രാത്രി കടപ്പുറത്തെത്തി മോമോ ഗെയിമില്‍ ചേരണമെന്ന് സന്ദേശമെത്തിയെന്ന് ആലപ്പുഴ സ്വദേശി

ആലപ്പുഴ: മോമോ ഗെയിമിനെക്കുറിച്ച് ഭീതി പ്രചരിക്കുമ്പോള്‍ കേരളത്തില്‍ ഇത്തരത്തിലൊരു ഗെയിം എത്തിയിട്ടില്ലെന്നും ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും പലരും പറയുകയുണ്ടായി. എന്നാല്‍, സൂക്ഷിച്ചോളൂ, മോമോ അത്ര നിസാരനല്ല. എപ്പോള്‍ വേണമെങ്കിലും എത്താം.

ബ്ലൂവെയിലിനേക്കാള്‍ അപകടകാരിയാണ് ഈ ഗെയിമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. മോമോ ഗെയിംമിനെ കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും കേരളത്തില്‍ ഇതിന്‍റെ സാന്നിധ്യമില്ലെന്നും പോലീസ് അറിയിച്ചിരുന്നു. എന്നാല്‍, ആലപ്പുഴ സ്വദേശിക്ക് ലഭിച്ച സന്ദേശം എല്ലാവരിലും ആശങ്കയുണ്ടാക്കുകയാണ്.

മോമോ ഗെയിമിന് ക്ഷണിച്ചുകൊണ്ട് വാട്സ്ആപ്പിലേക്ക് സന്ദേശം ലഭിച്ചുവെന്ന് ആലപ്പുഴ സ്വദേശി പറയുന്നു. ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ഷെമീര്‍ കോയ പോലീസിന് പരാതി നല്‍കി.+1(512)4891229 എന്ന വിദേശ നമ്പരില്‍നിന്നാണ് വാട്സ്ആപ്പ് സന്ദേശം എത്തിയത്. ഇന്ന് രാത്രി ഏഴിന് ആലപ്പുഴ കടപ്പുറത്ത് എത്തി ഗെയിംമില്‍ ചേരണമെന്നാണ് സന്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വാട്സ്ആപ്പ് സന്ദേശത്തിന്‍റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് ഷെമീര്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, മോമോ ഭീതി കണക്കിലെടുത്ത് ആരെങ്കിലും കബളിപ്പിക്കുന്നതാകുമെന്നാണ് പോലീസ് നിഗമനം.

prp

Related posts

Leave a Reply

*