ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.66 അടിയായി. ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന് വൈദ്യുതി ബോര്‍ഡിന്‍റെ തീരുമാനം. രാവിലെ ഏഴ് മണിക്ക് ജലനിരപ്പ് 2398.40 അടിയാണ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 2398 അടിയെത്തിയാല്‍ ട്രയല്‍ റണ്‍ എന്ന നിലയില്‍ ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ ഉയര്‍ത്താനായിരുന്നു ആദ്യ തീരുമാനം. ഇതു തല്‍ക്കാലം മാറ്റിവച്ചു. ഇടുക്കി പദ്ധതിപ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. മൂലമറ്റം വൈദ്യുത നിലയത്തില്‍ ഉല്‍പാദനം പൂര്‍ണതോതില്‍ നടന്നു. 13.56 […]

ഇടുക്കിയില്‍ ജലനിരപ്പ്‌ 2396.74 അടിയായി

ഇടുക്കി: ഇന്നലെ പെയ്‌ത മഴയില്‍ ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക്‌ കൂടിയതിനാല്‍ ഡാമിലെ ജലനിരപ്പ്‌  2396. 74 അടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വൃഷ്‌ടിപ്രദേശത്ത്‌ മഴ കുറഞ്ഞതിനാല്‍ നീരൊഴുക്ക്‌ കുറവായിരുന്നു. മാത്രമല്ല ഭൂതത്താന്‍ക്കെട്ട്‌ തുറന്നിട്ടിരിക്കുന്നതും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതും മൂലം ഡാമിലെ ജലനിരപ്പില്‍ കുറവുണ്ടായിരുന്നു. ഇന്നലെ വൈകിട്ട്‌ നാലിന്‌ ജലനിരപ്പ്‌ 2396. 18 അടിയായിരുന്നു.

ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് കെഎസ്‌ഇബി

ഇടുക്കി: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്‌ഇബി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് അണക്കേണ്ട് തുറക്കേണ്ടതില്ലെന്ന് കെഎസ്‌ഇബി വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന്‌ മണിക്കുറിനുള്ളില്‍ ജലനിരപ്പില്‍ മാറ്റമുണ്ടായിട്ടില്ല. അതേസയമം കലക്‌ട്രേറ്റില്‍ ചേരുന്ന യോഗത്തിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളു. വൈദ്യുത മന്ത്രി എം എം മണി ഡാം സന്ദര്‍ശിച്ചശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്‌ യോഗം ചേരുക 10 മണി വരെയുള്ള റീഡിങ് അനുസരിച്ച്‌ 2396.12 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് നില്‍ക്കുകയാണ്. 2403 അടിയാണു പരമാവധി സംഭരണശേഷി. സംഭരണശേഷിയുടെ 91.83 […]

ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് എം.എം.മണി

കട്ടപ്പന: ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എം.എം.മണി. മന്ത്രിമാര്‍ രണ്ട് തട്ടിലാണെന്ന വാര്‍ത്ത തെറ്റാണ്. വൈദ്യുതി ബോര്‍ഡിന് വേറിട്ടുള്ള നിലപാടില്ലെന്നും മന്ത്രി പറഞ്ഞു. ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുക തന്നെ ചെയ്യും. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എം.എം.മണി വ്യക്തമാക്കി. ആവശ്യംവന്നാല്‍ ഇടുക്കി ഡാം അടക്കമുള്ള ജലസംഭരണികള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണ്. അതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം ഡാം തുറക്കുകയാണെങ്കില്‍ അഞ്ചു ഷട്ടറുകളും ഒരുമിച്ച് […]

ട്രയല്‍ റണ്ണിന്‍റെ ആവശ്യമില്ല ; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മാത്യു ടി തോമസ്

ഇടുക്കി: ഇടുക്കി ഡാമില്‍ ഇപ്പോള്‍ ട്രയല്‍ റണ്ണിന്‍റെ ആവശ്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ്. അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രമാണ് ഉയരുന്നത്. അതിനാല്‍ നിലവില്‍ ട്രയല്‍ റണ്ണിന്‍റെ ആവശ്യമില്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. ശക്തമായ നീരൊഴുക്കുണ്ടായാല്‍ മാത്രമേ ഡാം തുറക്കേണ്ട ആവശ്യം ഉള്ളു എന്നും മന്ത്രി അറിയിച്ചു. അതേസമയം ഡാമിലെ […]

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.38 അടിയായി

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. അണക്കെട്ടിലെ ജലനിരപ്പ് 2395.38 അടിയായി. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന് സമീപം സുരക്ഷ ശക്തമാക്കി. അണക്കെട്ടിന് താഴെയും നദീതീരത്ത് ഉള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യത്തിലും സുരക്ഷയൊരുക്കുന്നതിന് പരിശീലനം ലഭിച്ച ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ചെന്നൈ ആറക്കോണത്തുനിന്നും ഇടുക്കിയിലെത്തിയിട്ടുണ്ട്. ചെറുതോണിയില്‍ ഭരണകൂടം കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. അതേസമയം അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഇടുക്കി കളക്ടര്‍ ജീവന്‍ […]

ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കെഎസ്ഇബി നിര്‍ദേശപ്രകാരം കൊലുമ്പന്‍റെ സമാധിയില്‍ പൂജ

ഇടുക്കി: ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കൊലുമ്പന്‍റെ സമാധിയില്‍ പൂജ നടത്തി. ഡാം തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കെഎസ്ഇബി നിര്‍ദേശപ്രകാരമാണ് പൂജ നടത്തിയതെന്നും പൂജ നടത്താന്‍ വേണ്ട പണം നല്‍കിയെന്നും കൊലുമ്പന്‍റെ കുടുംബം അറിയിച്ചു. കൊലുമ്പന്‍റെ സ്മൃതിമണ്ഡപത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകനായ ഭാസ്‌കരനാണ് പൂജ നടത്തിയത്.  കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരാണ് 500 രൂപ തന്ന് പൂജ നടത്താന്‍ ആവശ്യപ്പെട്ടതെന്നും അണക്കെട്ട് തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇതെന്നും ഭാസ്‌കരന്‍ പറഞ്ഞു. ജലനിരപ്പ് ക്രമാധീതമായി ഉയരുന്ന സാഹചര്യത്തില്‍ ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ കെ.എസ്.ഇ.ബി നടത്തിയിരുന്നു. […]

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,394.64 അടിയായി ഉയര്‍ന്നു; ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,394.64 അടിയായി ഉയര്‍ന്നു. 2,395 അടിയായാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുത്തതോടെ ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. നീരൊഴുക്ക് തിട്ടപ്പെടുത്തിയ ശേഷമേ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉയര്‍ത്തൂ. ഇടുക്കി അണക്കെട്ട് തുറന്നാലുണ്ടാകുന്ന വെള്ളക്കെടുതിയും അനുബന്ധപ്രശ്‌നങ്ങളും നേരിടാന്‍ കര- നാവിക- വ്യോമസേനകളും സജ്ജമാണ്. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും കര നാവിക സേനകളുടെ നാല് കോളം സൈന്യവും തയാറായിട്ടുണ്ട്. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ […]

ജനങ്ങള്‍ ആശങ്കയില്‍; ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ടിന് രണ്ടടി കൂടി മാത്രം

ഇടുക്കി: മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച്‌ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുകളിലേക്ക്. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 135.9 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജലനിരപ്പ് 2,400 അടിയിലെത്തുമ്പോള്‍ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് […]

ഇടുക്കി നിറയാന്‍ 10 അടി കൂടി; നീരൊഴുക്ക് ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതിയായ ഇടുക്കിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കെഎസ്‌ഇബി  ജാഗ്രതാ നിര്‍ദേശം നല്‍കി. പെരിയാര്‍, ചെറുതോണി നദികളുടെ കരയിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി. ഡാമിലേക്കുളള നീരൊഴുക്ക് ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് 2390 അടിയായി ഉയര്‍ന്നു. പത്ത് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് തുറന്നുവിടാനുളള നീക്കത്തിലാണ് കെഎസ്‌ഇബി. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഇടുക്കി ഡാമിന് സമാന്തരമായി നിലക്കൊളളുന്ന ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ […]