തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ഒരു കുട്ടനാടന്‍ ബ്ലോഗ് പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പതിവിന് വിപരീതമായി മമ്മൂട്ടി നാടന്‍ കഥാപാത്രമായെത്തുകയാണ് ഈ സിനിമയില്‍.
ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ കുട്ടനാടിന്‍റെ വശ്യമനോഹാരിതയാണ് മറ്റൊരു സവിശേഷത. ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിങ്ങിന് മുന്നോടിയായുള്ള അവസാനഘട്ട വര്‍ക്കിലേക്ക് കടന്നിരിക്കുകയാണ്. യുവതാരങ്ങള്‍ മാത്രമല്ല ഇത്തവണത്തെ ഓണത്തിന് മാറ്റുരയ്ക്കാന്‍ മെഗാസ്റ്റാറുമുണ്ടാവും.

കൃഷ്ണപുരം ഗ്രാമത്തിലെ ഹരിയേട്ടനായാണ് മമ്മൂട്ടി എത്തുന്നത്. സഹോദരിയായി അനു സിത്താരയും സുഹൃത്തായി ഷം ന കാസിമും കാമുകിയായി റായി ലക്ഷ്മിയുമെത്തുന്ന സിനിമയുടെ ടീസറും പോസ്റ്ററുകളും ഗാനവുമൊക്കെ ഇതിനോടകം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ എത്തിയത്. ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

തിമര്‍ത്തു കിടുക്കി
കുട്ടനാടന്‍ ബ്ലോഗില്‍ അണിനിരക്കുന്ന താരങ്ങളെയെല്ലാം പരിചയപ്പെടുത്തിയൊരുക്കിയ ട്രെയിലര്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പുറത്തുവന്നത്. ഫേസ്ബുക്കിലൂടെ മമ്മൂട്ടി പുറത്തുവിട്ട ട്രെയിലര്‍ കിടുക്കി, തിമര്‍ത്തുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി സിനിമയില്‍ തുടരുന്ന മെഗാസ്റ്റാറിനോട് എല്ലാവരും ചോദിക്കുന്നത് ഒരേയൊരു കാര്യമാണ്, എങ്ങനെയാണ് ഈ പ്രായത്തിലും ഫിറ്റ്‌നസും സൗന്ദര്യവും നിലനിര്‍ത്തുന്നതെന്ന്. മുണ്ടും ഷര്‍ട്ടുമൊക്കെയായി നാടന്‍ ലുക്കിലെത്തിയ മമ്മൂട്ടിയോട് യുവതാരങ്ങള്‍ ചോദിക്കുന്നത് തങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ വന്നതാണോയെന്നാണ്.

പ്രതീക്ഷകളൊന്നുമില്ലായിരുന്നു
ട്രെയിലര്‍ പുറത്തുവരുന്നത് വെര സിനിമയെക്കുറിച്ച് പ്രതീക്ഷകളൊന്നുമില്ലായിരുന്നുവെന്നും ഇപ്പോള്‍ ഇത് കണ്ടപ്പോള്‍ സ്ഥിതിഗതികള്‍ മാറിയെന്നുമാണ് ചിലര്‍ പറയുന്നത്.

ലാലു അലക്‌സിന്‍റെ തിരിച്ചുവരവ്
ഒരുകാലത്ത് നായകനായും സഹനടനായും പിന്നീട് സ്വഭാവ നടനായും നിറഞ്ഞുനിന്നിരുന്ന ലാലു അലക്‌സ് ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. ശക്തമായ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ സിനിമയിലൂടെ പഴയ ലാലു അലക്‌സിനെ തിരിച്ചു കിട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്.

അനു സിത്താരയുടെ ഭാഗ്യം
ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനു സിത്താര. താരത്തിന്റെ പിറന്നാളാഘോഷം ചിത്രത്തിന്‍റെ സെറ്റില്‍ വെച്ചായിരുന്നു. മമ്മൂട്ടി തന്ന പിറന്നാള്‍ സമ്മാനമാണ് ഈ ചിത്രമെന്നാണ് താരം വിശേഷിപ്പിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കുന്ന താരത്തിന് ലഭിച്ച മികച്ച സൗഭാഗ്യങ്ങളിലൊന്നാണ് കുട്ടനാടന്‍ ബ്ലോഗെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

മമ്മൂട്ടിയുടെ നായിക
ഏത് താരത്തിനൊപ്പം അഭിനയിച്ചാലും അത് വിജയകരമായി മാറുന്ന അത്ഭുതവിദ്യ കൂടിയാണ് മെഗാസ്റ്റാറിന്‍റെത്. മമ്മൂട്ടിയും റായ് ലക്ഷ്മിയും മികച്ച ജോഡികളാണ്. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ക്കൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇത്തവണ ഇവര്‍ക്കൊപ്പം അനു സിത്താരയും ഷംന കാസിമും ഉണ്ട്.

കുട്ടനാട്ടുകാര്‍ നല്‍കും
നെല്ലിന്റെ കലവറയായ കുട്ടനാടിലാണ് ഈ ഓണത്തിന്‍രെ പ്രതീക്ഷ മുഴുവനും. കുടുംബ പ്രേക്ഷകര്‍ക്കും യൂത്തന്‍മാര്‍ക്കും അടിച്ചുപൊളിക്കാനുള്ളതെല്ലാം കുട്ടനാട്ടുകാര്‍ നല്‍കുമെന്നുറപ്പാണെന്നാണ് ആരാധകര്‍ പറയുന്നത്.

കുട്ടനാട്ടുകാരനായി തിരിച്ചുവരവ്
മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരനാണ് ലാലു അലക്‌സ്. വില്ലനായാലും നല്ല കഥാപാത്രമായാലും അങ്ങേയറ്റം അവിസ്മരണീയമാക്കാറുണ്ട് ഈ താരം. നീണ്ട ഇടവേള അവസാനിപ്പിച്ച് നിരവധി പേരാണ് ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവന്നിട്ടുള്ളത്. അത്തരത്തില്‍ കുട്ടനാട്ടുകാരനായി ഈ ഓണത്തിന് അദ്ദേഹവും സിനിമയിലേക്ക് തിരിച്ചുവരികയാണ്.

സസ്‌പെന്‍സുമുണ്ടെന്നുറപ്പിച്ചോളു!
കരിയറില്‍ ഏറെ വ്യത്യസ്തമായ വേഷവുമായാണ് ഷംന കാസിം ഇത്തവണ എത്തുന്നത്. നീന എന്ന പോലീസ് ഓഫീസറായാണ് താരം ഈ ചിത്രത്തില്‍ എത്തുന്നത്. ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാനായി മമ്മൂട്ടി നല്‍കിയ പിന്തുണയെക്കുറിച്ച് താരം നേരത്തെ പറഞ്ഞിരുന്നു. തമാശ മാത്രമല്ല ഇത്തിരി സസ്‌പെന്‍സും ഈ ചിത്രത്തിലുണ്ട്.

