ഇടുക്കിയില്‍ വെള്ളം താഴുന്നു; ജലനിരപ്പ് 2397.26 അടി

ചെറുതോണി : ഇടുക്കി അണക്കെട്ടിന്‍റെ പദ്ധതി പ്രദേശത്ത് ജലനിരപ്പ് താഴ്‌ന്ന് തുടങ്ങി. മൂന്ന് മണിക്ക് 2397.26 അടിയിലെത്തി. ചെറുതോണി അണക്കെട്ടിലെ അഞ്ചുഷട്ടറുകളും തുറന്നുതന്നെയാണ്. മഴയുടെയും നീരൊഴുക്കിന്‍റെയും സാഹചര്യം പരിശോധിച്ച ശേഷമെ അടയ്‌ക്കുന്നതിനെകുറിച്ച്‌ തീരുമാനിക്കൂവെന്ന് ഡാം സുരക്ഷാ അധികൃതര്‍ അറിയിച്ചു.

സംഭരണശേഷിയുടെ 95 ശതമാനത്തോളം ജലമാണ് അണക്കെട്ടിലുള്ളത്. ശനിയാഴ്ച മുതല്‍ മഴ കുറഞ്ഞതോടെ ജലനിരപ്പിലും മാറ്റമുണ്ടായി. പദ്ധതിപ്രദേശത്ത് 25.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴ കുറഞ്ഞെങ്കിലും കഴിഞ്ഞദിവസങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും നീരൊഴുക്ക് ശക്തമായി തുടരുകയാണ്.

അണക്കെട്ടില്‍നിന്ന് 750 ഘനഅടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മൂലമറ്റത്ത് 14.951 മില്യണ്‍ യൂണിറ്റാണ് വൈദ്യുതി ഉല്‍പാദനം. ചെറുതോണി പാലത്തിലൂടെയുള്ള ജലപ്രവാഹം അല്‍പം താ‌ഴ്‌ന്നിട്ടുണ്ട്. അടപ്പിച്ച ചെറുതോണിയിലെ കടകളൊക്കെ തുറന്നുതുടങ്ങി. ദേശീയപാത 185 ല്‍ ചെറുതോണിയില്‍ ഗതാഗത നിരോധനമുള്ളതിനാല്‍ കെഎസ്‌ആര്‍ടിസി പ്രത്യേക വാഹന സംവിധാനം മരിയപുരം നാരകക്കാനം കാല്‍വരിമൗണ്ട് വഴി കട്ടപ്പനയക്ക് ഒരുക്കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*