ഇടുക്കി ഡാം നിറയാന്‍ 24 അടി കൂടി, ദിവസേന ഒഴുകിയെത്തുന്നത് മൂന്നടി വെള്ളം

ഇടുക്കി: ഇ​ടു​ക്കി ഡാമിലെ സംഭരണ ശേഷി പരമാവധിയിലെത്താന്‍ 24 അടി കൂടി. ഇപ്പോള്‍ അണക്കെട്ടി​ലെ ജ​ല​നി​ര​പ്പ് 2378.221 അ​ടിയാണ്. 2.7 അ​ടിയാണ് ഇന്നലെ ഉയര്‍ന്നത്.

ഇടുക്കി ഡാമിന്‍റെ പൂ​ര്‍ണ സം​ഭ​ര​ണ​ശേ​ഷി 2403 അ​ടി​യാ​ണ്. ഒ​രാ​ഴ്ച​യാ​യി ശ​രാ​ശ​രി മൂ​ന്ന്​ അ​ടി വെ​ള്ളം ദി​വ​സേ​ന ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. ഈ നിലയില്‍ നീരൊഴുക്കു തുടര്‍ന്നാണ് ഒരാഴ്ചയ്ക്കകം തന്നെ ജലനിലരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തുമെന്നാണ് കരുതുന്നത്.

ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ലെ ഉ​ല്‍​പാ​ദ​നം ചൊ​വ്വാ​ഴ്​​ച 4.116 യൂ​നി​റ്റാ​യി ഉ​യ​ര്‍ത്തി. തി​ങ്ക​ളാ​ഴ്ച 2.244 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ല്‍ 4.6775 ദ​ശ​ല​ക്ഷം യൂ​നി​റ്റും ഉ​ല്‍പാ​ദി​പ്പി​ച്ചു.

സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ഡാമുക​ളാ​യ കു​റ്റ്യാ​ടി, ത​രി​യോ​ട്, പൊ​ന്മു​ടി, ക​ല്ലാ​ര്‍കു​ട്ടി, പൊ​രി​ങ്ങ​ല്‍, ലോ​വ​ര്‍ പെ​രി​യാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പ് പൂ​ര്‍ണ സം​ഭ​ര​ണ​ശേ​ഷി​യി​ലാ​ണ്. എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലും കൂ​ടി 3054.01 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ല്‍​പാ​ദി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ വെ​ള്ളമുണ്ട്. ആ​കെ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 74 ശ​ത​മാ​ന​മാ​ണി​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം ഈ​സ​മ​യം, സം​സ്ഥാ​ന​ത്തെ ആ​കെ 916.946 ദ​ശ​ല​ക്ഷം യൂ​നി​റ്റി​നു​ള്ള ജ​ലം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​വ​ര്‍ഷം മൂ​ന്നി​ര​ട്ടി​യോ​ള​മാ​ണ്​ വ​ര്‍​ധ​ന.

prp

Related posts

Leave a Reply

*