ജലനിരപ്പ് ഉയര്‍ന്നു; മാട്ടുപ്പെട്ടി ഡാമിന്‍റെ ഷട്ടര്‍ തുറന്നു,

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടര്‍ തുറന്നു. ഒരു ഷട്ടറാണ് തുറന്നിരിക്കുന്നത്. പത്ത് സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം തുറന്നുവിടുന്നത്. മൂന്നാറിലുള്ളവരും പരിസരപ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയിലേക്ക് ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ആറ് ക്യൂമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 1599.69 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണശേഷി. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുതിരപ്പുഴയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറും മുന്നറിയിപ്പ് […]

വര്‍ണ്ണവിസ്മയം തീര്‍ത്ത് ഇടുക്കി; നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

ഇടുക്കി: നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടതോടെ ഹൈറേഞ്ചിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. രാജമലയിലും കൊളുക്കുമലയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നീലപ്പട്ടുടുത്ത മലനിരകളുടെ സൗന്ദര്യം തേടി ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. ദിനംപ്രതി നാലായിരത്തോളം പേരാണ് നീലവസന്തം ആസ്വദിക്കാനായി രാജമലയിലെത്തുന്നത്. നീലക്കുറിഞ്ഞിക്കൊപ്പം വരയാടുകളെയും കാണാമെന്നതാണ് രാജമലയുടെ സവിശേഷത. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന സ്പ്രേ ബലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്ര നാമത്തിലുള്ള നീലക്കുറിഞ്ഞിയാണ് മറയൂര്‍, വട്ടവട എന്നിവിടങ്ങള്‍ക്കൊപ്പം കേരള- തമിഴ്നാട് അതിര്‍ത്തി മേഖലയായ കൊളുക്ക്മലയിലും വ്യാപകമായി പൂവിട്ടിരിക്കുന്നത്. സഞ്ചാരികള്‍ക്ക് കൊളുക്ക്മലയില്‍ എത്തിച്ചേരാന്‍ […]

ഇടുക്കിയിലേക്കുള്ള സന്ദര്‍ശന വിലക്ക് നീക്കി

ഇടുക്കി : സംസ്ഥാനത്തുണ്ടായ പ്രളയത്തെത്തുടര്‍ന്ന് ഇടുക്കിയിലേക്കുള്ള സന്ദര്‍ശക വിലക്ക് നീക്കി. സന്ദര്‍ശകര്‍ ഒഴിഞ്ഞതോടെ സര്‍ക്കാരിന്‍റെ ടീ കൗണ്ടിയടക്കുള്ള റിസോര്‍ട്ടുകള്‍ അടക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. വ്യാപാര മേഖലകളിലും കാര്യമായ നഷ്ടമുണ്ടായതോടെ നിരവധി ആളുകളാണ് പട്ടിണിയിലായത്. കുറിഞ്ഞി സീസണോട് അനുബന്ധിച്ച്‌ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നു. പദ്ധതികള്‍ പലതും ഫലം കണ്ടില്ലെന്ന് മാത്രമല്ല മലവെള്ളപാച്ചാലില്‍ എല്ലാം ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ മഴ മാറിയതോടെ രാജമലയില്‍ കുറിഞ്ഞി പൂക്കള്‍ വീണ്ടും വിരിഞ്ഞു തുടങ്ങി. എന്നാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവ് […]

ഇടുക്കി അണക്കെട്ടിന്‍റെ 5 ഷട്ടറുകളും ഉയർത്താൻ തീരുമാനം

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്‍റെ അഞ്ചു ഷട്ടറുകളും തുറക്കുമെന്ന് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ പീച്ചി ഡാമിന്റെ ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ഡാമുകളെല്ലാം സുരക്ഷിതമാണെന്നാണ് വൈദ്യുത മന്ത്രി എംഎം മണി പറഞ്ഞത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുപ്പത് വര്‍ഷത്തിന് ശേഷം ചുള്ളിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറും തുറന്നു. ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ രണ്ടാമത്തെ ഷട്ടറും ഇന്ന് തുറന്നിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്റെ പരമാവധി […]

ഇടുക്കിയില്‍ വെള്ളം താഴുന്നു; ജലനിരപ്പ് 2397.26 അടി

ചെറുതോണി : ഇടുക്കി അണക്കെട്ടിന്‍റെ പദ്ധതി പ്രദേശത്ത് ജലനിരപ്പ് താഴ്‌ന്ന് തുടങ്ങി. മൂന്ന് മണിക്ക് 2397.26 അടിയിലെത്തി. ചെറുതോണി അണക്കെട്ടിലെ അഞ്ചുഷട്ടറുകളും തുറന്നുതന്നെയാണ്. മഴയുടെയും നീരൊഴുക്കിന്‍റെയും സാഹചര്യം പരിശോധിച്ച ശേഷമെ അടയ്‌ക്കുന്നതിനെകുറിച്ച്‌ തീരുമാനിക്കൂവെന്ന് ഡാം സുരക്ഷാ അധികൃതര്‍ അറിയിച്ചു. സംഭരണശേഷിയുടെ 95 ശതമാനത്തോളം ജലമാണ് അണക്കെട്ടിലുള്ളത്. ശനിയാഴ്ച മുതല്‍ മഴ കുറഞ്ഞതോടെ ജലനിരപ്പിലും മാറ്റമുണ്ടായി. പദ്ധതിപ്രദേശത്ത് 25.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴ കുറഞ്ഞെങ്കിലും കഴിഞ്ഞദിവസങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും നീരൊഴുക്ക് ശക്തമായി തുടരുകയാണ്. അണക്കെട്ടില്‍നിന്ന് 750 ഘനഅടി […]

മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് കൈ സഹായവുമായി സര്‍ക്കാര്‍

ഇടുക്കി: മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് കൈ സഹായവുമായി കേരള  സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അവലോകന യോഗം പൂര്‍ത്തിയായി. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കാന്‍ തീരുമാനമായി. കൂടാതെ, മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷവും സര്‍ക്കാര്‍ നല്‍കും. മുഖ്യമന്ത്രി വയനാട് കളക്ട്രേറ്റിലാണ് യോഗം ചേര്‍ന്നത്. പാലക്കാട് വീട് നഷ്ടപ്പെട്ടവര്‍ക്ക് 95,000 രൂപ അടിയന്തര സഹായം നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൂടാതെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട സുപ്രധാന […]

ആശങ്ക ഒഴിയുന്നു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു

ഇടുക്കി: വലിയ അളവില്‍ ജലം ഒഴുക്കിവിടാന്‍ തുടങ്ങിയതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവരുന്നു. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2401.10 അടിയാണ് രേഖപ്പെടുത്തിയത്. ജലനിരപ്പ് കുറയാന്‍ തുടങ്ങിയതോടെ ഒഴുക്കിവിടുന്ന ജലത്തിന്‍റെ അളവ് കുറച്ചേക്കും. ഇത് പെരിയാറിലെ വെള്ളത്തിന്‍റെ അളവും കുറയ്ക്കുമെന്നതിനാല്‍ ആശങ്ക അകലുകയാണ്. കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും കാലടിയും ആലുവയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നാശനഷ്ടമൊന്നും ഉണ്ടായില്ല എന്ന ആശ്വാസവുമുണ്ട്. ജലനിരപ്പ് കുറഞ്ഞെങ്കിലും ജാഗ്രത കാണിക്കണമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി വീമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്ന് അധികൃതര്‍ […]

ഇടുക്കിയില്‍ നിന്ന് മനുഷ്യന്‍റെ ഉടല്‍ കണ്ടെത്തി

രാജാക്കാട്: ഇടുക്കി കുഞ്ചിത്തണ്ണി എല്ലക്കല്‍ പാലത്തിന് സമീപം മുതിരപ്പുഴയാറില്‍ നിന്നും സ്ത്രീയുടേതെന്ന് തോന്നിക്കുന്ന മനുഷ്യശരീരത്തിന്‍റെ ഉടലും കൈകളും ഉള്‍പ്പെടുന്ന ഭാഗം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ രാജാക്കാട് എല്ലക്കല്‍ റോഡിലെ തടസ്സങ്ങള്‍ നീക്കുന്നതിനായി പോയ കുഞ്ചിത്തണ്ണി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഇന്നലെ ഉച്ചയോടെ എല്ലക്കല്‍ പാലത്തിനു സമീപം പുഴയിലെ മലവെള്ളപ്പാച്ചിലില്‍ ശരീഭാഗം ഒഴുകി നടക്കുന്നത് കണ്ടു. മനുഷ്യശരീരമാണെന്ന് മനസ്സിലായതോടെ ഇത് ഒഴുകിപ്പോകാതെ തോട്ടിയും കയറും ഉപയോഗിച്ച്‌ ഇവര്‍ പുഴയിറമ്പിനോട് ചേര്‍ന്ന് തടഞ്ഞിടുകയും രാജാക്കാട് പൊലീസില്‍ വിവരമറിയിക്കുകയും […]

മുഴുവന്‍ ഷട്ടറുകളും തുറന്ന്‍ ചെറുതോണി അണക്കെട്ട്

ഇടുക്കി: ഇടുക്കിയില്‍ ചെറുതോണി അണക്കെട്ടിന്‍റെ അഞ്ചാമത്തെ ഷട്ടര്‍ തുറന്നു. ജലനിരപ്പ് 2401.60 അടിയായ സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് രണ്ട്, മൂന്ന് ഷട്ടറുകള്‍ തുറന്നതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ നാലാമത്തെ ഷട്ടറും ഒന്നരയോടെ അഞ്ചാമത്തെ ഷട്ടറും തുറന്നത്. ഇടുക്കി പദ്ധതി പ്രദേശത്ത് ശക്തമായ രീതിയില്‍ മഴ തുടരുന്നതോടെയാണ് മുഴുവന്‍ ഷട്ടറുകളും തുറക്കേണ്ട അവസ്ഥയുണ്ടായത്. ഇടുക്കി ഡാമില്‍ നിന്നും എത്തുന്ന വെള്ളം പത്ത് മിനിറ്റ് കൊണ്ട് ചെറുതോണിയിലും നാല് മുതല്‍ അഞ്ച് […]

ഇ​ടു​ക്കി ഡാം തുറന്നു

ഇ​ടു​ക്കി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ര്‍ ട്ര​യ​ല്‍ റ​ണ്ണി​നാ​യി തു​റ​ന്നു. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ളി​ല്‍ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ഷ​ട്ട​റാ​ണ് തു​റ​ന്ന​ത്. ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്താ​നാ​യി 50 സെ​ന്‍റീ മീ​റ്റ​റാ​ണ് ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി​യ​ത്. സെ​ക്കന്‍റീ​​ല്‍ 50 ഘ​ന​മീ​റ്റ​ര്‍ ജ​ലമാണ് ഒഴു​ക്കി​ക്ക​ള​യു​ന്ന​ത്. നാല് മണിക്കൂര്‍ നേരത്തേക്കാണ് വെള്ളം തുറന്ന് വിടുക. നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടിരിക്കുകയാണ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ട്രയല്‍ റണ്‍ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും […]