സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിയിലേക്ക്

കോട്ടയം: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ കനത്ത സുരക്ഷയോടെ ഹാദിയ ഇന്ന് ഡല്‍ഹിയിലേക്ക്. വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര. അച്ഛനും, അമ്മയും ഹാദിയക്കൊപ്പമുണ്ടാകും.  ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മാതാപിതാക്കള്‍ക്കൊപ്പം പോയതിന് ശേഷം ആദ്യമായാണ് ഹാദിയ പുറത്ത് വരുന്നത്.

നേ​ര​ത്തേ ട്രെ​യി​നി​ല്‍ ഡ​ല്‍​ഹി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്നാ​യി​രു​ന്നു പൊ​ലീ​സ്​ ന​ല്‍​കി​യ വി​വ​ര​മെ​ങ്കി​ലും ഹാ​ദി​യ​യു​ടെ ജീ​വ​നു​ത​ന്നെ ഇ​ത്​ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​മെ​ന്ന ആ​ശ​ങ്ക വി​വി​ധ​ത​ല​ങ്ങ​ളി​ല്‍​നി​ന്ന്​ ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ്​ യാ​ത്ര വി​മാ​ന​മാ​ര്‍​ഗ​മാ​ക്കി​യ​ത്​. 27ന് സുപ്രീംകോടതിയില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹാദിയയുടെ യാത്ര. മറ്റന്നാള്‍ ഡല്‍ഹിയില്‍ അഭിഭാഷകരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും.

ഇതിനിടെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയില്‍ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍വെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

prp

Related posts

Leave a Reply

*