹൗസിലെ നാല് മുറികള്‍ ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷയും കേരളാ ഹൗസിന് നല്‍കും. ഹാദിയയെ […]
സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിയിലേക്ക്
കോട്ടയം: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ കനത്ത സുരക്ഷയോടെ ഹാദിയ ഇന്ന് ഡല്‍ഹിയിലേക്ക്. വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര. അച്ഛനും, അമ്മയും ഹാദിയക്കൊപ്പമുണ്ടാകും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മാതാപിതാക്കള്‍ക്കൊപ്പം പോയതിന് ശേഷം ആദ്യമായാണ് ഹാദിയ പുറത്ത് വരുന്നത്. നേരത്തേ ട്രെയിനില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു പൊലീസ് നല്‍കിയ വിവരമെങ്കിലും ഹാദിയയുടെ ജീവനുതന്നെ ഇത് ഭീഷണി ഉയര്‍ത്തുമെന്ന ആശങ്ക വിവിധതലങ്ങളില്‍നിന്ന് ഉയര്‍ന്നതോടെയാണ് യാത്ര വിമാനമാര്ഗമാക്കിയത്. 27ന് സുപ്രീംകോടതിയില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹാദിയയുടെ യാത്ര. മറ്റന്നാള്‍ ഡല്‍ഹിയില്‍ അഭിഭാഷകരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. ഇതിനിടെ […]





