ഇടുക്കിയില്‍ ജലനിരപ്പ്‌ 2396.74 അടിയായി

ഇടുക്കി: ഇന്നലെ പെയ്‌ത മഴയില്‍ ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക്‌ കൂടിയതിനാല്‍ ഡാമിലെ ജലനിരപ്പ്‌  2396. 74 അടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വൃഷ്‌ടിപ്രദേശത്ത്‌ മഴ കുറഞ്ഞതിനാല്‍ നീരൊഴുക്ക്‌ കുറവായിരുന്നു.

മാത്രമല്ല ഭൂതത്താന്‍ക്കെട്ട്‌ തുറന്നിട്ടിരിക്കുന്നതും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതും മൂലം ഡാമിലെ ജലനിരപ്പില്‍ കുറവുണ്ടായിരുന്നു. ഇന്നലെ വൈകിട്ട്‌ നാലിന്‌ ജലനിരപ്പ്‌ 2396. 18 അടിയായിരുന്നു.

prp

Related posts

Leave a Reply

*