വാ​ഗ​മ​ണ്ണി​ല്‍ തൂ​ക്കു​പാ​ലം പൊ​ട്ടി വീ​ണ് അ​പ​ക​ടം; 15 പേ​ര്‍​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി: വാ​ഗ​മ​ണി​ല്‍ തൂ​ക്കു​പാ​ലം പൊ​ട്ടി​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 15 പേ​ര്‍​ക്ക് പ​രി​ക്ക്. വാ​ഗ​മ​ണ്ണി​ലെ ആ​ത്മ​ഹ​ത്യാ മു​ന​മ്പി​ലാ​ണ് സംഭവം. പ​രി​ക്കേ​റ്റ​വ​രെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വിവ​രം.  പ​രി​ധി​യി​ല്‍ അ​ധി​കം ആ​ളു​ക​ള്‍ ക​യ​റി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാരണമെ​ന്ന് ഇ​വി​ടു​ത്തെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. നാ​ല് പേ​ര്‍​ക്ക് മാ​ത്രം ക​യ​റാ​ന്‍ അ​നു​വാ​ദ​മു​ള്ള റോ​പ്‌​വേ​യി​ലേ​ക്ക് പതിനഞ്ചിലേ​റ​പ്പേ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച്‌ ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​വി​ടെ വി​നോ​ദ​യാ​ത്ര​ക്കെ​ത്തി​യ 30 അം​ഗ സം​ഘ​ത്തി​ലെ പതിനഞ്ചിലേ​റെ ​പേ​രാ​ണ് ഒ​ന്നി​ച്ച്‌ റോ​പ്‌​വേ​യി​ല്‍ ക​യ​റി​യ​ത്..

വീട് നന്നാക്കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങിയ വൃദ്ധ ദമ്പതികള്‍ക്ക് സഹായവുമായി ഇടുക്കി കളക്ടര്‍

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ വകയില്ലാതെ അവസാനം വൃക്ക വില്‍ക്കാനൊരുങ്ങിയ വൃദ്ധ ദമ്പതികള്‍ക്ക് സഹായം. ദമ്പതികളുടെ വീട്ടിലെത്തിയ ഇടുക്കി ജില്ലാ കളക്ടര്‍ അടിയന്തിര നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി. ഇതിന് പിന്നാലെ കുടംബത്തെ സഹായിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. തന്‍റെ വീടിന്‍റെ ചുമരില്‍ വൃക്ക വില്‍ക്കാനുണ്ട് എന്ന പരസ്യമെഴുതിവെച്ച്‌ കച്ചവടക്കാരെ കാത്തിരിക്കുകയാണ് അടിമാലി വെള്ളത്തൂവല്‍ സ്വദേശിയായ തണ്ണിക്കോട്ട് ജോസഫും (72) ഭാര്യയും. പ്രളയത്തില്‍ നശിച്ച വീട് […]

പൂപ്പാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ബോബിന്‍ പിടിയില്‍

ഇടുക്കി: ഇടുക്കി പൂപ്പാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ബോബിന്‍ പിടിയില്‍. തമിഴ്‌നാട്ടിലെ മധുരൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബോബിനെ കണ്ടെത്താന്‍ സൈബര്‍ സെല്ലുമായി ചേര്‍ന്ന് ഇയാളുടെ ഫോണ്‍ നമ്പര്‍ പൊലീസ് ട്രേസ് ചെയ്തിരുന്നു. പ്രതിയെയും കൊണ്ട് പൊലീസ് കേരളത്തിലേക്ക് തിരിച്ചു. സംഭവസ്ഥലത്തെത്തിച്ചു ഇന്ന് തന്നെ തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ ഉണ്ടാകും. തമിഴ്‌നാട് മധുരയില്‍ നിന്ന് എസ്‌ഐ അനൂപ് മോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയാണ് നടുപ്പാറ കെ.കെ എസ്റ്റേറ്റ് ഉടമ രാജേഷെന്ന ജേക്കബ് വര്‍ഗീസിനേയും […]

പൂപ്പാറയില്‍ റിസോര്‍ട്ട് ഉടമയുടെയും ജീവനക്കാരന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ഇടുക്കി: പൂപ്പാറ നടുപ്പാറ റിസോര്‍ട്ടില്‍ ഉടമയുടെയും ജീവനക്കാരന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. നടുപ്പാറ റിദം സ് ഓഫ് മൈ മൈന്‍റ് ഉടമ രാജേഷ്, ജീവനക്കാരനായ മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പൊലീസ്. റിസോര്‍ട്ട് ജീവനക്കാരനായ  രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശി ബോബന്‍  ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നാര്‍- പൂപ്പാറ ഗ്യാപ് റോഡിന് അടിവശത്തായിട്ടുള്ള ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടിലാണ് കൊലപാതകം നടന്നത്. ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് […]

അഭിമന്യുവിന്‍റെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു; ജനുവരി 14ന് മുഖ്യമന്ത്രി താക്കോല്‍ കൈമാറും

ഇടുക്കി: അഭിമന്യുവിന്‍റെ കുടുംബത്തിന് സി പി ഐ എം നിര്‍മ്മിച്ചു നല്‍കുന്ന പുതിയ വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. ജനുവരി 14ന് വട്ടവടയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീടിന്‍റെ താക്കോല്‍ കൈമാറും. ഇതോടെ അഭിമന്യുവിന്‍റെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്. വട്ടവട കൊട്ടക്കാമ്പൂരിലെ നിലവിലെ വീടിന്‍റെ അര കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്. ആധുനിക സൗകര്യങ്ങളോടെ പത്തര സെന്‍റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സി പി ഐ എം 40 […]

പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

ഇടുക്കി: പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് വിദ്യാര്‍ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. വാഗുവാര സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും കണ്ണന്‍ ദേവന്‍ കമ്പനി തെന്മല ഡിവിഷനിലെ കൃഷ്ണന്‍റെ മകള്‍ കീര്‍ത്തന (17) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം സ്‌കൂളില്‍ സപ്ലി പരീക്ഷ നടന്നിരുന്നു. പരീക്ഷ എഴുതിയെങ്കിലും പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാതെ വന്നതാണ് വിദ്യാര്‍ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ചത്. വൈകുന്നേരം മാതാപിതാക്കള്‍ക്ക് ആത്മഹത്യ കുറപ്പ് എഴുതിവെച്ച് വിഷം കഴിക്കുകയായിരുന്നു. രാത്രി കീര്‍ത്തന ഛര്‍ദ്ദിച്ചതോടെയാണ് […]

കുത്തിയ പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല, പോലിസിനെതിരെ തുറന്നടിച്ച്‌ അഭിമന്യുവിന്റെ അച്ഛന്‍

ഇടുക്കി: അഭിമന്യു വധക്കേസ് അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനവുമായി അച്ഛന്‍ മനോഹരന്‍ രംഗത്ത്. കൊലപാതകം നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും പ്രധാന പ്രതികള്‍ എല്ലാം ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ പ്രധാന പ്രതി സഹലിനെ ഇതുവരെ പിടികൂടാന്‍ പൊലീസ് ആയിട്ടില്ല. കേസ് അന്വേഷണത്തില്‍ പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. കേസ് അന്വേഷണത്തില്‍ പൊലീസിന് പഴയ താല്‍പര്യമില്ല. കേസിന്‍റെ പുരോഗതി കുടുംബത്തെ ആരും തന്നെ അറിയിക്കുന്നില്ലെന്നും അദ്ദേഹം ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു. അഭിമന്യു വധക്കേസിലെ കുറ്റപത്രം വിചാരണ നടപടികള്‍ക്കായി […]

തുലാവര്‍ഷം നാളെ മുതല്‍; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി: ഒക്‌ടോബര്‍ പകുതിയോടെ എത്തുമെന്നു പ്രതീക്ഷിച്ചിരുന്ന തുലാവര്‍ഷം കേരളത്തില്‍ നാളെ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നാലു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഈ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നതിനാല്‍ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 3, 4 തീയതികളില്‍ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചെറിയ ന്യൂനമര്‍ദ്ദങ്ങള്‍ കാറ്റിന്‍റെ ​ഗതിയില്‍ മാറ്റം […]

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: സാധ്യതാപഠനത്തിന് അനുമതി

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍റെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പച്ചക്കൊടി. നേരിയ പ്രതീക്ഷ നല്‍കുന്ന കേന്ദ്രാനുമതിയാണ് ലഭിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള സാധ്യതാ പഠനത്തിനാണ് അനുമതി. പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് പരിസ്ഥിതി മന്ത്രാലയം കേരളത്തെ അനുവദിച്ചു. ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്. എന്നാല്‍ കേരളവും തമിഴ്നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. തമിഴ്നാടിന്‍റെ സമ്മതത്തോടെ മാത്രമേ ഡാം നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി. […]

ചെറുതോണി ഡാം വീണ്ടും തുറന്നു

ഇടുക്കി: ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചരിത്രത്തിലാദ്യമായി രണ്ട് മാസത്തിനിടെ രണ്ടാം തവണ ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാം തുറന്നു. അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറാണ് 50 സെന്‍റീമീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് 2387.92 അടിയില്‍ എത്തിയതോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍റില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ആഗസ്റ്റില്‍ 2400 അടിയിലെത്തിയപ്പോഴായിരുന്നു ഡാം തുറന്നു വിട്ടത്. ആഗസ്റ്റ് ഒമ്പതിന്  ഉച്ചയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്ന അണക്കെട്ട് സെപ്റ്റംബറിലാണ് അടച്ചത്. ആഗസ്റ്റ് 14, 15 തീയതികളിലാണ് ഏറ്റവും കൂടുതല്‍ […]