ഇടുക്കിയില്‍ട്രയല്‍ റണ്‍: 12 മണിക്ക് ഒരു ഷട്ടര്‍ 50 സെന്‍റീമീറ്റര്‍ ഉയര്‍ത്തും

ഇടുക്കി: ഇടുക്കി ഡാമില്‍ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ഡാമിന്‍റെ അഞ്ച് ഷട്ടറുകളില്‍ മൂന്നാം നമ്പര്‍ ഷട്ടറാണ് തുറക്കുന്നത്. ഷട്ടര്‍ 50 സെന്‍റീമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ഇതിലൂടെ സെക്കന്‍റില്‍ 50,000 ലിറ്റര്‍ ജലം ഒഴുക്കിക്കളയാനാണ് തീരുമാനം. 12 മണി മുതല്‍ വൈകിട്ട് നാല് മണിവരെ നാല് മണിക്കൂറോളം ഷട്ടര്‍ തുറന്ന് വയ്ക്കും. കനത്ത മഴ തുടരുന്നതും ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതും കണക്കിലെടുത്താണ് ട്രയല്‍ […]

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.66 അടിയായി. ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന് വൈദ്യുതി ബോര്‍ഡിന്‍റെ തീരുമാനം. രാവിലെ ഏഴ് മണിക്ക് ജലനിരപ്പ് 2398.40 അടിയാണ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 2398 അടിയെത്തിയാല്‍ ട്രയല്‍ റണ്‍ എന്ന നിലയില്‍ ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ ഉയര്‍ത്താനായിരുന്നു ആദ്യ തീരുമാനം. ഇതു തല്‍ക്കാലം മാറ്റിവച്ചു. ഇടുക്കി പദ്ധതിപ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. മൂലമറ്റം വൈദ്യുത നിലയത്തില്‍ ഉല്‍പാദനം പൂര്‍ണതോതില്‍ നടന്നു. 13.56 […]

ഇടുക്കിയില്‍ ജലനിരപ്പ്‌ 2396.74 അടിയായി

ഇടുക്കി: ഇന്നലെ പെയ്‌ത മഴയില്‍ ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക്‌ കൂടിയതിനാല്‍ ഡാമിലെ ജലനിരപ്പ്‌  2396. 74 അടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വൃഷ്‌ടിപ്രദേശത്ത്‌ മഴ കുറഞ്ഞതിനാല്‍ നീരൊഴുക്ക്‌ കുറവായിരുന്നു. മാത്രമല്ല ഭൂതത്താന്‍ക്കെട്ട്‌ തുറന്നിട്ടിരിക്കുന്നതും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതും മൂലം ഡാമിലെ ജലനിരപ്പില്‍ കുറവുണ്ടായിരുന്നു. ഇന്നലെ വൈകിട്ട്‌ നാലിന്‌ ജലനിരപ്പ്‌ 2396. 18 അടിയായിരുന്നു.

ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയ നഴ്സ് പോലിസ് പിടിയില്‍

ഇടുക്കി: മൂന്നു വർഷത്തോളമായി ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തുകയായിരുന്ന നേഴ്സ് പോലീസിന്‍റെ പിടിയിലായി. ഇടുക്കി ശാന്തൻപാറയിൽ നിരഞ്ജന ക്ലിനിക്ക് നടത്തി വരികയായിരുന്ന കാന്തിപ്പാറ കൈതവളപ്പിൽ ബിനി ജെയ്‌സണെയാണ് ശാന്തൻപാറ എസ് ഐ ബി വിനോദ്‌കുമാർ അറസ്റ്റ് ചെയ്തത്. സേനാപതി പഞ്ചായത്തിലെ മുക്കുടിലിൽ മൂന്ന് വർഷമായി ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിവരികയായിരുന്നു ഇവർ. കഴിഞ്ഞ ദിവസം മുക്കുടിൽ സ്വദേശിനിയായ എൺപത്തിരണ്ടുകാരിക്ക് വീടിനുള്ളിൽ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ബന്ധുക്കൾ വയോധികയെ ബിനിയുടെ ക്ലിനിക്കിൽ എത്തിച്ചു. ബോധം നഷ്ടപ്പെട്ട വീട്ടമ്മയുടെ മുറിവ് […]

കളക്ടറേറ്റിന് മുന്നില്‍ പെട്രോളൊഴിച്ച്‌ യുവതിയുടെ ആത്മഹത്യാശ്രമം

തൊടുപുഴ: ഇടുക്കി കളക്‌ട്രേറ്റിന് മുന്നില്‍ സ്ത്രീ ജീവനൊടുക്കാന്‍ ശ്രമിച്ചു. കളക്‌ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ സാലി എന്ന സ്ത്രീയാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. അയല്‍വാസിയും സാലിയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ സാലിക്കു സമന്‍സ് ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതില്‍ മനംനൊന്താകാം സാലി കളക്ടറേറ്റിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് കരുതുന്നു. സാലിയെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

മുല്ലപ്പെരിയാർ എർത്ത് ഡാമിന് ചോർച്ച

ഇടുക്കി: മുല്ലപ്പെരിയാർ എർത്ത് ഡാമിന് ചോർച്ച. പ്രധാന അണക്കെട്ടിന്റെയും ബേബിഡാമിന്‍റെയും ഇയലിൽ രണ്ടു ഡാമുകളോടു ചേരുന്ന വശങ്ങളിലാണ് എർത്ത് ഡാമിന്‍റെ ചോർച്ച. ഇരുഡാമുകളുടെയും ഇടയിൽ എർത്ത് ഡാം ദുർബലപ്പെട്ടതായാണ് ചോർച്ച സൂചിപ്പിക്കുന്നത്. രണ്ടു ഡാമുകളുടേയും മധ്യഭാഗത്തുള്ള മൺകൂനയാണ് എർത്ത് ഡാം. 240 അടി നീളവും 15 അടി വീതിയും 45 അടിയോളം ഉയരവുമുള്ള ഈ മൺകൂനയ്ക്ക് പ്രത്യേക സംരക്ഷണ കവചമൊന്നുമില്ല. മരങ്ങളുടെ വേരുകളും പൊത്തുകളുമാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് സൂചന. എര്‍ത്ത് ഡാമിൽ നിന്നും വശങ്ങളിലൂടെയുള്ള ഒഴുക്ക് അണക്കെട്ടിന്‍റെ […]

ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് കെഎസ്‌ഇബി

ഇടുക്കി: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്‌ഇബി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് അണക്കേണ്ട് തുറക്കേണ്ടതില്ലെന്ന് കെഎസ്‌ഇബി വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന്‌ മണിക്കുറിനുള്ളില്‍ ജലനിരപ്പില്‍ മാറ്റമുണ്ടായിട്ടില്ല. അതേസയമം കലക്‌ട്രേറ്റില്‍ ചേരുന്ന യോഗത്തിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളു. വൈദ്യുത മന്ത്രി എം എം മണി ഡാം സന്ദര്‍ശിച്ചശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്‌ യോഗം ചേരുക 10 മണി വരെയുള്ള റീഡിങ് അനുസരിച്ച്‌ 2396.12 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് നില്‍ക്കുകയാണ്. 2403 അടിയാണു പരമാവധി സംഭരണശേഷി. സംഭരണശേഷിയുടെ 91.83 […]

ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു ; അയ്യപ്പന്‍കോവില്‍ ക്ഷേത്രം വെള്ളത്തില്‍

ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ചരിത്രപ്രസിദ്ധമായ അയ്യപ്പന്‍കോവില്‍ ക്ഷേത്രം വെള്ളത്തിനടിയിലായി. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതോടെ, ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വെള്ളവും ഉയരുകയാണ്. ഇതോടെ ദിനംപ്രതിയുള്ള പൂജകളും മുടങ്ങുന്ന സ്ഥിതിയാണ്. ക്ഷേത്രത്തില്‍ ഇപ്പോള്‍ ആറടിയോളം വെള്ളം കയറിയിരിക്കുകയാണ്. നാഗരാജ പ്രതിഷ്ഠകളും, ക്ഷേത്രത്തിന്‍റെ മൂന്ന് പടികളും വെള്ളത്തില്‍ മുങ്ങി. ക്ഷേത്രം ഓഫീസിന്‍റെ മുക്കാല്‍ ഭാഗത്തോളം വെള്ളത്തിലാണ്. ഇതുവരെ ഈറ്റ ചങ്ങാടത്തിലാണ് പൂജാരിയും ഭക്തരും മറ്റും എത്തിയിരുന്നത്. എന്നാല്‍ വെള്ളം ഇനിയും ഉയരുന്ന സാഹചര്യത്തില്‍ എങ്ങനെ പൂജ നടത്തുമെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. […]

ഇടുക്കി നിറയാന്‍ 10 അടി കൂടി; നീരൊഴുക്ക് ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതിയായ ഇടുക്കിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കെഎസ്‌ഇബി  ജാഗ്രതാ നിര്‍ദേശം നല്‍കി. പെരിയാര്‍, ചെറുതോണി നദികളുടെ കരയിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി. ഡാമിലേക്കുളള നീരൊഴുക്ക് ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് 2390 അടിയായി ഉയര്‍ന്നു. പത്ത് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് തുറന്നുവിടാനുളള നീക്കത്തിലാണ് കെഎസ്‌ഇബി. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഇടുക്കി ഡാമിന് സമാന്തരമായി നിലക്കൊളളുന്ന ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ […]

ഇടുക്കി ഡാം നിറയാന്‍ 24 അടി കൂടി, ദിവസേന ഒഴുകിയെത്തുന്നത് മൂന്നടി വെള്ളം

ഇടുക്കി: ഇ​ടു​ക്കി ഡാമിലെ സംഭരണ ശേഷി പരമാവധിയിലെത്താന്‍ 24 അടി കൂടി. ഇപ്പോള്‍ അണക്കെട്ടി​ലെ ജ​ല​നി​ര​പ്പ് 2378.221 അ​ടിയാണ്. 2.7 അ​ടിയാണ് ഇന്നലെ ഉയര്‍ന്നത്. ഇടുക്കി ഡാമിന്‍റെ പൂ​ര്‍ണ സം​ഭ​ര​ണ​ശേ​ഷി 2403 അ​ടി​യാ​ണ്. ഒ​രാ​ഴ്ച​യാ​യി ശ​രാ​ശ​രി മൂ​ന്ന്​ അ​ടി വെ​ള്ളം ദി​വ​സേ​ന ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. ഈ നിലയില്‍ നീരൊഴുക്കു തുടര്‍ന്നാണ് ഒരാഴ്ചയ്ക്കകം തന്നെ ജലനിലരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തുമെന്നാണ് കരുതുന്നത്. ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ലെ ഉ​ല്‍​പാ​ദ​നം ചൊ​വ്വാ​ഴ്​​ച 4.116 യൂ​നി​റ്റാ​യി ഉ​യ​ര്‍ത്തി. തി​ങ്ക​ളാ​ഴ്ച […]