ഇടുക്കി ഡാം ഇന്ന് തുറക്കില്ല; തീരുമാനം മരവിപ്പിച്ചു

തൊടുപുഴ: മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകള്‍ വീണ്ടും തുറക്കുന്നു. വൃഷ്‌ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് കൂടിയതോടെ ഇടുക്കി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് വൈകുന്നേരം കെ.എസ്.ഇ.ബി തീരുമാനിക്കും. മുന്‍കരുതലിന്‍റെ ഭാഗമായി ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ വൈകുന്നേരം നാല് മണിയോടെ തുറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പരിശോധിച്ച ശേഷം മാത്രം അണക്കെട്ട് തുറന്നാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. രണ്ട് ദിവസത്തെ മഴയും നീരൊഴുക്കും നിരീക്ഷിക്കും. അതേസമയം, കോഴിക്കോട് […]

ഇടുക്കി ഡാം നാല് മണിക്ക് തുറക്കും

ഇടുക്കി: ഇടുക്കി ഡാം നാല് മണിക്ക് തുറക്കും. ചെറുതോണിയിലെ ഒരു ഷട്ടറാണ് തുറക്കുക. ഒരു ഷട്ടര്‍ 40 സെന്‍റീമീറ്റര്‍ ഉയര്‍ത്തി ഒരു സെക്കന്‍റില്‍ 50 ഘന മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം മുല്ലപ്പെരിയാറില്‍ മഴ കനക്കുകയാണ്. ജലനിരപ്പ് 131. 4 അടിയായി. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുകയാണ്. കോഴിക്കോട് കക്കയം ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. ഇരുകരകളിലുമുള്ളവര്‍ ജാഗ്രത […]

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു. 2401.74 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അണക്കെട്ടിലേക്ക് മുല്ലപ്പെരിയാറില്‍നിന്ന് വരുന്ന വെള്ളത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി തുടരുകയാണ്.  ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 168.26 അടിയായും കുറഞ്ഞിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിന്‍റെ 5 ഷട്ടറുകളും ഉയർത്താൻ തീരുമാനം

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്‍റെ അഞ്ചു ഷട്ടറുകളും തുറക്കുമെന്ന് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ പീച്ചി ഡാമിന്റെ ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, ഡാമുകളെല്ലാം സുരക്ഷിതമാണെന്നാണ് വൈദ്യുത മന്ത്രി എംഎം മണി പറഞ്ഞത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുപ്പത് വര്‍ഷത്തിന് ശേഷം ചുള്ളിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറും തുറന്നു. ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ രണ്ടാമത്തെ ഷട്ടറും ഇന്ന് തുറന്നിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്റെ പരമാവധി […]

ഇടുക്കിയില്‍ വെള്ളം താഴുന്നു; ജലനിരപ്പ് 2397.26 അടി

ചെറുതോണി : ഇടുക്കി അണക്കെട്ടിന്‍റെ പദ്ധതി പ്രദേശത്ത് ജലനിരപ്പ് താഴ്‌ന്ന് തുടങ്ങി. മൂന്ന് മണിക്ക് 2397.26 അടിയിലെത്തി. ചെറുതോണി അണക്കെട്ടിലെ അഞ്ചുഷട്ടറുകളും തുറന്നുതന്നെയാണ്. മഴയുടെയും നീരൊഴുക്കിന്‍റെയും സാഹചര്യം പരിശോധിച്ച ശേഷമെ അടയ്‌ക്കുന്നതിനെകുറിച്ച്‌ തീരുമാനിക്കൂവെന്ന് ഡാം സുരക്ഷാ അധികൃതര്‍ അറിയിച്ചു. സംഭരണശേഷിയുടെ 95 ശതമാനത്തോളം ജലമാണ് അണക്കെട്ടിലുള്ളത്. ശനിയാഴ്ച മുതല്‍ മഴ കുറഞ്ഞതോടെ ജലനിരപ്പിലും മാറ്റമുണ്ടായി. പദ്ധതിപ്രദേശത്ത് 25.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴ കുറഞ്ഞെങ്കിലും കഴിഞ്ഞദിവസങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും നീരൊഴുക്ക് ശക്തമായി തുടരുകയാണ്. അണക്കെട്ടില്‍നിന്ന് 750 ഘനഅടി […]

ആശങ്ക ഒഴിയുന്നു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു

ഇടുക്കി: വലിയ അളവില്‍ ജലം ഒഴുക്കിവിടാന്‍ തുടങ്ങിയതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവരുന്നു. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2401.10 അടിയാണ് രേഖപ്പെടുത്തിയത്. ജലനിരപ്പ് കുറയാന്‍ തുടങ്ങിയതോടെ ഒഴുക്കിവിടുന്ന ജലത്തിന്‍റെ അളവ് കുറച്ചേക്കും. ഇത് പെരിയാറിലെ വെള്ളത്തിന്‍റെ അളവും കുറയ്ക്കുമെന്നതിനാല്‍ ആശങ്ക അകലുകയാണ്. കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും കാലടിയും ആലുവയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നാശനഷ്ടമൊന്നും ഉണ്ടായില്ല എന്ന ആശ്വാസവുമുണ്ട്. ജലനിരപ്പ് കുറഞ്ഞെങ്കിലും ജാഗ്രത കാണിക്കണമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി വീമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്ന് അധികൃതര്‍ […]

മുഴുവന്‍ ഷട്ടറുകളും തുറന്ന്‍ ചെറുതോണി അണക്കെട്ട്

ഇടുക്കി: ഇടുക്കിയില്‍ ചെറുതോണി അണക്കെട്ടിന്‍റെ അഞ്ചാമത്തെ ഷട്ടര്‍ തുറന്നു. ജലനിരപ്പ് 2401.60 അടിയായ സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് രണ്ട്, മൂന്ന് ഷട്ടറുകള്‍ തുറന്നതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ നാലാമത്തെ ഷട്ടറും ഒന്നരയോടെ അഞ്ചാമത്തെ ഷട്ടറും തുറന്നത്. ഇടുക്കി പദ്ധതി പ്രദേശത്ത് ശക്തമായ രീതിയില്‍ മഴ തുടരുന്നതോടെയാണ് മുഴുവന്‍ ഷട്ടറുകളും തുറക്കേണ്ട അവസ്ഥയുണ്ടായത്. ഇടുക്കി ഡാമില്‍ നിന്നും എത്തുന്ന വെള്ളം പത്ത് മിനിറ്റ് കൊണ്ട് ചെറുതോണിയിലും നാല് മുതല്‍ അഞ്ച് […]

ആര്‍ത്തിരമ്പി പെരിയാര്‍; 3 ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു

ചെറുതോണി:  മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ  ജലനിരപ്പ് ഉയരുന്നു. 2401.10 അടിയാണ് നിലവിലെ ജലനിരപ്പ്.  2403 അടിയാണ് പരമാവധി സംഭരണ ശേഷി.ചെറുതോണിപ്പുഴ, പെരിയാര്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കി ജില്ലയില്‍  മാത്രം 128 മില്ലിമീറ്റര്‍ മഴ ലഭിച്ചു. രണ്ട് ഷട്ടറുകളാണ് ഇന്ന് രാവിലെ 7 മണിക്ക് തുറന്നത്.  ട്രയല്‍ റണ്ണിന് ശേഷവും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്.  2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്‍റീമീറ്ററാണ് […]

ഇ​ടു​ക്കി ഡാം തുറന്നു

ഇ​ടു​ക്കി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ര്‍ ട്ര​യ​ല്‍ റ​ണ്ണി​നാ​യി തു​റ​ന്നു. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ളി​ല്‍ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ഷ​ട്ട​റാ​ണ് തു​റ​ന്ന​ത്. ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്താ​നാ​യി 50 സെ​ന്‍റീ മീ​റ്റ​റാ​ണ് ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി​യ​ത്. സെ​ക്കന്‍റീ​​ല്‍ 50 ഘ​ന​മീ​റ്റ​ര്‍ ജ​ലമാണ് ഒഴു​ക്കി​ക്ക​ള​യു​ന്ന​ത്. നാല് മണിക്കൂര്‍ നേരത്തേക്കാണ് വെള്ളം തുറന്ന് വിടുക. നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടിരിക്കുകയാണ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ട്രയല്‍ റണ്‍ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും […]

ഇടുക്കിയില്‍ട്രയല്‍ റണ്‍: 12 മണിക്ക് ഒരു ഷട്ടര്‍ 50 സെന്‍റീമീറ്റര്‍ ഉയര്‍ത്തും

ഇടുക്കി: ഇടുക്കി ഡാമില്‍ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ഡാമിന്‍റെ അഞ്ച് ഷട്ടറുകളില്‍ മൂന്നാം നമ്പര്‍ ഷട്ടറാണ് തുറക്കുന്നത്. ഷട്ടര്‍ 50 സെന്‍റീമീറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ഇതിലൂടെ സെക്കന്‍റില്‍ 50,000 ലിറ്റര്‍ ജലം ഒഴുക്കിക്കളയാനാണ് തീരുമാനം. 12 മണി മുതല്‍ വൈകിട്ട് നാല് മണിവരെ നാല് മണിക്കൂറോളം ഷട്ടര്‍ തുറന്ന് വയ്ക്കും. കനത്ത മഴ തുടരുന്നതും ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതും കണക്കിലെടുത്താണ് ട്രയല്‍ […]