കു​റി​ഞ്ഞി സ​ങ്കേ​തം സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​രി​ന് മു​ന്‍​വി​ധി​യി​ല്ലെ​ന്ന് ഇ. ച​ന്ദ്ര​ശേ​ഖ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി​യി​ലെ കു​റി​ഞ്ഞി സ​ങ്കേ​തം സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​രി​ന് മു​ന്‍​വി​ധി​യി​ല്ലെ​ന്ന് റ​വ​ന്യു മന്ത്രി ഇ. ച​ന്ദ്ര​ശേ​ഖ​ര​ന്‍. ശ​രി​യാ​യ രേ​ഖ​യു​ള്ള​വ​രെ സം​ര​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത് 11 വ​ര്‍​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്. ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ ത​യാ​റു​ള്ള​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കുറിഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തൃതി കുറയുമെന്ന റവന്യൂ അഡീഷണല്‍ സെക്രട്ടറി പി.എച്.കുര്യന്‍റെ അഭിപ്രായത്തോട് കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മന്ത്രി, അത് അദ്ദേഹത്തിന്‍റെ  മാത്രം അഭിപ്രായമാണെന്നും മുഖവിലയ്ക്കെടുക്കേണ്ടതെന്നും പറഞ്ഞു. കുറിഞ്ഞി ഉദ്യാനത്തിന് വേണ്ടിയുള്ള 3200 ഹെക്ടര്‍ ഭൂമി അളന്ന് തിരിച്ചല്ല വിജ്ഞാപനം ചെയ്തത്. ഉദ്യാനത്തിന്‍റെ  യഥാര്‍ത്ഥ  വിസ്തൃതി കണ്ടെത്താനാകും ഇനിയുള്ള ശ്രമമമെന്നും  ച​ന്ദ്ര​ശേ​ഖ​ര​ന്‍  കൂട്ടിച്ചേര്‍ത്തു.

2006-ല്‍ ​പ്രാ​ഥ​മി​ക​മാ​യി വി​ജ്ഞാ​പ​നം​ചെ​യ്ത സ​ങ്കേ​ത​ത്തി​ന്‍റെ അ​ന്തി​മ​വി​ജ്ഞാ​പ​നം ഇ​നി​യും ഇ​റ​ങ്ങി​യി​ട്ടി​ല്ല. അ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ റ​വ​ന്യൂ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി, വ​നം​വ​കു​പ്പ് സെ​ക്ര​ട്ട​റി, ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ങ്കേ​ത​ത്തി​ലെ കൈയേ​റ്റം ഒ​ഴി​പ്പി​ക്ക​ല്‍ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ മ​ന്ത്രി​ത​ല സ​മി​തി അ​ടു​ത്ത​മാ​സം മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശി​ച്ച്‌ പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി ച​ര്‍​ച്ച ​ന​ട​ത്തും.

prp

Related posts

Leave a Reply

*