കള്ളനോട്ട് കേസ്: സീരിയല്‍ നടി സൂര്യ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ റിമാന്‍ഡ് നീട്ടി

ഇടുക്കി: ഇടുക്കിയില്‍ നടന്ന കള്ളനോട്ട് വേട്ടയുമായി ബന്ധപ്പെട്ട് സീരിയല്‍ നടി സൂര്യ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ റിമാന്‍ഡ് നീട്ടി. ജൂലൈ 31 വരെയാണ് റിമാന്‍ഡ് നീട്ടിയത്. കള്ളനോട്ട് വേട്ടയില്‍ സീരിയല്‍ നടിയും അമ്മയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായിരുന്നു. സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറാനുള്ള ശ്രമത്തിലായിരുന്ന സീരിയല്‍ നടിയുടെ കുടുംബത്തെ കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയതു വീടുകളില്‍ പ്രാര്‍ഥനയും പൂജയും നടത്തുന്ന വയനാട് സ്വദേശിയെന്നു പൊലീസ് കണ്ടെത്തി. […]

മുല്ലപ്പെരിയാറിന്‍റെ ജലനിരപ്പ് 132.7 അടിയായി ഉയര്‍ന്നു

ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമാകുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ അവസ്ഥ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇനിയും മഴ ഇതേരീതിയില്‍ തുടരുകയാണെങ്കില്‍ ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ്. 132.7 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ചൊവ്വാഴ്ച രാത്രി ഇത് 132 അടിയായിരുന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്. അതേസമയം, കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കാനാണ് മന്ത്രിസഭാ തീരുമാനിച്ചിരിക്കുന്നത്. അതത് സ്ഥലത്തെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. […]

ഇടുക്കിയില്‍ മൂന്നു പതിറ്റാണ്ടിലെ ഉയര്‍ന്ന ജലനിരപ്പ്

ഇടുക്കി: രണ്ടു ദിവസമായി പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ നിറഞ്ഞു. ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ടില്‍ മൂന്നു പതിറ്റാണ്ടിനു ശേഷമുള്ള കൂടിയ ജലനിരപ്പാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ചെറുകിട അണക്കെട്ടുകള്‍ മിക്കതും പരമാവധി സംഭരണ ശേഷയില്‍ എത്തിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ ജലനിലരപ്പ് 1985 നുശേഷം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ അളവിലേക്ക് എത്തുകയാണ്. തിങ്കളാഴ്ച ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2371.28 അടിയാണ്. ഞായറാഴ്ച 2367.6 അടിയായിരുന്നു. ഒരുദിവസം കൊണ്ട് ജലനിരപ്പ് നാലടിയാണ് ഉയര്‍ന്നത്. 1985 ല്‍ ഇതേദിവസം […]

ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപികയെ പുറത്താക്കി

ഇടുക്കി: ഗൃഹപാഠം ചെയ്യാതിരുന്നതിന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപികയെ പുറത്താക്കി. വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ഷീല അരുള്‍ റാണിയെയാണ് ഡിഡിഇ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ബുധനാഴ്ചയായിരുന്നു സംഭവം. വൈകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തില്‍ വടികൊണ്ട് തല്ലിയ ഒരുപാട് പാടുകള്‍ കണ്ടതോടെയാണ് മാതാപിതാക്കള്‍ വിവരം തിരക്കിയത്. വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടിയ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ ശരീരത്ത് 12 പാടുകളുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരാനും […]

ഇടുക്കിയില്‍ കള്ളനോട്ട് വേട്ട: സീരിയല്‍ നടിയും അമ്മയും അറസ്റ്റില്‍

കട്ടപ്പന: ഇടുക്കിയില്‍ നടന്ന കള്ളനോട്ട് വേട്ടയുമായി ബന്ധപ്പെട്ട് സീരിയല്‍ നടിയും അമ്മയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇടുക്കി വട്ടവടയില്‍ നിന്ന് 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് കൊല്ലത്ത് നടത്തിയ പരിശോധനയില്‍ കൊല്ലം മനയില്‍ കുളങ്ങര വനിതാ ഐടി.ഐ ക്ക് സമീപം രമാദേവിയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും […]

അഭിമന്യു വധം; 4 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഇടുക്കി : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍, പ്രതികളെ ഒളിപ്പിച്ചതിന് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാറിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മഹാരാജാസ് കോളേജില്‍ മൂന്നു പേര്‍ മാത്രമാണ് ക്യാംപസ് ഫ്രണ്ടിന്‍റെ സജീവ പ്രവര്‍ത്തകര്‍. ഇതില്‍ പ്രശ്‌നമുണ്ടാക്കിയ ചേര്‍ത്തല അരൂക്കുറ്റി വടുതല സ്വദേശി മുഹമ്മദ് അക്രമം നടക്കുമ്ബോള്‍ തന്ത്രപരമായി മുങ്ങി. തുടക്കത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ ഉണ്ടായിരുന്നു. ആക്രമണത്തില്‍ […]

ഇടുക്കി ജില്ലയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍

തൊടുപുഴ: ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും പത്തുചെയിന്‍ മേഖലയില്‍ ഒരു ചെയിന്‍പോലും ഒഴിവാക്കാതെ എല്ലാവര്‍ക്കും പട്ടയം നല്‍കണമെന്നും ജില്ലയില്‍ അപേക്ഷ നല്‍കിയിട്ടുള്ളവരില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.      പാല്‍, പത്രം, കുടിവെള്ളം, ആശുപത്രി, […]

ഏകമകന്‍റെ മരണം താങ്ങാനാവാതെ മാതാപിതാക്കള്‍ ജീവനൊടുക്കി

ഇടുക്കി: ഏകമകന്‍ അപകടത്തില്‍ മരിച്ച മനോവിഷമത്താല്‍ മാതാപിതാക്കള്‍ ജീവനൊടുക്കി. നാമക്കല്‍ ഈക്കാട്ടൂര്‍ സ്വദേശി ശക്തിവേല്‍ (49), ഭാര്യ സുധ (45) എന്നിവരാണ് വിഷം കഴിച്ചുമരിച്ചത്. ഇവരുടെ ഏകമകന്‍ നിഷാന്ത് (20), സുഹൃത്ത് പൂളാംപെട്ടി സ്വദേശി കൃപാകരന്‍ (20) എന്നിവര്‍ കഴിഞ്ഞ ദിവസം നാദംപാളയത്ത് ബൈക്കപകടത്തില്‍പെട്ട് മരണപ്പെട്ടിരുന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി മകന് അന്ത്യചുംബനം നല്‍കിയശേഷം ഇവര്‍ വിഷം കഴിക്കുകയായിരുന്നു. അന്ത്യചുംബനം നല്‍കിയശേഷം കാറിനുള്ളില്‍ കയറിയ ഇവര്‍ ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ പരിശോധിച്ചപ്പോഴാണ് ഇരുവരെയും വിഷം ഉള്ളില്‍ […]

സംസ്ഥാനത്ത് ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നു; കൂടുതല്‍ ഇടുക്കിയില്‍

ഇടുക്കി ജില്ലയില്‍ ബാലവിവാഹങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. തോട്ടം ആദിവാസി മേഖലകളിലാണ് ഇത്തരത്തില്‍ ബാലവിവാഹങ്ങള്‍ നടക്കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ് ബാലവിവാഹകേസുകള്‍ വര്‍ദ്ധിച്ചതായി കാണ്ടെത്തിയിരിക്കുന്നത്. മൂന്നു മാസത്തിനിടെ എട്ട് കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ നാലെണ്ണം തടഞ്ഞു. ജനുവരിക്ക് ശേഷം വിവാഹിതരായ രണ്ടു കുട്ടികള്‍ ഗര്‍ഭിണികളാണ്. വിവാഹം കഴിഞ്ഞ മൂന്നു പേരും തമിഴ്‌തോട്ടം തൊഴിലാളികളുടെ മക്കളാണ്. സംഭവം വിവാദമായതോടെ ഇവരെ മൂന്നുപേരെയും തമിഴ്‌നാട്ടിലേക്ക് കടത്തുകയും ചെയ്തു. പ്രായപൂര്‍ത്തിയാകും മുമ്പേ  ഗര്‍ഭിണികളായ ശേഷം വിവാഹിതരായ സംഭവങ്ങളും […]

തേനി വനത്തില്‍ തീപ്പിടിത്തം; 9 പേര്‍ മരിച്ചു

ഇടുക്കി: മീശപ്പുലിമല സന്ദര്‍ശിക്കാന്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളും കോളേജ് വിദ്യാര്‍ത്ഥികളുമടങ്ങിയ അംഗ സംഘം തേനിയിലെ കുരങ്ങിണിയില്‍ കാട്ടുതീയില്‍ പെട്ട് ഒമ്പത് പേര്‍ മരിച്ചു. 25 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. അതേസമയം,​ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ നാലു ഹെലികോപ്ടറുകള്‍ രംഗത്തുണ്ട്. ഇതോടൊപ്പം 10 കമാന്‍ഡോകളും എത്തിയിട്ടുണ്ട്. കൂടുതല്‍ മെഡിക്കല്‍ സംഘവും രാവിലെ സ്ഥലത്തെത്തി. മൂന്നാറില്‍ നിന്ന് ഉദ്ദേശം 60 കിലോമീറ്റര്‍ അകലെ കൊളുക്കുമല തേയില തോട്ടത്തിന്‍റെയും […]