സംസ്ഥാനത്ത് ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നു; കൂടുതല്‍ ഇടുക്കിയില്‍

ഇടുക്കി ജില്ലയില്‍ ബാലവിവാഹങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. തോട്ടം ആദിവാസി മേഖലകളിലാണ് ഇത്തരത്തില്‍ ബാലവിവാഹങ്ങള്‍ നടക്കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ് ബാലവിവാഹകേസുകള്‍ വര്‍ദ്ധിച്ചതായി കാണ്ടെത്തിയിരിക്കുന്നത്. മൂന്നു മാസത്തിനിടെ എട്ട് കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ നാലെണ്ണം തടഞ്ഞു.

ജനുവരിക്ക് ശേഷം വിവാഹിതരായ രണ്ടു കുട്ടികള്‍ ഗര്‍ഭിണികളാണ്. വിവാഹം കഴിഞ്ഞ മൂന്നു പേരും തമിഴ്‌തോട്ടം തൊഴിലാളികളുടെ മക്കളാണ്. സംഭവം വിവാദമായതോടെ ഇവരെ മൂന്നുപേരെയും തമിഴ്‌നാട്ടിലേക്ക് കടത്തുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകും മുമ്പേ  ഗര്‍ഭിണികളായ ശേഷം വിവാഹിതരായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ദേവികുളം, ഇടുക്കി താലൂക്കുകളിലാണ് വിവാഹങ്ങള്‍ നടന്നത്. 2016 ല്‍ 1 ബാലവിവാഹമാണ് നടന്നത്. 2017 ല്‍ ഇത് നാലായി ഉയര്‍ന്നു. തോട്ടം, ആദിവാസി മേഖലകളില്‍ ബാലവിവാഹത്തിന് പ്രാദേശിക സഹായമുള്ളതിനാല്‍, പുറത്തറിയാറില്ല.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് റിപ്പോര്‍ട്ട് ചെയ്ത ഈ വര്‍ഷത്തെ 8 സംഭവങ്ങളില്‍ ഒന്നില്‍ മാത്രമാണ് പോലീസ് കേസെടുത്തത്. പോലീസ് കേസെടുക്കാതിരുന്നത് ബാല   വിവാഹങ്ങള്‍ ആവര്‍ത്തിക്കുന്നതായും ആക്ഷേപമുണ്ട്.

prp

Related posts

Leave a Reply

*